/indian-express-malayalam/media/media_files/2025/01/24/iltfr7AYvvbIVXiXNVj2.jpg)
ഹൈപ്പർ സോണിക് മിസൈലുകളുടെ വികസനത്തിൽ നാഴികക്കല്ലാകുന്നതാണ് സ്ക്രാംജെറ്റ് പരീക്ഷണം (ഫൊട്ടൊ-പിഐബി)
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) അടുത്തിടെ രാജ്യത്ത് ആദ്യമായി 120 സെക്കൻഡ് നേരം കത്തുന്ന സ്‌ക്രാംജെറ്റിന്റെ ഗ്രൗണ്ട് ടെസ്റ്റ് വിജയകരമായി നടത്തി. ഹൈപ്പർസോണിക് മിസൈലുകളുടെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.ഹൈപ്പർസോണിക് മിസൈലുകൾ 'മാക് 5'-നേക്കാൾ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന വിപുലമായ ആയുധങ്ങളുടെ ഒരു വിഭാഗമാണിത്. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയാണ് സ്ക്രാംജെറ്റിനുള്ളത്.
രാജ്യത്തിൻറെ പ്രതിരോധ സംവിധാനങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നതാണ് സ്ക്രാംജെറ്റിൻറ വിജയകരമായ പരീക്ഷണം. എങ്ങനെയാണ് ഈ പരീക്ഷണം ഹൈപ്പർ സോണിക് മിസൈലുകളുടെ വികസനത്തിൽ നാഴികക്കല്ലാകുന്നതെന്ന് പരിശോധിക്കാം.
സ്‌ക്രാംജെറ്റ് എൻജിനും ഹൈപ്പർസോണിക് കഴിവുകളും
ഓക്സിജൻ വലിച്ചെടുത്ത് കുതിക്കുന്ന ജെറ്റ് എഞ്ചിനുകളാണ് റാംജെറ്റുകൾ.ശബ്ദത്തെക്കാൾ ആറിരട്ടി വേഗതയിലാണ് ഇവ ഓക്സിജൻ വലിച്ച് കുതിച്ചത്. ഭൗമാന്തരീക്ഷത്തിന്റെ അതിരുവരെ പോയ റോക്കറ്റ് നിർദ്ദിഷ്ട 110 മാനദണ്ഡങ്ങളും വിജയകരമായി പൂർത്തിയാക്കി. 2016 ഓഗസ്റ്റിലാണ് സ്ക്രാംജെറ്റ് എൻജിനും അനുയോജ്യമായ പ്രൊപ്പൽഷനും ഇന്ത്യ വികസിപ്പിച്ചത്.
ഇന്ധനം നിറയ്ക്കാനുള്ള ടാങ്കും അത് ജ്വലിപ്പിക്കാനുള്ള ഓക്സികാരിയുമുൾപ്പെടെ രണ്ട് ടാങ്കുകളാണ് സാധാരണ റോക്കറ്റിലുണ്ടാകുക. എടിവി റോക്കറ്റിൽ ഹൈഡ്രജനാണ് പ്രധാന ഇന്ധനം. എയർ ബ്രീത്തിങ് പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ വായുവിൽ നിന്നു വലിച്ചെടുക്കുന്ന ഓക്സിജന്റെ സഹായത്തോടെ ഇന്ധനം ജ്വലിപ്പിക്കും. അന്തരീക്ഷത്തിൽ നിന്ന് ശ്വസിക്കുന്ന ഓക്സിജനുപയോഗിച്ച് 70 കിലോമീറ്റർ ഉയരത്തിൽ വരെ ഇവ പറക്കും. ഭൂമിയുടെ ഭൗമാന്തരീക്ഷം കഴിയും വരെയേ ഇതുപയോഗിക്കാനാകൂ.
റോക്കറ്റിന്റെ ഭാരം കുറയ്ക്കാനും ഭാരമേറിയ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും. ഉദാഹരണത്തിന് ഇന്ത്യയുടെ വലിയ റോക്കറ്റായ എൽഎംവി. 3യുടെ ഭാരം 640 ടണ്ണാണ്. ഇതിൽ 555 ടണ്ണും ഇന്ധനമാണ്. ഇതുമൂലം നാലുടണ്ണിൽ കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങൾ വഹിച്ച് പറക്കാനാകില്ല. ഇതിൽ സ്ക്രാം ജെറ്റ് എൻജിൻ ഉപയോഗിച്ചാൽ എട്ടു മുതൽ പത്തുടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളുമായി കുതിക്കാം. പുതിയ സംവിധാനത്തിലൂടെ 385 ടൺ ഇന്ധനം ഒഴിവാക്കാം. ശബ്ദത്തെക്കാൾ പത്തിരട്ടി വരെ വേഗതയും കൈവരിക്കാം
ഡിആർഡിഒയുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ലബോറട്ടറിയുടെ (ഡിആർഡിഎൽ) വിപുലമായ പ്രവർത്തനത്തിന്റെ ഫലമാണ് ഏറ്റവും പുതിയ പരീക്ഷണം. ദീർഘകാല സൂപ്പർസോണിക് ജ്വലന റാംജെറ്റ് അല്ലെങ്കിൽ സ്‌ക്രാംജെറ്റ്-പവർ ഹൈപ്പർസോണിക് സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഈ സൗകര്യം പ്രവർത്തിക്കുന്നു.
Read More
- ഒലയും ഊബറും ആൻഡ്രോയിഡ്-ഐഫോണുകൾക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നുണ്ടോ...വാസ്തവം പരിശോധിക്കാം
- ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ ട്രംപ്; ബാധിക്കുന്നത് ആരെ?
- വീണ്ടും ട്രംപ് യുഗം; ഇന്ത്യയുടെ പ്രതീക്ഷകൾ, വെല്ലുവിളികൾ എന്തെല്ലാം
- കാലാവസ്ഥാ പ്രവചനങ്ങളിൽ പുതിയ കരുത്ത്; എന്താണ് മിഷൻ മൗസം?
- മഹാകുംഭമേളയക്ക് പ്രയാഗ്രാജിൽ തുടക്കം; എന്താണ് ഐതിഹ്യം? അറിയേണ്ടതെല്ലാം
- സമ്പദ് വ്യവസ്ഥ: 2025ൽ ലോകം കാണാനിരിക്കുന്ന പത്ത് സാമ്പത്തിക ട്രെൻഡുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.