/indian-express-malayalam/media/media_files/2025/01/24/GpGO9dlwn3m1E0U8xZik.jpg)
ഒലയും ഊബറും ആൻഡ്രോയിഡ്-ഐഫോണുകൾക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നുണ്ടോ
ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുന്നതായ ആരോപണത്തിൽ ഒലയ്ക്കും ഊബറിനും കേന്ദ്ര സർക്കാർവ കഴിഞ്ഞ ദിവസമാണ് നോട്ടീസ് അയ്ച്ചത്. കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) ആണ് ഇരുകമ്പനികൾക്കും നോട്ടീസ് നൽകിയത്. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ആൻഡ്രോയിഡ്- ഐ ഫോൺ ഉപയോക്താക്കളിൽനിന്ന് കമ്പനികൾ വ്യത്യസ്ത നിരക്ക് വാങ്ങുന്നത് പലതവണ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പലപ്പോഴും ഇത് സാമൂഹികമാധ്യമങ്ങളിൽ ചർച്ചാ വിഷയമായി. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
ഐ ഫോൺ ഉപയോക്താക്കളിൽനിന്ന് കാബ് അഗ്രഗേറ്റർ കമ്പനികളായ ഒലയും ഊബറും അധികനിരക്ക് ഈടാക്കുന്നുവെന്നാണ് വ്യാപക പരാതി. ഒരേ ദൂരത്തിൽ നൽകുന്ന ഒരേ ഒരേ സേവനത്തിന് വിവിധ നിരക്കുകളാണ് കമ്പനികൾ ഈടാക്കുന്നെന്നാണ് ആരോപണം. എന്നാൽ ഇതിനുപിന്നിലുള്ള വാസ്തവം എന്താണ്. പരിശോധിക്കാം
നിരക്ക് വിത്യാസത്തിന് പിന്നിലെ കാരണം
കുറച്ച് മാസങ്ങളായി, ആൻഡ്രോയിഡ്- ആപ്പിൾ ഫോണുകളിൽ ഊബർ, ഒല നിരക്കുകൾ തമ്മിലുള്ള പൊരുത്തക്കേട് കാണിക്കുന്ന സ്‌ക്രീൻഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ പങ്കിട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഒരേ ദൂരത്തിനും ലൊക്കേഷനും ആൻഡ്രോയിഡ് ഫോണുകളേക്കാൾ അധിത നിരക്കാണ് ആപ്പിൾ ഫോണുകളിൽ കാണിച്ചത്.
ഊബർ, ഒല പോലുള്ള മിക്ക മാർക്കറ്റ് പ്ലേസ് അധിഷ്ഠിത കമ്പനികളും അവരുടെ നിരക്കുകൾക്ക് ഡൈനാമിക് പ്രൈസിംഗ് ഉപയോഗിക്കുന്നു. ബുക്കിംഗ് സമയം, തത്സമയ, ട്രാഫിക് അവസ്ഥകൾ എന്നിവയെ ആശ്രയിച്ച് ഒരേ ഉപകരണത്തിൽ പോലും നിരക്കുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഇതിനർത്ഥം.
ആൻഡ്രോയിഡ് ഉപകരണങ്ങളേക്കാൾ ഐഫോണുകൾക്ക് വില കൂടുതലാണെന്ന് സൂചിപ്പിക്കുന്ന നിരവധി തെളിവുകൾ ഉണ്ടെങ്കിലും, ഇതൊരു സുസ്ഥിര പ്രവണതയല്ലെന്ന് ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ പരിശോധനയിൽ വ്യക്തമായി.
അൽഗോരിതം വിലനിർണ്ണയം
നിരക്കുവിത്യാസത്തിന് മിക്ക കമ്പനികളും അൽഗോരിതം വിലനിർണയം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തകം സാഹചര്യങ്ങളിൽ എന്തൊക്കെ മാനദണ്ഡങ്ങളാണ് കമ്പനി ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.രണ്ട് ആപ്പുകളുടെയും സോഴ്‌സ് കോഡ് പരിശോധിച്ചതിന് ശേഷം മാത്രമേ തിരശ്ശീലയ്ക്ക് പിന്നിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്നതിന്റെ വ്യക്തമായ ചിത്രം കണ്ടെത്താനാകുവെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു,
ഒരു വ്യക്തിയുടെ പ്രായം, ലൊക്കേഷൻ, ബ്രൗസിംഗ് ചരിത്രം, ക്രെഡിറ്റ് കാർഡ് ഉപയോഗം തുടങ്ങിയവയെല്ലാം അൽഗോരിതം വിലനിർണ്ണയത്തിനായി ഉപയോഗിക്കാം. എന്നാൽ ഇത് എല്ലാവർക്കും യോജിക്കുന്ന ഒരു സമീപനമല്ലെന്നും സാങ്കേതിക വിദഗ്ധർ വ്യക്തമാക്കി.
ഒരു വെബ്പേജിലെ മൗസ് ചലനങ്ങൾ മുതൽ ഒരു ഓൺലൈൻ ഷോപ്പിംഗ് കാർട്ടിൽ ഉപഭോക്താക്കൾ വാങ്ങാതെ ഉപേക്ഷിക്കുന്ന ഉൽപ്പന്നങ്ങളുടെ തരം വരെയുള്ള ഉപഭോക്തൃ പെരുമാറ്റം ചില്ലറ വ്യാപാരികൾക്ക് ട്രാക്ക് ചെയ്യാനും ഉപഭോക്തൃ വില നിശ്ചയിക്കാൻ ഉപയോഗിക്കാനും കഴിയുമെന്ന് യുഎസിലെ ഫെഡറൽ ട്രേഡ് കമ്മിഷൻ വ്യക്തമാക്കി.
Read More
- ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ ട്രംപ്; ബാധിക്കുന്നത് ആരെ?
- വീണ്ടും ട്രംപ് യുഗം; ഇന്ത്യയുടെ പ്രതീക്ഷകൾ, വെല്ലുവിളികൾ എന്തെല്ലാം
- കാലാവസ്ഥാ പ്രവചനങ്ങളിൽ പുതിയ കരുത്ത്; എന്താണ് മിഷൻ മൗസം?
- മഹാകുംഭമേളയക്ക് പ്രയാഗ്രാജിൽ തുടക്കം; എന്താണ് ഐതിഹ്യം? അറിയേണ്ടതെല്ലാം
- സമ്പദ് വ്യവസ്ഥ: 2025ൽ ലോകം കാണാനിരിക്കുന്ന പത്ത് സാമ്പത്തിക ട്രെൻഡുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.