scorecardresearch

സുഹാനയെ വിടൂ, നിങ്ങളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കൂ; 'നെപ്പോട്ടിസം' വിവാദത്തിൽ പ്രതികരിച്ച് സോയ അക്തർ

പൊതുജനങ്ങളുടെ പണമോ മറ്റൊരാളുടെ പണമോ എടുത്ത് എന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും അനുകൂലിക്കുന്നതാണ് നെപ്പോട്ടിസം. ഞാൻ എന്റെ സ്വന്തം പണം മുടക്കുമ്പോൾ അത് നെപ്പോട്ടിസമല്ല!

പൊതുജനങ്ങളുടെ പണമോ മറ്റൊരാളുടെ പണമോ എടുത്ത് എന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും അനുകൂലിക്കുന്നതാണ് നെപ്പോട്ടിസം. ഞാൻ എന്റെ സ്വന്തം പണം മുടക്കുമ്പോൾ അത് നെപ്പോട്ടിസമല്ല!

author-image
Entertainment Desk
New Update
Soya Akthar

(ചിത്രം: സോയ അക്തർ/ ഇൻസ്റ്റാഗ്രാം)

സോയ അക്തർ സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിൽ എത്തിച്ച ചിത്രമാണ് 'ദി ആർച്ചീസ്'. ഓടിടിക്കായുള്ള സംവിധായികയുടെ ആദ്യത്തെ ചിത്രം കൂടിയായിരുന്നു ഇത്. സോയ അക്തറിനെ കൂടാതെ, അയേഷ ദേവിത്രേ ധില്ലൻ, റീമ ​​കഗ്തി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. സുഹാന ഖാൻ, അഗസ്ത്യ നന്ദ, ഖുഷി കപൂർ എന്നീ സ്റ്റാർ കിഡ്സ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇവരോടൊപ്പം വേദാങ് റെയ്ന, മിഹിർ അഹൂജ, അദിത, യുവരാജ് മെൻഡ എന്നി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരന്നു.

Advertisment

ചിത്രത്തിലെ 'നേപ്പോട്ടിസ'ത്തെക്കുറിച്ച് നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രം നേരിട്ട വിമർശനങ്ങളെ കുറച്ച്  സംവിധായിക പ്രതികരിച്ചത്. 'ദി ജഗ്ഗർനൗട്ടു'മായുള്ള ഒരു സംഭാഷണത്തിനിടെയാണ് സോയ ചില തുറന്നു പറച്ചിലുകൾ നടത്തിയത്. 

"ഞാൻ കരുതുന്നത്, ഈ സംവാദം 'പ്രിവിലേജ്', 'ആക്സസ്', 'സോഷ്യൽ ക്യാപിറ്റൽ',  എന്നിവയെക്കുറിച്ചാണ്. ചിലർക്ക് എളുപ്പത്തിൽ സിനിമയിലേക്ക് പ്രവേശനം ലഭിക്കുന്നു, എനിക്ക് ലഭിക്കുന്നില്ല എന്നതിൽ ചിലർക്ക് നിരാശയും ദേക്ഷ്യവും ഉണ്ടാകുമെന്ന് എനിക്ക് അറിയാം.

Advertisment

എല്ലാവർക്കും ഒരേ തരത്തിലുള്ള വിദ്യാഭ്യാസവും തൊഴിലവസരങ്ങളും മറ്റും ഉണ്ടായിരിക്കണം എന്നത് അംഗീകരിക്കാം, എന്നാൽ സുഹാന ഖാൻ എന്റെ സിനിമയിൽ വരേണ്ടതില്ലെന്ന് നിങ്ങൾ പറയുമ്പോൾ, അത് സാമാന്യമായ കാര്യമല്ല. കാരണം അവൾ എന്റെ സിനിമയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് നിങ്ങളുടെ ജീവിതത്തെ മാറ്റാൻ പോകുന്നില്ല. നിങ്ങളുടെ ജീവിതത്തെ മാറ്റാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങൾ സംസാരിക്കു," സോയ അക്തർ പറഞ്ഞു.

"ഞാൻ പൊതുജനങ്ങളുടെ പണമോ മറ്റൊരാളുടെ പണമോ എടുത്ത് എന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും അനുകൂലിക്കുന്നതാണ് നെപ്പോട്ടിസം. ഞാൻ എന്റെ സ്വന്തം പണം മുടക്കുമ്പോൾ അത് നെപ്പോട്ടിസമല്ല! എന്റെ പണം എന്തു ചെയ്യണമെന്ന് എന്നോട് പറയാൻ നിങ്ങൾ ആരാണ്? ഇത് എന്റെ പണമാണ്! നാളെ ഞാൻ എന്റെ പണം എന്റെ മരുമകൾക്കായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് എന്റെ മാത്രം വിഷയമാണ്. അവസാനം, ഒരു സംവിധായകനോ നടനോ മറ്റൊരു സിനിമ ലഭിച്ചാൽ, അതും പ്രേക്ഷകരുടെ തീരുമാനമാണ്. അത് കാണണമോ വേണ്ടയോ എന്ന് കാഴ്ചക്കാരാണ് തീരുമാനിക്കുന്നത്," സോയ പറഞ്ഞു.

Read More Entertainment Stories Here

Suhana Khan Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: