scorecardresearch

മണി സാറിന്റെ മുൻപിലിരുന്ന് അച്ഛൻ എന്നെക്കുറിച്ച് തള്ളോട് തള്ള്, ചാടി ചത്താലോ എന്ന് വരെ ആലോചിച്ചു; കരൺ ജോഹർ

'കുച്ച് കുച്ച് ഹോതാ ഹേ' ഷൂട്ട് ചെയ്യുന്ന അതേ ലൊക്കേഷനിൽ 'ഛയ്യ ഛയ്യ' എന്ന ഗാനം ചിത്രീകരിക്കുകയായിരുന്നു മണി സാർ. മണിരത്നത്തിനെ ആദ്യമായി കണ്ട ദിവസം 'താൻ മരിച്ചു' എന്ന് കരൺജോഹർ

'കുച്ച് കുച്ച് ഹോതാ ഹേ' ഷൂട്ട് ചെയ്യുന്ന അതേ ലൊക്കേഷനിൽ 'ഛയ്യ ഛയ്യ' എന്ന ഗാനം ചിത്രീകരിക്കുകയായിരുന്നു മണി സാർ. മണിരത്നത്തിനെ ആദ്യമായി കണ്ട ദിവസം 'താൻ മരിച്ചു' എന്ന് കരൺജോഹർ

author-image
Entertainment Desk
New Update
maniratnam karan johar

Karan Johar on meeting Mani Ratnam: ചലച്ചിത്ര മേഖലയിലെ തന്റെ തുടക്കകാലത്തെ ഓർമ്മകളും, അന്തരിച്ച പിതാവിനൊപ്പമുള്ള രസകരമായ നിമിഷങ്ങളും അനുസ്മരിക്കുകയാണ്, ബോളിവുഡിലെ ചലച്ചിത്ര നിർമ്മാതാവും അവതാരകനുമായ കരൺ ജോഹർ. കരണിന്റെ അച്ഛനായ യഷ് ജോഹർ, തെന്നിന്ത്യൻ സംവിധായകനായ മണിരത്നത്തിന്റെ മുന്നിൽ തന്നെ 'പൊക്കി പറഞ്ഞ' രസകരമായ അനുഭവങ്ങളും കരൺ പങ്കുവച്ചു.

Advertisment

"ഭൂമിയിലെ ഏറ്റവും സുന്ദരനായ വക്തി, മികച്ച സംവിധായകൻ ഇങ്ങനെയാണ് അച്ഛൻ എന്നെ കരുതുന്നത്. അദ്ദേഹത്തോടൊപ്പം പുറത്തു പോകാൻ എനിക്ക് ഭയമായിരുന്നു. കാരണം അച്ഛൻ എന്റെ പേരിൽ പൊങ്ങച്ചം കാണിക്കും. 'കുച്ച് കുച്ച് ഹോതാ ഹേ' ഷൂട്ട് ചെയ്യുന്ന അതേ ലൊക്കേഷനിൽ വച്ചാണ് മണി സാറിനെ കണ്ടത്, 'അന്ന് ഞാൻ മരിച്ചു'. മണി സാർ 'ദിൽ സേ' എന്ന ചിത്രത്തിനായി, 'ഛയ്യ ഛയ്യ' എന്ന ഗാനം ചിത്രീകരിക്കുകയായിരുന്നു. ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഞാനും അത് പോയി കാണാൻ ആഗ്രഹിച്ചു.

അവിടെ വച്ച് അച്ഛൻ എന്നെ പറ്റി മണി സാറിനൊട് പറഞ്ഞുകൊണ്ടേ​ ഇരുന്നു, ഞാൻ അച്ഛന്റെ കൈയ്യിൽ ഒന്ന് നുള്ളി. ഒരു കുഴി കുഴിച്ച് അതിൽ ചാടിയാലോ എന്ന് പോലും ഞാൻ അലോചിച്ചു പോയി. കാരണം സിനിമാ മേഖലയിലെ എല്ലവർക്കും മണി സാർ ദൈവതുല്യനാണ്. ഞാൻ വീട്ടിലെത്തി അച്ഛനോട് ചോദിച്ചു,​ എന്റെ ചിത്രം ഇറങ്ങിയിട്ടു പോലും​ ഇല്ല പിന്നെന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത്. അദ്ദേഹം മറുപടി പറഞ്ഞത്, 'ഇത് നിന്റെ ആവശ്യമാണ് നീ അതിനെ ഊതി പെരുപ്പിച്ചില്ലെങ്കിൽ പിന്നെ ആരാണ് ചെയ്യുക,' എന്നായിരുന്നു" കരൺ പറഞ്ഞു. 

കരൺ  ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ 'കുച്ച് കുച്ച് ഹോതാ ഹേ' 1998- ലാണ് പുറത്തിറങ്ങിയത്. ഷാരൂഖ് ഖാൻ, കാജോൾ , റാണി മുഖർജി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. കാൻസറുമായി മല്ലിട്ട് 2004ലാണ് കരണിന്റെ അച്ഛൻ യാഷ് ജോഹർ അന്തരിച്ചത്. അഗ്നിപഥ് (1990), ഗുംറ, ഡ്യൂപ്ലിക്കേറ്റ്, കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, കൽ ഹോ നാ ഹോ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു അദ്ദേഹം.

Read More Entertainment Stories Here

Advertisment
Karan Johar Mani Ratnam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: