scorecardresearch

3 ബില്ല്യൺ ആസ്തി, ബ്രാഡ് പിറ്റിനേയും പിന്നിലാക്കിയ ലോകത്തിലെ ഏറ്റവും സമ്പന്നയായ നടി

1.18 മില്ല്യണാണ് സിനിമയിൽ നിന്നും മാത്രം ലഭിക്കുന്നത്. ബിസിനസും മറ്റ് പല മേഖലകൾ കൂടിയും കണക്കാക്കുമ്പോൾ ഈ തുക വർധിച്ചുകൊണ്ടിരിക്കും.

1.18 മില്ല്യണാണ് സിനിമയിൽ നിന്നും മാത്രം ലഭിക്കുന്നത്. ബിസിനസും മറ്റ് പല മേഖലകൾ കൂടിയും കണക്കാക്കുമ്പോൾ ഈ തുക വർധിച്ചുകൊണ്ടിരിക്കും.

author-image
Entertainment Desk
New Update
George Clooney  Brad Pitt

ബ്രാഡ് പിറ്റ്, ജോർജ്ജ് ക്ലൂണി

ജോർജ്ജ് ക്ലൂണി, ബ്രാഡ് പിറ്റ് എന്നിവരാണ് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ അവരെ പിന്നിലാക്കി ഇതാ ഒരു വനിത ഒന്നാമത് ഇടം പിടിച്ചിരിക്കുന്നു. അമേരിക്കൻ നടിയും ബിസിനസുകാരിയുമായ ജാമി ഗെർട്സാണ് 3 ബില്ല്യൺ ഡോളറുമായി സമ്പന്ന പദവി അലങ്കരിക്കുന്നത്. 

Advertisment

2023ൽ 2.3 ബില്ല്യൺ ആസ്തിയിൽ ജെന്നിഫർ ലോപസ്, റോബർട്ട് ഡി നിരോ, മാർഗോട്ട് റോബിയും എന്നിവരെ പിന്തള്ളിയിരുന്നു. 

ചിക്കാഗോ സ്വദേശിയും 59 കാരിയുമായ ഗെർട്സിന് 1.18 മില്ല്യണാണ് സിനിമയിൽ നിന്നും മാത്രം ലഭിക്കുന്നത്. കരിയറിൽ ഹിറ്റായ ഒറ്റച്ചിത്രം പോലുമില്ലെങ്കിലും അനേകം തലമുറകൾക്ക് ജീവിക്കാനുള്ള സമ്പാദ്യം അവരുടെ പക്കലുണ്ട്. 

Jami Gertz
ചിത്രം: ജാമി ഗെർട്സ്
Advertisment

വളരെ ചെറിയ പ്രായത്തിൽ തന്നെ ജാമി അഭിനയത്തിൽ തൻ്റെ ചുവടുറപ്പിച്ചിരുന്നു. 28 സിനിമകളിലും 174 ടെലിവിഷൻ പ്രോഗ്രാമുകളിലുമാണ് അവർ പ്രവർത്തിച്ചിരിക്കുന്നത്. 'ട്വിസ്റ്റർ', 'സിക്സ്റ്റീൻ കാൻഡിൽസ്', 'സ്റ്റിൽ സ്റ്റാൻ്റിഗ്', 'ദ ലാസ്റ്റ് ബോയിസ്' എന്നിവയിൽ ശ്രദ്ധേയ വേഷങ്ങൾ ആവതരിപ്പിച്ചു. 

ബിസിനസ്സുകാരനും ശതകോടീശ്വരനുമായ ടോണി റെസ്ലറാണ് ജാമിയുടെ ഭർത്താവ്. മൂന്ന് ആൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്. ഭർത്താവിൻ്റെ ബിസിനസ് മേഖലകളിലും ജാമിക്ക് മുഖ്യ പങ്കുണ്ട്. 

ഹോളിവുഡ് താരപദവിയിൽ നിന്ന് സംരംഭക നേട്ടങ്ങളിലേക്കുള്ള ജാമി ഗെർട്സിന്റെ യാത്ര അവരുടെ ബഹുമുഖ കഴിവുകളെയാണ് കാണിക്കുന്നത്. ഓൺസ്‌ക്രീൻ വേഷങ്ങൾ ഇപ്പോഴും ആരാധക മനസ്സിൽ നിറഞ്ഞു നിൽക്കുന്നു എങ്കിലും അവരുടെ ബിസിനസ്സ് തന്ത്രങ്ങളാണ് ലോകത്തിലെ ഏറ്റവും ധനികയായ നടി എന്ന സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചത്.

Read More

Film Hollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: