മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ.' തീയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രത്തിനെതിരേ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ തന്നെ രംഗത്തെത്തിയിരുന്നു. ഒരു മുത്തശ്ശികഥപോലെ കണേണ്ട സിനിമയേ മറ്റ് രീതിയിൽ നോക്കിക്കാണരുതെന്നും ലിജോ അടുത്തിടെ പറഞ്ഞിരുന്നു.
ബുധനാഴ്ച സംവിധായകൻ ലജോ ജോസ് പെല്ലിശ്ശേരി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് ആരാധകർ ഇപ്പോൾ വിചിത്രമായ കമന്റുമായി എത്തുന്നത്. ചിത്രത്തിലെ രംഗത്തോട് സമാനമായി ഭീമൻ തൂണുകൾ തകർക്കുന്ന ചരിത്ര കഥാപാത്രത്തിന്റെ ചിത്രമാണ് ലിജോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെയായി നൂറുകണക്കിന് ആരാധകരാണ് 'സാംസൻ' എന്ന കമന്റുകൾ പങ്കിടുന്നത്. പോസ്റ്റ് വൈറലായതോടെ എന്താണ് സാംസൺ എന്ന തിരയുകയാണ് സംഭവം മനസ്സിലാകാത്ത ആരാധകർ.
ബൈബിൾ അനുസരിച്ച്, രാജാക്കന്മാരുടെ കാലത്തിനുമുമ്പ് ഇസ്രായേൽ ഭരിച്ചിരുന്ന ന്യായാധിപന്മാരിൽ ഒരാളായിരുന്നു സാംസൺ. അവിശ്വസനീയമായ ശക്തി ദൈവത്തിൽ നിന്ന് വരമായി ലഭിച്ച സാംസണെ, ദലീല ഫെലിസ്ത്യർക്ക് ഒറ്റിക്കൊടുത്തപ്പോൾ ശക്തി നഷ്ടപ്പെട്ടെന്നും, പിന്നീട് ദൈവത്തോട് പ്രാർത്ഥിക്കുകയും അത്ഭുതകരമായി തൻ്റെ ശക്തി വീണ്ടെടുക്കുകയും ചെയ്ത സാംസൺ കൂറ്റൻ തൂണുകൾ പിഴുത് ശത്രുക്കളെ വധിച്ചെന്നുമാണ് വിശ്വാസം.
ക്രൈസ്തവ വിശ്വാസങ്ങളോട് സാമ്യമുള്ള ഈ രംഗമാണ് മലൈക്കോട്ടൈ വാലിബനിലും ചിത്രീകരിച്ചിരിക്കുന്നത്.
Read Here
ലിജോയുടെ പുതിയ പോസ്റ്റിനു താഴെ ആരാധകർ സാംസൺ എന്ന് കമന്റ് ചെയ്യുന്നതിന്റെ കാര്യമെന്ത്?
ചിത്രത്തിലെ രംഗത്തോട് സമാനമായി ഭീമൻ തൂണുകൾ തകർക്കുന്ന ചരിത്ര കഥാപാത്രത്തിന്റെ ചിത്രമാണ് ലിജോ പങ്കു വച്ചത്.

ചിത്രം: ഇൻസ്റ്റഗ്രാം/ലിജോ ജോസ് പെല്ലിശേരി
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ.' തീയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രത്തിനെതിരേ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ തന്നെ രംഗത്തെത്തിയിരുന്നു. ഒരു മുത്തശ്ശികഥപോലെ കണേണ്ട സിനിമയേ മറ്റ് രീതിയിൽ നോക്കിക്കാണരുതെന്നും ലിജോ അടുത്തിടെ പറഞ്ഞിരുന്നു.
ബുധനാഴ്ച സംവിധായകൻ ലജോ ജോസ് പെല്ലിശ്ശേരി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് ആരാധകർ ഇപ്പോൾ വിചിത്രമായ കമന്റുമായി എത്തുന്നത്. ചിത്രത്തിലെ രംഗത്തോട് സമാനമായി ഭീമൻ തൂണുകൾ തകർക്കുന്ന ചരിത്ര കഥാപാത്രത്തിന്റെ ചിത്രമാണ് ലിജോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെയായി നൂറുകണക്കിന് ആരാധകരാണ് 'സാംസൻ' എന്ന കമന്റുകൾ പങ്കിടുന്നത്. പോസ്റ്റ് വൈറലായതോടെ എന്താണ് സാംസൺ എന്ന തിരയുകയാണ് സംഭവം മനസ്സിലാകാത്ത ആരാധകർ.
ബൈബിൾ അനുസരിച്ച്, രാജാക്കന്മാരുടെ കാലത്തിനുമുമ്പ് ഇസ്രായേൽ ഭരിച്ചിരുന്ന ന്യായാധിപന്മാരിൽ ഒരാളായിരുന്നു സാംസൺ. അവിശ്വസനീയമായ ശക്തി ദൈവത്തിൽ നിന്ന് വരമായി ലഭിച്ച സാംസണെ, ദലീല ഫെലിസ്ത്യർക്ക് ഒറ്റിക്കൊടുത്തപ്പോൾ ശക്തി നഷ്ടപ്പെട്ടെന്നും, പിന്നീട് ദൈവത്തോട് പ്രാർത്ഥിക്കുകയും അത്ഭുതകരമായി തൻ്റെ ശക്തി വീണ്ടെടുക്കുകയും ചെയ്ത സാംസൺ കൂറ്റൻ തൂണുകൾ പിഴുത് ശത്രുക്കളെ വധിച്ചെന്നുമാണ് വിശ്വാസം.
ക്രൈസ്തവ വിശ്വാസങ്ങളോട് സാമ്യമുള്ള ഈ രംഗമാണ് മലൈക്കോട്ടൈ വാലിബനിലും ചിത്രീകരിച്ചിരിക്കുന്നത്.
Read Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.