scorecardresearch

Malayalam OTT Release: കേരളം ഒടിടിയിൽ കാണാൻ കാത്തിരിക്കുന്ന 3 ചിത്രങ്ങൾ; എന്നെത്തും?

Malayalam OTT Release: തിയേറ്ററിൽ എത്തി മാസങ്ങളും വർഷങ്ങളും പിന്നിടുമ്പോഴും ഇതുവരെ ഒടിടിയിൽ എത്തിയിട്ടില്ലാത്ത, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നു ചിത്രങ്ങൾ

Malayalam OTT Release: തിയേറ്ററിൽ എത്തി മാസങ്ങളും വർഷങ്ങളും പിന്നിടുമ്പോഴും ഇതുവരെ ഒടിടിയിൽ എത്തിയിട്ടില്ലാത്ത, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നു ചിത്രങ്ങൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
OTT films

എന്നെത്തും ഒടിടിയിൽ?

തിയേറ്ററിൽ കാണാൻ സാധിക്കാതെ പോയ ചിത്രങ്ങൾ ഒടിടിയിലെത്തുമ്പോൾ കാണാം എന്നു കരുതുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ ഇന്നുണ്ട്. അതിനാൽ, തന്നെ തിയേറ്റർ റിലീസോളം തന്നെ ഹൈപ്പുണ്ട് സിനിമകളുടെ ഒടിടി റിലീസിനും. പൊതുവെ, തിയേറ്റർ റിലീസ് കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ ചിത്രങ്ങൾ  ഒടിടിയിൽ എത്താറുണ്ട്. എന്നാൽ, തിയേറ്ററിൽ എത്തി മാസങ്ങൾക്കു ശേഷവും ഒടിടിയിൽ എത്തിയിട്ടില്ലാത്ത, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുമുണ്ട്. അത്തരത്തിൽ പ്രേക്ഷകർ കാത്തിരിക്കുന്ന മൂന്നു ചിത്രങ്ങളാണ് മദനോത്സവം, ഗഗനചാരി, നടികർ എന്നിവ. 

Madanolsavam  OTT: മദനോത്സവം

Advertisment

രതീഷ് ബാലകൃഷ്ണ പൊതുവാളിൻറെ രചനയിൽ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ്  മദനോത്സവം. സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആൻറണി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 2023 ഏപ്രിൽ 14-നാണ് റിലീസ് ചെയ്തത്. എന്നാൽ, റിലീസ് ചെയ്ത് ഒന്നര വർഷം പിന്നിടുമ്പോഴും ചിത്രം ഒരു ഒടിടി പ്ലാറ്റ്‌ഫോമിലും എത്തിയിട്ടില്ല. 

വിനായക അജിത്ത് നിർമ്മിച്ച ചിത്രത്തിൽ രാജേഷ് മാധവൻ, ഭാമ അരുൺ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ഒരു പൊളിറ്റിക്കൽ സറ്റയർ ചിത്രമാണിത്. 

Gaganachari OTT: ഗഗനചാരി

Advertisment

അരുണ്‍ ചന്ദു സംവിധാനം ചെയ്ത ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമാണ്  ഗഗനചാരി. ആഗോള തലത്തില്‍ വിവിധ ഫെസ്റ്റിവലുകളിൽ അംഗീകാരം നേടാനും ചിത്രത്തിനു സാധിച്ചിരുന്നു. മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ്, ലോസ് ഏഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദര്‍ശിപ്പിച്ചിരുന്നു.

തിയേറ്ററിൽ ചിത്രം കാണാനാവാതെ പോയ പ്രേക്ഷകരെല്ലാം തന്നെ ഏറെ ആകാംക്ഷയോടെ ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്. എന്നാൽ റിലീസ് ചെയ്ത് നാലു മാസം പിന്നിടുമ്പോഴും ചിത്രം ഇതുവരെ ഒടിടിയിൽ എത്തിയിട്ടില്ല. ജൂണ്‍ 21 നാണ്ചിത്രം തിയേറ്ററുകളിലെത്തിയത്. ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

'സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ് ചിത്രം നിർമ്മിച്ചത്. ആമസോൺ പ്രൈം വീഡിയോയിലൂടെ ഈ മാസം അവസാനത്തോടെ ചിത്രം ഒടിടിയിൽ എത്തും എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമോ നിർമാതാക്കളെ ഇതുവരെ  ഒടിടി റിലീസ് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

Nadikar OTT: നടികർ

ടൊവിനോ നായകനായ നടികറിന്റെ ഒടിടി റിലീസും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ടൊവിനോയ്ക്കും ഭാവനയ്ക്കും പുറമേ, സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, അനൂപ് മേനോൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചന്ദു സലിംകുമാർ, ഇന്ദ്രൻസ്, മധുപാൽ, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള തുടങ്ങിയവരും അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് ജൂനിയർ ലാലായിരുന്നു. 

മൈത്രി മൂവി മെക്കേഴ്‌സ്, നവീൻ യർനേനി, വൈ. രവി ശങ്കർ എന്നിവർ ഭാഗമാകുന്ന ചിത്രത്തിന്റെ നിർമ്മാണം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവർ ചേർന്നാണ് നിർവഹിച്ചത്. സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ. ആൽബി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് രതീഷ് രാജാണ്.

നെറ്റ്ഫ്ളിക്സിൽ കഴിഞ്ഞ ജൂണിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതുവരെ ചിത്രം റിലീസിനെത്തിയിട്ടില്ല. 

Read More

New Release Gokul Suresh OTT Tovino Thomas Suraj Venjarammud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: