scorecardresearch

ആദ്യം കട്ട ഫ്രണ്ട്സ്, പിന്നെ കണ്ടാൽ മിണ്ടാതായി; നയൻതാരയ്ക്കും തൃഷയ്ക്കും ഇടയിൽ സംഭവിച്ചതെന്ത്?

Nayanthara about Trisha: "ആരെങ്കിലും എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, എനിക്കും അവരെ ഇഷ്ടമല്ല," തൃഷയുമായുള്ള പ്രശ്നങ്ങളെ കുറിച്ച് മുൻപൊരിക്കൽ നയൻതാര പറഞ്ഞതിങ്ങനെ

Nayanthara about Trisha: "ആരെങ്കിലും എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, എനിക്കും അവരെ ഇഷ്ടമല്ല," തൃഷയുമായുള്ള പ്രശ്നങ്ങളെ കുറിച്ച് മുൻപൊരിക്കൽ നയൻതാര പറഞ്ഞതിങ്ങനെ

author-image
Entertainment Desk
New Update
Nayanthara Trisha

തമിഴ് സിനിമയിൽ എല്ലാകാലത്തും ആരാധകർക്ക് ചേരിതിരിഞ്ഞ് ജയ് വിളിക്കാനും ഫാൻസ് ഫൈറ്റ് നടത്താനുമൊക്കെ താര ദ്വന്ദ്വങ്ങൾ ഉണ്ടായിരുന്നു. എം‌ജി‌ആർ-ശിവാജി, രജനീകാന്ത്-കമൽ ഹാസൻ, അജിത് കുമാർ-വിജയ് എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടികാണിക്കാനാവും. എന്നാൽ പൊതുവെ നടിമാരുടെ കാര്യത്തിൽ ഇത്തരത്തിലുള്ള ദ്വന്ദ്വങ്ങൾ അപൂർവ്വമാണ്.  എടുത്തുപറയാൻ, സിമ്രാൻ-ജ്യോതിക, തൃഷ-നയൻതാര തുടങ്ങിയവരുണ്ടെന്നു മാത്രം. 

Advertisment

സിനിമയിൽ ഏകദേശം രണ്ട് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള തൃഷയും നയൻതാരയും തമ്മിൽ അത്ര സൗഹൃദത്തിൽ അല്ല എന്നത് ആരാധകരിൽ പലർക്കും അറിയാവുന്ന കാര്യമാണ്. ഈ ശത്രുത വാർത്തകളിൽ ഇടം നേടിയ ഒരു കാലവുമുണ്ടായിരുന്നു. വടിവേലു അവതരിപ്പിച്ച ഒരു കോമഡി രംഗത്തിൽ ഈ പോരിനെ കുറിച്ച് തമാശയായി പരാമർശിക്കുന്നു പോലുമുണ്ട്.

2000കളുടെ അവസാനത്തിൽ, നയൻതാര- തൃഷ ശത്രുത ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ വിജയ് ടിവിക്ക് നൽകിയ അഭിമുഖത്തിലും തൃഷയുമായി താനത്ര സുഖത്തിൽ അല്ലെന്ന് നയൻതാര പറയാതെ പറയുന്നുണ്ട്.  നടി നമിതയുമായുണ്ടായ പിണക്കത്തെ കുറിച്ചും നയൻതാര അഭിമുഖത്തിൽ വെളിപ്പെടുത്തി.

വനിതാ സഹപ്രവർത്തകരുമായുള്ള 'പ്രശ്നങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ, തനിക്ക് മിക്കവരുമായും തികച്ചും പ്രൊഫഷണൽ ബന്ധമുണ്ടെന്ന് നയൻതാര ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ബില്ലയിലെ സഹനടി നമിതയുമായുള്ള തർക്കത്തെ ചുറ്റിപ്പറ്റിയുള്ള പ്രശ്നത്തെക്കുറിച്ചും അവർ തുറന്നു പറഞ്ഞു.

Advertisment

"സത്യം പറഞ്ഞാൽ, ആദ്യ കുറച്ച് ദിവസങ്ങളിൽ, ഞങ്ങൾക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല, ഞങ്ങൾ സാധാരണമായി സംസാരിക്കാറുണ്ടായിരുന്നു. പെട്ടെന്ന്, ഒരു  ദിവസം, അവൾ എന്നോട് സംസാരിക്കുന്നത് നിർത്തി. വാസ്തവത്തിൽ, ഞങ്ങൾ എല്ലാവരും ഒരു ഗ്രൂപ്പിലാണെങ്കിൽ, അവൾ എല്ലാവരോടും ഒരു ഹായ് പറയുമായിരുന്നു, പക്ഷേ എന്നോട് മിണ്ടാതെയായി.  വഴക്കോ തർക്കമോ ഒന്നും ഉണ്ടായിരുന്നില്ല, പക്ഷേ പെട്ടെന്ന്  അങ്ങനെ സംഭവിച്ചപ്പോൾ എനിക്കതു ഫീൽ ചെയ്തു. അവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, അത് അവരുടെ പ്രശ്‌നമാണ്," നയൻതാര പറഞ്ഞു.

തൃഷ, ശ്രിയ ശരൺ തുടങ്ങിയ സമപ്രായക്കാരുമായുള്ള 'സൗഹൃദ'ത്തെക്കുറിച്ച് ചോദിച്ചപ്പോൾ നയൻതാരയുടെ മറുപടിയിങ്ങനെ:  "ഫ്രണ്ട്സ് എന്നത് അലക്ഷ്യമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു വലിയ വാക്കാണ്. ഞാൻ തൃഷയുമായി സൗഹൃദത്തിലല്ല.  ഞങ്ങൾ പരിചയക്കാരാണ്. ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നു, സ്ത്രീകൾ മറ്റ് സ്ത്രീകളുമായി ഇണങ്ങില്ല എന്ന പഴയ വിശ്വാസം പോലെയാണിത്. പക്ഷേ സത്യം പറഞ്ഞാൽ, എനിക്ക് അവരുമായോ ആരുമായോ ഒരു പ്രശ്‌നവുമില്ല," നയൻതാര പറഞ്ഞു. കാര്യങ്ങൾ പരിഹരിക്കാൻ താൻ മാത്രം ശ്രമിച്ചിട്ടു കാര്യമില്ലെന്നും നയൻതാര  കൂട്ടിച്ചേർത്തു. 

"ഞങ്ങൾക്കിടയിലെ മത്സരത്തെക്കുറിച്ചും മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും തൃഷയും ഞാനും തമ്മിലുള്ള പൂച്ച വഴക്കുകളെക്കുറിച്ചുള്ള ലേഖനങ്ങൾ ഞാൻ കണ്ടു. പക്ഷേ പത്രങ്ങളിൽ വരേണ്ട ഒന്നും തന്നെയില്ല അതിൽ," നയൻതാര പറഞ്ഞു.

"ആരെങ്കിലും എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, എനിക്കും അവരെ ഇഷ്ടമല്ല. അത്രമാത്രം."

വർഷങ്ങൾക്കിപ്പുറം ആ പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടു എന്നാണ് മനസ്സിലാക്കേണ്ടത്. ദിവ്യദർശിനി  എന്ന ഡിഡി നീലകണ്ഠനുമായുള്ള അഭിമുഖത്തിൽ പിന്നീടൊരിക്കൽ പിണക്കം മറന്ന് പരസ്പരം സംസാരിച്ചതിനെ കുറിച്ച് നയൻതാര മനസ്സു തുറന്നിരുന്നു.

"ഞങ്ങൾ മുൻപു നല്ല സുഹൃത്തുക്കളായിരുന്നു. പിന്നെ ഒരേ ഇൻഡസ്ട്രിയിൽ ഇരിക്കുകയല്ലേ, ഞങ്ങൾക്കിടയിൽ എന്തോ സംഭവിച്ചു. എന്തൊക്കെയോ തെറ്റിദ്ധാരണകൾ. എന്താണ് പറ്റിയതെന്ന് ഞങ്ങൾക്കു രണ്ടുപേർക്കും അറിയില്ലായിരുന്നു.ഞങ്ങൾ പരസ്പരം മിണ്ടുന്നത് നിർത്തി. പക്ഷേ വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഫിലിം ഫെയർ പാർട്ടിയിൽ വച്ച് വീണ്ടും സംസാരിച്ചു. തൃഷയാണ് വന്നു സംസാരിച്ചത്.  അങ്ങനെ ചെയ്തതിൽ ഞാൻ തൃഷയെ അഭിനന്ദിക്കുന്നു. അത്രത്ര എളുപ്പമല്ല. ആ സമയം ഞങ്ങളെടുത്ത പാച്ചപ്പ് ഫോട്ടോയാണിത്." 

Read More

Trisha Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: