/indian-express-malayalam/media/media_files/RMFC8YQpf8AKlHiBsoxX.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
അന്തരിച്ച സംഗീതജ്ഞന്‍ കെ.ജി ജയന്, സിനിമ-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിലെത്തിയാണ് പലരും അന്ത്യാഞ്ജലി അർപ്പിച്ചത്. ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിന് വച്ചശേഷം വൈകീട്ട് തൃപ്പൂണിത്തുറ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്ക്കരിക്കും.
സിനിമ മേഖലയിലെ നിരവധി താരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. നടൻ മമ്മൂട്ടി തൃപ്പൂണിത്തുറയിലെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നടൻ കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി എന്നവർക്കപ്പമാണ് മമ്മൂട്ടി എത്തിയത്.
മന്ത്രി പി.രാജീവ്, കെ.ബാബു എംഎൽഎ ഉൾപ്പടെ രാഷ്ട്രീപ്രമുഖരും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. കാക്കനാട്ടെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ 7.30നാണ് തൃപ്പൂണിത്തുറയിലെ വസതിയിലെത്തിച്ചത്. വീട്ടിലെ പൊതുദർശനത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
ചൊവ്വാഴ്ച പുലർച്ചെയോടെ തൃപ്പൂണിത്തുറയിലെ വീട്ടിൽ വെച്ചാണ് നടൻ മനോജ് കെ.ജയന്റെ പിതാവു കൂടിയായ കെ.ജി ജയന് അന്ത്യം സംഭവിച്ചത്. 90 വയസ്സുകാരനായ ജയന്റെ വിയോഗത്തോടെ 60 വർഷം നീണ്ട സംഗീത സപര്യയ്ക്ക് കൂടിയാണ് അവസാനമായത്. മലയാള ഗാനശാഖയിൽ നിരവധിയായ സംഭാവനകൾ നൽകിയ ജയവിജയന്മാരിലെ ഇരട്ട സഹോദരനാണ് കെ.ജി ജയൻ.
Read More Entertainment Stories Here
- ഷൂട്ടിങിനിടെ നടി പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്
- തോൽവിയിൽ കണ്ണീരണിഞ്ഞ് ഷാരൂഖ് ഖാൻ; പക്ഷെ സഞ്ചുവിന്റെ ടീമിനെ കണ്ടപ്പോൾ...
- എന്റെ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ പൃഥ്വിയേക്കാൾ മികച്ച എക്സാമ്പിളില്ല: പൂർണ്ണിമ ഇന്ദ്രജിത്ത്
- പ്രണവിന്റെ അമ്മ സുചിത്രയും ഞാനും കസിൻസാണ്, പക്ഷെ അവന് അറിയില്ലായിരുന്നു: വൈ.ജി. മഹേന്ദ്രൻ
- പടം തിയേറ്ററിൽ തകർത്തോടുമ്പോൾ നായകൻ ഊട്ടിയിൽ കറങ്ങി നടക്കുന്നു; വൈറൽ ചിത്രങ്ങൾ
- പ്രണയിനിയാണോ? മാധവിന്റെ കൂടെയുള്ള പെൺകുട്ടിയാര്?
- ശങ്കറിന്റെ മകൾ വിവാഹിതയായി; ആഘോഷമാക്കി തമിഴ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.