/indian-express-malayalam/media/media_files/h0pKfEygeAQ6LkdAHcXS.jpg)
ലോകമെമ്പാടുമുള്ള മോഹൻലാൽ ആരാധകർക്ക് ഇന്ന് ആഘോഷത്തിന്റെ ദിനമാണ്. മലയാളത്തിന്റെ അഭിമാനതാരം മോഹൻലാലിന്റെ 64-ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. സോഷ്യൽ മീഡിയയിലെങ്ങും നിറഞ്ഞു നിൽക്കുകയാണ് മോഹൻലാൽ.
ലക്ഷക്കണക്കിന് ആളുകൾ താരത്തിനു ആശംസകൾ നേരുമ്പോഴും അതിനിടയിൽ ശ്രദ്ധ നേടുകയാണ് ഒരു ചിത്രവും ആശംസയും. മറ്റാരുടേയുമല്ല, മോഹൻലാലിന്റെ മകൾ വിസ്മയയാണ് അച്ഛന് ആശംസകൾ നേർന്നിരിക്കുന്നത്. പ്രണവിനെ പോലെ തന്നെയാണ് വിസ്മയയും, പൊതുവെ താരപുത്രി ഇമേജൊന്നും കൂടെ കൊണ്ടുനടക്കാത്ത ഒരാൾ. സോഷ്യൽ മീഡിയയിലും അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെടുന്നൊരാൾ. അതിനാൽ തന്നെ അച്ഛനൊപ്പമുള്ള വിസ്മയയുടെ ചിത്രം തന്നെ ആരാധകർക്ക് വളരെ അപൂർവ്വമായൊരു കാഴ്ചയാണ്.
അച്ഛനെയും ചേട്ടനേയും പോലെ, മോഹൻലാലിന്റെ മകൾ വിസ്മയയ്ക്ക് സിനിമ അഭിനയത്തിനോടല്ല പ്രിയം. വരകളുടെയും എഴുത്തിന്റെയും നാടകാഭിനയത്തിന്റെയുമെല്ലാം ലോകത്താണ് വിസ്മയ മോഹൻലാൽ. ഇതിനു പുറമേ തായ് ആയോധന കലയിലും ഈ താരപുത്രിയ്ക്ക് ഏറെ താൽപ്പര്യമുണ്ട്.
അച്ഛന്റെ പാത പിന്തുടർന്ന് പ്രണവ് സിനിമയിലെത്തിയെങ്കിലും വെളളിത്തിരയിൽനിന്നും അകന്നു നിൽക്കാനാണ് വിസ്മയ ആഗ്രഹിച്ചത്. പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ.
എഴുത്തിൽ ഏറെ താൽപ്പര്യമുള്ള വിസ്മയ താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പുസ്തകം പുറത്തിറക്കിയിരുന്നു. .
Read More Entertainment Stories Here
- ആരാധകരുടെ ലക്ഷക്കണക്കിനു ആശംസകൾക്കിടയിൽ ലാലേട്ടന്റെ രാജകുമാരിയുടെ ഈ ആശംസ കാണാതെ പോവരുതേ!
- പിറന്നാൾ ദിനത്തിൽ വരവറിയിച്ച് ഖുറേഷി എബ്രഹാം; എന്തോ തീരുമാനിച്ചുറപ്പിച്ച വരവാണെന്ന് ആരാധകർ
- പിറന്നാൾ മുത്തമേകി മമ്മൂട്ടി, ആശംസകളുമായി ശോഭനയും മഞ്ജു വാര്യരും പൃഥ്വിയും
- വര്‍മ്മസാറും പീതാംബരനും പ്രിയദര്‍ശിനി രാംദാസും തിരുവനന്തപുരത്ത്; എമ്പുരാന് ലൊക്കേഷൻ ചിത്രങ്ങൾ
- കൺഫ്യൂഷൻ തീർക്കണമേ, ജയറാമിനു മുന്നിൽ സർപ്രൈസ് ഡാൻസുമായി മരുമകൻ, ചിരിയോടെ പാർവതിയും മാളവികയും; വീഡിയോ
- വേർപിരിഞ്ഞ മകളെ എഐയുടെ സഹായത്തോടെ വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ; നിറകണ്ണുകളോടെ വിജയുടെ അമ്മ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.