/indian-express-malayalam/media/media_files/iGRYgGCVMWzRNIoUXcKc.jpg)
Mohanlal in L2: Empuraan first look
മോഹൻലാലിൻ്റെ 64-ാം ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനിച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാൽ ആരാധകർ ഒന്നടക്കം കാത്തിരിക്കുന്ന എമ്പുരാൻ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് പൃഥ്വി.
2019 ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി-അബ്‌റാം അഥവാ സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഏറെയാണ്.
ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പിള്ളി വെള്ളയും വെള്ളയുമണിഞ്ഞ് സമാധാനപ്രിയനായി പ്രത്യക്ഷപ്പെട്ടതെങ്കിൽ, കറുത്ത വസ്ത്രങ്ങളിൽ ആണ് ഖുറേഷി-അബ്‌റാം എത്തുന്നത്. മെഷീൻ ഗണ്ണുകൾ പിടിച്ച് ആയുധധാരികളായ അംഗരക്ഷകരും ഖുറേഷ് അബ്റാമിനെ അകമ്പടി സേവിക്കുന്നു.
മുരളി ഗോപിയാണ് എമ്പുരാന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ എമ്പുരാനിൽ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും അഭിനയിക്കുന്നുണ്ട്. ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം പ്രദർശനത്തിനെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാൻ പുറത്തിറങ്ങും.
Read More Entertainment Stories Here
- പിറന്നാൾ മുത്തമേകി മമ്മൂട്ടി, ആശംസകളുമായി ശോഭനയും മഞ്ജു വാര്യരും പൃഥ്വിയും
- വര്മ്മസാറും പീതാംബരനും പ്രിയദര്ശിനി രാംദാസും തിരുവനന്തപുരത്ത്; എമ്പുരാന് ലൊക്കേഷൻ ചിത്രങ്ങൾ
- കൺഫ്യൂഷൻ തീർക്കണമേ, ജയറാമിനു മുന്നിൽ സർപ്രൈസ് ഡാൻസുമായി മരുമകൻ, ചിരിയോടെ പാർവതിയും മാളവികയും; വീഡിയോ
- വേർപിരിഞ്ഞ മകളെ എഐയുടെ സഹായത്തോടെ വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ; നിറകണ്ണുകളോടെ വിജയുടെ അമ്മ
- എനിക്ക് ഹിന്ദിയറിയൂലാന്ന് ആരു പറഞ്ഞു, സുഗമ പരീക്ഷക്ക് നൂറായിരുന്നു മാർക്ക്: ബേസിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.