scorecardresearch

വര്‍മ്മസാറും പീതാംബരനും പ്രിയദര്‍ശിനി രാംദാസും തിരുവനന്തപുരത്ത്;  എമ്പുരാന്‍ ലൊക്കേഷൻ ചിത്രങ്ങൾ

എമ്പുരാന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്

എമ്പുരാന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്

author-image
Entertainment Desk
New Update
empuraan shooting location pics

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് നടൻ നന്ദു. സായ് കുമാർ, മഞ്ജുവാര്യർ എന്നിവരെയും ചിത്രങ്ങളിൽ കാണാം. 

Advertisment

കഴിഞ്ഞദിവസം, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ളൊരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഏതാണ്ട് രണ്ടായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടയിൽ പകർത്തിയ വീഡിയോ ആണിത്.   ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന സംവിധായകൻ  പൃഥ്വിയെ  ആണ് വീഡിയോയിൽ കാണാനാവുക.

Advertisment

സെറ്റില്‍ നിന്നുള്ള ഈ ലീക്ക്ഡ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സെന്റ് ജോസഫ് ഹയർ സെക്കന്‍ഡറി സ്കൂൾ, മണ്ണാമ്മൂല കൺകോഡിയ സ്കൂൾ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മേയ് ഇരുപത്തിയൊന്നോടെ തിരുവനന്തപുരത്തെ ഷെഡ്യൂൾ അവസാനിക്കും. അടുത്ത ഘട്ട ചിത്രീകരണം കൊച്ചിയിലാണെന്ന് റിപ്പോർട്ടുണ്ട് 

ആശീർവാദ് സിനിമാസും  ലെയ്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 

Read More Entertainment Stories Here

Mohanlal Empuraan Prithviraj Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: