/indian-express-malayalam/media/media_files/8x9CEh60JNV2zpmVsEal.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് സ്വരമാധുരിയിലൂടെ ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ ഗായികയാണ് ശ്രേയ ഘോഷാൽ. മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ 'ബിഗ് ബി' യിലെ 'വിട പറയുകയാണോ എന്ന ഗാനത്തിലൂടെയാണ് പിന്നണി രംഗത്തേക്ക് ശ്രേയ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ് ഈ ബംഗാൾ സ്വദേശിനി.
മലയാളത്തിന് പുറമേ ഇന്ത്യയിലെ വിവിധ ഭാഷകളിലും ശ്രേയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബോളിവുഡിലെ ഒരു ജനപ്രിയ ഗാനം ആലപിക്കുന്ന ശ്രേയയുടെ ഒരു പഴയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. ശ്രേയ ഗാനം ആലപിക്കുമ്പോൾ കാണികൾ പാട്ട് ഏറ്റുപാടുന്നതാണ് വീഡിയോ. എന്നാൽ എല്ലാവരും ഒരുമിച്ച് വരികൾ തെറ്റിക്കുകയും ഇവരെ തിരുത്തി കൃത്യമായ വരികൾ പാടുന്നതും വീഡിയോയിൽ കാണാം. .
"റബ് നേ ബനാ ദി ജോഡി" എന്ന ചിത്രത്തിലെ, രൂപ കുമാർ രാതൗഡ, ജയ് കജഡൻ എന്നിവർ ആലപിച്ച "തുജ് മേ റബ് ദിഖ്താ ഹേ" എന്ന ജനപ്രിയ ഗാനമാണ് ശ്രേയ ഘോഷാൽ ആലപിക്കുന്നത്. ഗാനത്തിന്റെ മധ്യഭാഗത്തായി വരുന്ന വരിയാണ് കാണികൾ തെറ്റിച്ചു പാടുന്നത്. പ്രേക്ഷകർ പെട്ടന്ന് വരികൾ തെറ്റിച്ചു പാടുമ്പോൾ ഗായികയുടെ മുഖത്തുണ്ടാകുന്ന എക്സ്പ്രഷനുകളാണ് വീഡിയോയുടെ ഹൈലൈറ്റ്. .
തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ ഗാനം ആലപിക്കുന്നതുകൊണ്ടു തന്നെ മലയാളം അടക്കമുള്ള വിവിധ ഭാഷകളിൽ നിന്നായി നിരവധി അവസരങ്ങളാണ് താരത്തെ തേടിഎത്തുന്നത്. പാടുന്ന ഓരോ വരികളുടെയും അര്‍ത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അര്‍പ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു.
മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.
Read More Entertainment Stories Here
- കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ
- രംഗണ്ണന്റെ 'അർമാദം;' ആവേശത്തിലെ വീഡിയോ ഗാനം പുറത്തിറക്കി
- അഹാനയ്ക്കു മുന്നെ വിവാഹിതയാവാനൊരുങ്ങി ദിയ; വൈകാതെ മിസ്സിസ്സ് കണ്ണമ്മയാവുമെന്ന് വെളിപ്പെടുത്തൽ
- വീണ്ടും സോഷ്യൽ മീഡിയ കത്തിച്ച് മെഗാസ്റ്റാർ; ഇങ്ങേരു മമ്മൂട്ടി അല്ല, ഫയർ ആണ്
- കൊച്ചു കരഞ്ഞപ്പോൾ ആദ്യം വാഷ് ബേസിനിൽ ഇറക്കി, പിന്നെ ഫ്രിഡ്ജിൽ കേറ്റി: ഈ അപ്പനെ കൊണ്ട് തോറ്റെന്ന് എലിസബത്ത്
- ഇതാണ് ഫാമിലി പാക്ക് 'കരിങ്കാളിയല്ലേ;' വൈറൽ റീലൂമായി ആശാ ശരത്തും കുടുംബവും
- Manjummel Boys OTT: കാത്തിരിപ്പിനൊടുവിൽ മഞ്ഞുമ്മൽ ബോയ്സ് ഓടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.