scorecardresearch

Vidaamuyarchi Movie Review: ഹീറോയിസമില്ല, സാധാരണക്കാരനായി അജിത്ത്; 'വിടാമുയർ‌ച്ചി' റിവ്യൂ

Vidaamuyarchi Movie Review, Rating: മാസ് മസാല ചേരുവകളില്ലാതെ തന്നെ, ത്രില്ലടിപ്പിക്കുന്ന കണ്ടൻ്റ് ഓറിയൻ്റഡ് ത്രില്ലർ മൂവിയാണ് 'വിടാമുയര്‍ച്ചി' എന്നാണ് പ്രേക്ഷക പ്രതികരണം

Vidaamuyarchi Movie Review, Rating: മാസ് മസാല ചേരുവകളില്ലാതെ തന്നെ, ത്രില്ലടിപ്പിക്കുന്ന കണ്ടൻ്റ് ഓറിയൻ്റഡ് ത്രില്ലർ മൂവിയാണ് 'വിടാമുയര്‍ച്ചി' എന്നാണ് പ്രേക്ഷക പ്രതികരണം

author-image
Entertainment Desk
New Update
VidaaMuyarchi review

Vidaamuyarchi Movie Review

Vidaamuyarchi Movie Review: അജിത്ത് ചിത്രം 'വിടാമുയര്‍ച്ചി' ഒടുവിൽ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫാന്‍സിനു വേണ്ടി തയ്യാറാക്കപ്പെട്ട ഒരു മാസ് മസാല ചിത്രമല്ല വിടാമുയര്‍ച്ചി എന്നാണ് ആദ്യഘട്ട പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. 

Advertisment

ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡിൻ്റെ ചലച്ചിത്രാവിഷ്കാരമാണ് 'വിടാമുയര്‍ച്ചി'. അജിത്ത് എന്ന സൂപ്പർസ്റ്റാറിനെയല്ല, അജിത്ത് എന്ന നടനെയാണ് ചിത്രത്തിൽ കാണാനാവുക എന്നാണ് പ്രേക്ഷക പ്രതികരണം. അമാനുഷിക കഴിവുകളൊന്നുമില്ലാതെ, സാധാരണക്കാരനെ പോലെ സ്ക്രീനിൽ നിറയുന്ന അജിത്തിനെ വർഷങ്ങൾക്കു ശേഷം കാണുന്നത് നവോന്മേഷം പകരുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. വൺ-ലൈനറുകൾ, മാസ് ഹീറോ എലവേഷൻ സീനുകൾ, മസാല ചേരുവകൾ  പോലുള്ള ഗിമ്മിക്കുകൾ ഒഴിവാക്കിക്കൊണ്ട് പ്രമേയത്തോട് വിശ്വസ്തത പുലർത്താനാണ് ചിത്രം ശ്രമിച്ചിരിക്കുന്നത്. 

" നന്നായി നിർമ്മിച്ച സ്ലോ പേഡ് സർവൈവൽ ത്രില്ലറാണ് വിടാമുയര്‍ച്ചി. 

ഒരു മാസ് ഹീറോ ആയിരിക്കുമ്പോൾ തന്നെ, ഇത്തരത്തിലുള്ള ഒരു വിഷയം തിരഞ്ഞെടുത്തത് അജിത്തിന്റെ ധൈര്യപൂർവ്വമായ തീരുമാനമാണ്. മാസ് എലിവേഷനും ബിൽഡപ്പുകളും മനഃപൂർവം ഒഴിവാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്, അജിത്ത് ഒരു സാധാരണക്കാരൻ്റെ വേഷത്തിലെത്തുന്നു. 

മഗിഴ് തിരുമേനി ഒരു സിനിമ നിർമ്മിച്ചു, അത് നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റും. പക്ഷേ ഒരു സാധാരണ അജിത്ത് ചിത്രം  ആഘോഷിക്കുന്നതുപോലെ ആരാധകർ ഇത്  ആഘോഷിക്കാനിടയില്ല,"  മനോജ് മാഡി എന്ന പ്രേക്ഷകൻ ട്വീറ്റ് ചെയ്യുന്നത്. 

Advertisment

"ഴോണറിനോട് നീതി പുലർത്തുന്നു,ഒരു സോളിഡ് റോഡ് ഫിലിം! ഒരു സാധാരണ സാധാരണക്കാരൻ എന്ന നിലയിൽ അജിത് സാറിനെ കാണുന്നത് വളരെ ഉന്മേഷദായകമാണ്," എന്നാണ് മറ്റൊരു ട്വീറ്റ്. 

"അജിത്തിന്റെ തിരിച്ചുവരവാണിത്. ധാരാളം അഭിനയസാധ്യതകളുള്ള കഥാപാത്രത്തെ അദ്ദേഹം മികച്ചതാക്കിയിട്ടുണ്ട്. അമിതമായ ട്വിസ്റ്റുകളോ സര്‍പ്രൈസുകളോ ഇല്ലാതെ കഥ പറയുന്ന രീതിയാണ് ചിത്രത്തിൽ കാണാനാവുക," 

ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമാതാക്കൾ. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ-തൃഷ ജോഡികൾ ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സഞ്ജയ് ദ‌ത്തും ചിത്രത്തിലുണ്ട്. 

 ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ കേരളത്തിൽ വിതരണത്തിനെത്തിച്ചത്. സംഗീതം അനിരുദ്ധ് രവിചന്ദ്രൻ. ഓം പ്രകാശാണ് ഛായാഗ്രഹണം‌.  സുപ്രീം സുന്ദറാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.

Read More

New Release Film Review Ajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: