scorecardresearch

ഭർത്താവ് ആൽക്കഹോളിക്ക്, മെന്റലി ഒരുപാട് ട്രോമ അനുഭവിക്കുന്നുണ്ട്; സുമ ജയറാം

''ഭർത്താവിന്റെ മദ്യപാനവും സ്മോക്കിങ്ങും എന്നെ ഉലച്ചു. വിവാഹം കഴിഞ്ഞശേഷം ഞാൻ ഈ കാര്യങ്ങൾ കൊണ്ട് മടുത്തിട്ടുണ്ട്.''

''ഭർത്താവിന്റെ മദ്യപാനവും സ്മോക്കിങ്ങും എന്നെ ഉലച്ചു. വിവാഹം കഴിഞ്ഞശേഷം ഞാൻ ഈ കാര്യങ്ങൾ കൊണ്ട് മടുത്തിട്ടുണ്ട്.''

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Suma Jayaram Husband 1

സുമ ജയറാം

മിനിസ്ക്രീനിലും സിനിമയിലും ഒരു പോലെ നിറഞ്ഞുനിന്ന നടിയാണ് സുമ ജയറാം. വലുതും ചെറുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സുമ ജയറാം മുപ്പത്തിയേഴാം വയസിലാണ് ബാല്യകാല സുഹൃത്തായ ലല്ലുഷിനെ വിവാഹം ചെയ്തത്. സുമയ്ക്കും ലല്ലുഷിനും മൂന്നു വയസ്സ് പ്രായമായ രണ്ടു മക്കളാണുള്ളത്. നാൽപ്പത്തിയേഴാം വയസിലാണ് സുമ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. 

Advertisment

ഭർത്താവിന്റെ മദ്യപാനം മൂലം താൻ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിനിടെ സുമ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മദ്യപാനവും പുകവലിയും താൻ വെറുക്കുന്നുവെന്നും അതിനു കാരണം ഭർത്താവിന്റെ ആ ദുശീലങ്ങളാണ് എന്ന് സുമ പറയുന്നു.

"എന്റെ ഭർത്താവ് ഫുൾ ആൽക്കഹോളിക്കാണ്. അത് പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആൽക്കഹോളിക്ക് മാത്രമല്ല ചെയിൻ സ്മോക്കറാണ്. എന്റെ മക്കൾ ചെറുതാണ് അവർക്ക് ഇതൊന്നും എന്താണെന്ന് അറിയില്ല. നോ സ്മോക്കിങ്, നോ ഡ്രിങ്ക്സ്, നോ ഡ്ര​ഗ്സ്, നോ ബാഡ് ഫ്രണ്ട്സ്- ഈ നാല് കാര്യങ്ങളാണ് മക്കൾ എഴുന്നേറ്റ് കഴിഞ്ഞാൽ ഞാൻ രാവിലെ ആദ്യം പറയുന്നത്. ആൺകുട്ടികൾ ആയതുകൊണ്ട് ഭാവിയിൽ ഒരു തവണയെങ്കിലും സ്മോക്ക് ചെയ്യാതിരിക്കില്ല. പക്ഷെ അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് അവർക്ക് ബോധ്യം ഉണ്ടാകണം. അതിനു വേണ്ടി ഞാൻ അവരുടെ അച്ഛനെ കാണിച്ചു കൊടുക്കും. പപ്പ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ, സ്മോക്ക് ചെയ്യുന്നുണ്ട് മദ്യപിക്കുന്നുണ്ട്. ഇതൊന്നും ചെയ്യരുതെന്ന് മക്കളോട് പറയും. "

"വിവാഹത്തിനു ശേഷം ഞാൻ അത്രമാത്രം മടുത്തിട്ടുണ്ട് ഈ കാര്യങ്ങൾ കൊണ്ട്. മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട്. എന്നെ ഉലച്ചത് ഭർത്താവിന്റെ മദ്യപാനവും സ്മോക്കിങ്ങുമാണ്," ഓൺലുക്കേഴ്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സുമ പറഞ്ഞു.  

Advertisment

2013ലായിരുന്നു ബാല്യ കാലസുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം. ഏറെനാൾ നീണ്ട കാത്തിരിപ്പിനു ശേഷം 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലു ഫിലിപ്പിനും രണ്ട് ആൺകുട്ടികൾ ജനിച്ചത്. ആന്റണി ഫിലിപ്പ് മാത്യു, ജോർജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികൾക്ക് സുമ പേരു നൽകിയത്.

1988 ല്‍ 'ഉല്‍സവപിറ്റേന്ന്' എന്ന ചിത്രത്തിലൂടെയാണ് സുമ സജീവമാകുന്നത്. തുടര്‍ന്ന് 'കുട്ടേട്ടന്‍', 'വചനം', 'നാളെ എന്നുണ്ടെങ്കില്‍', 'എന്റെ സൂര്യപുത്രിയ്ക്ക്', 'പോലീസ് ഡയറി', 'സ്ഥലത്തെ പ്രധാന പയ്യന്‍സ്', 'ഏകലവ്യന്‍', 'കാബൂളിവാല', 'മഴയെത്തും മുന്‍പെ', 'ക്രൈം ഫയല്‍', 'ഇഷ്ടം', 'ഭർത്താവുദ്യോഗം' തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ ജയറാം അഭിനയിച്ചിട്ടുണ്ട്. 

Read More

Alcohol Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: