/indian-express-malayalam/media/media_files/2025/02/05/SfYJs3aYiutFxtrYBAYS.jpg)
Oru Kattil Oru Muri OTT release Date & Platform
Oru Kattil Oru Muri OTT release Date & Platform: ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടിൽ ഒരു മുറി ഒടിടി റിലീസിനൊരുങ്ങുന്നു. 2024 ഒക്ടോബറിൽ പ്രദർശനത്തിനെത്തിയ ചിത്രം മൂന്നര മാസങ്ങൾക്കിപ്പുറമാണ് ഒടിടിയിലേക്ക് എത്തുന്നത്.
ഹക്കിമാണ് ചിത്രത്തിലെ നായകൻ. പ്രിയംവദ കൃഷ്ണയാണ് നായിക. പൂർണ്ണിമ ഇന്ദ്രജിത്തും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷമ്മി തിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, സ്വാതി ദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ഉണ്ണിരാജാ, ദേവരാജൻ കോഴിക്കോട്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
സപ്ത തരംഗ് ക്രിയേഷൻസിന്റെയും വിക്രമാദിത്യൻ ഫിലിംസിൻ്റെയും ബാനറിൽ ഒ പി ഉണ്ണികൃഷ്ണൻ, അലക്സ് വള്ളക്കാലിൽ, സമീർ ചെമ്പയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കിസ്മത്ത്, തൊട്ടപ്പൻ, എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. രഘുനാഥ് പലേരിയാണ് ചിത്രത്തിൻ്റെ തിരക്കഥ. ഛായാഗ്രഹണം - എൽദോസ് ജോർജ്, എഡിറ്റിംഗ് - മനോജ്, കലാസംവിധാനം- അരുൺ ജോസ്, ഗാനങ്ങൾ- അൻവർ അലി, സംഗീതം-പശ്ചാത്തല സംഗീതം - വർക്കി.
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഫെബ്രുവരി അവസാനവാരം ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
Read More
- New OTT Release: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 25 ചിത്രങ്ങൾ
- കറുത്ത മുത്തിലെ ബാല മോൾ തന്നെയോ ഇത്? പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ
- ഭർത്താവ് ആൽക്കഹോളിക്ക്, മെന്റലി ഒരുപാട് ട്രോമ അനുഭവിക്കുന്നുണ്ട്; സുമ ജയറാം
- അടുത്ത പടം കോടികൾ വാരട്ടെയെന്ന് ടോവിനോ; തരാനുള്ള പൈസ ബാക്കി താ, എന്നിട്ട് സംസാരിക്കാമെന്ന് ബേസിൽ
- തെലുങ്ക് വിട്ടൊരു കളിയില്ല; ടോളിവുഡിൽ അടുത്ത ഹിറ്റടിക്കാൻ ദുൽഖർ
- വമ്പൻ ഹിറ്റിനായി അജിത്ത്; വിഡാമുയർച്ചിയുടെ ഒരു ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു
- February OTT Release: ഫെബ്രുവരിയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.