/indian-express-malayalam/media/media_files/2025/02/05/aj1nrh20p4MqNzkLNWrt.jpg)
/indian-express-malayalam/media/media_files/2025/01/01/identity-movie-release-1.jpg)
Identity OTT: ഐഡന്റിറ്റി
ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോളും അനസ് ഖാനും ചേർന്നൊരുക്കിയ 'ഐഡന്റിറ്റി' ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ആണ്. ടൊവിനോയ്ക്ക് ഒപ്പം തൃഷ, വിനയ് റായി, മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി എന്നിവരും ചിത്രത്തിലുണ്ട്. സീ 5ൽ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/01/28/46iD0ufXU47MSf5RxDGA.jpg)
Partners Ott: പാർട്ണേഴ്സ്
ധ്യാന്‍ ശ്രീനിവാസന്, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത 'പാർട്ണേഴ്സ്' 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്. സാറ്റ്ന ടൈറ്റസ് ആണ് നായിക. സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും ചിത്രത്തിലുണ്ട്. സൈന പ്ലേയിൽ ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/2024/12/21/DYh1xkEgpzuGx1Z2exlb.jpg)
Pushpa 2 OTT: പുഷ്പ 2
ബോക്സ് ഓഫീസിൽ 1800 കോടിയോളം കളക്ഷൻ നേടിയ അല്ലു അർജുൻ ചിത്രം 'പുഷ്പ 2' നെറ്റ്ഫ്ളിക്സിൽ കാണാം. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ തുടങ്ങി വൻ താരനിരയുണ്ട്.
/indian-express-malayalam/media/media_files/2025/01/29/AH3dgeJx4urUAGx8S4Tn.jpg)
Thiru.Manickam OTT: തിരു മാണിക്കം
നന്ദ പെരിയസാമി സംവിധാനം ചെയ്ത തിരു മാണിക്കം കേരളത്തിലെ കുമളി, തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളിൽ ചിത്രീകരിച്ച ചിത്രമാണ്. സമുദ്രകനി, അനന്യ, നാസര്‍, വടിവുക്കരസി, തമ്പി രാമയ്യ, ഇളവരസ്, ചിന്നി ജയന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രം സീ5ൽ കാണാം.
/indian-express-malayalam/media/media_files/2025/01/22/j6qvALq8yF5dl08uofIP.jpg)
The Smile Man OTT: ദി സ്മൈൽ മാൻ
ശരത് കുമാർ നായകനായ ക്രൈം ത്രില്ലർ ദി സ്മൈൽ മാന്റെ സംവിധായകർ ശ്യാമും പ്രവീണുമാണ്. കലൈയരശൻ, ഇനിയ, സിജാ റോസ്, ശ്രീകുമാർ, ജോർജ്ജ് മരിയൻ എന്നിവരും ചിത്രത്തിലുണ്ട്. ആഹാ തമിഴിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/01/20/Dl5QMEWJ6zRo1Q35aGD0.jpg)
Family Padam OTT: ഫാമിലി പടം
സെൽവ കുമാർ തിരുമാരൻ സംവിധാനം ചെയ്ത ഫാമിലി പടം ഒടിടിയിൽ എത്തി. ഒരു ഫിലിം മേക്കറാവാൻ ആഗ്രഹിക്കുന്ന ആ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിൻ്റെ സ്വപ്നത്തെ പിന്തുണയ്ക്കാൻ ഒരുമിച്ച് അണിനിരക്കുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഉദയ് കാർത്തിക്, വിവേക് പ്രസന്ന, സുഭിക്ഷ കയാരോഹണം, പാർത്ഥിബൻ കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സെൽവ കുമാർ തിരുമാരൻ തന്നെയാണ് തിരക്കഥ ഒരുക്കിയത്. ആഹാ വീഡിയോയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/01/20/aA0KkITGmQJhQ382NyqK.jpg)
Hisaab Barabar OTT : ഹിസാബ് ബരാബർ
ആർ മാധവൻ നായകനായ ഹിസാബ് ബരാബർ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തും. സാമ്പത്തിക തട്ടിപ്പുകൾ, വ്യവസ്ഥാപരമായ അഴിമതി എന്നിവയ്ക്ക് എതിരെ നിലകൊള്ളാൻ ധൈര്യപ്പെടുന്ന ഒരു സാധാരണക്കാരൻ്റെ വ്യക്തിപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. അശ്വനി ധീർ ആണ് സംവിധായകൻ. ആർ.മാധവൻ, നീൽ നിതിൻ മുകേഷ്, കീർത്തി കുൽഹാരി എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയ്ക്കു പുറമെ അനിൽ പാണ്ഡെ, രശ്മി ദേശായി, ഫൈസൽ റഷീദ് തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. സീ5ൽ ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/2025/01/07/mdaNzLyxXV8QswUXagzz.jpg)
Viduthalai 2 OTT: വിടുതലൈ 2
മഞ്ജുവാര്യർ, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ ഒരുക്കിയ വിടുതലൈ ഒടിടിയിൽ എത്തി. പെരുമാൾ വാത്തിയാർ ആയി വിജയ് സേതുപതിയും കുമരേശനായി സൂരിയും അഭിനയിക്കുന്നു. മഞ്ജു വാര്യർ, കിഷോർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/01/28/qOTjufJzG4Lz6IjH1dnf.jpg)
Neelamudi (Blue Hair) OTT: നീലമുടി
മലയാള സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഐഎഫ്എഫ്കെയിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് നീലമുടി. ഏറെ ശ്രദ്ധ നേടിയ ക്വാണ്ടം തിയറി എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ ശരത് കുമാർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. സുബ്രഹ്മണ്യൻ, ശ്രീനാഥ്, മജീദ്, ആദിത്യ ബേബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/01/17/MTVofHmuJaMAiwvzkNb3.jpg)
Barroz OTT: ബറോസ്
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത 'ബറോസ്' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാണാം. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
/indian-express-malayalam/media/media_files/2025/01/11/xp2aWys3HHZvWNOQdkO1.jpg)
Anand Sreebala OTT: ആനന്ദ് ശ്രീബാല
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്ത 'ആനന്ദ് ശ്രീബാല' ആമസോൺ പ്രൈം വീഡിയോ, മനേരമ മാക്സ്, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിൽ കാണാം. അർജുൻ അശോകനും അപർണ്ണ ദാസും സംഗീതയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. സൈജുകുറുപ്പ്, സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, നന്ദു, കോട്ടയം നസീർ, സലിം ഹസ്സൻ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള എന്നിവരും ചിത്രത്തിലുണ്ട്.
/indian-express-malayalam/media/media_files/2025/01/04/q9osrETtAKbKPwB2PEMU.jpg)
Pani OTT: പണി
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത മലയാളം ആക്ഷൻ ത്രില്ലർ പണി സോണി ലിവിൽ കാണാം. ജോജു തന്നെയാണ് ചിത്രത്തിലെ നായകൻ. അഭിനയ, സാഗർ സൂര്യ, ജുനൈസ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
/indian-express-malayalam/media/media_files/2024/12/19/IirJiicpgoj5UvLAQ8n0.jpg)
Rifle Club OTT: റൈഫിൾ ക്ലബ്ബ്
തിയേറ്ററിൽ മികച്ച വിജയം നേടിയ ആഷിഖ് അബു ചിത്രം 'റൈഫിൾ ക്ലബ്ബ്' നെറ്റ്ഫ്ളിക്സിൽ കാണാം. വിജയരാഘവൻ, ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിഷ്ണു അഗസ്ത്യ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ്, പ്രശാന്ത് മുരളി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2024/12/11/iqpZXlBeHOdDsaN0Ug6g.jpg)
I Am Kathalan OTT: ഐ ആം കാതലൻ
യുവതാരം നസ്ലെനും സംവിധായകൻ ഗിരീഷ് എ.ഡിയും ഒന്നിച്ച ചിത്രമാണ് ഐ ആം കാതലൻ. ഒരു ദേശി ഹാക്കറുടെ കഥ പറഞ്ഞ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2024/11/16/z3WT2z22GS7zM9XVCY6s.jpg)
Sookshmadarshini OTT: സൂക്ഷ്മദർശിനി
നസ്രിയ നസീം -ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'സൂക്ഷ്മദർശിനി' ഒടിടിയിൽ കാണാം. ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് സൂക്ഷ്മദർശിനി സ്ട്രീം ചെയ്യുന്നത്.
/indian-express-malayalam/media/media_files/2024/12/18/BW4eN9GzhwpQs0bRmL5Q.jpg)
Kadakan OTT: കടകൻ
ഹക്കിം ഷാജഹാന് പ്രധാന വേഷത്തിലെത്തിയ കടകന്‍ സണ്‍ നെക്സ്റ്റ്, ഒടിടി പ്ലേ എന്നീ പ്ലാറ്റ്ഫോമുകളിൽ കാണാം. മലപ്പുറത്തെ മണ്ണ് മാഫിയയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോന ഒലിക്കല്‍, ശരത്ത്, ഫാഹിസ് ബിന്‍ റിഫായ്, നിര്‍മല്‍ പാലാഴി, ഹരിശ്രീ അശോകന്, ജാഫര്‍ ഇടുക്കി, മണികണ്ഠന് ആചാരി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്.
/indian-express-malayalam/media/media_files/2025/01/27/eWyhyGjNZaYiYkC0PZxf.jpg)
Oshana OTT: ഓശാന
ധ്യാന്‍ ശ്രീനിവാസന്, അല്‍ത്താഫ് സലിം എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഓശാന. എം വി മനോജ് സംവിധാനം ചെയ്ത ചിത്രത്തില്‍ വര്‍ഷ വിശ്വനാഥ്, ബാലാജി ജയരാജന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2024/12/16/LN8xq6ETdFnAbC3aUlFf.jpg)
Mura OTT: മുറ
കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'മുറ.' ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ആക്ഷൻ ഡ്രാമ വിഭാഗത്തിലാണ് ഒരുക്കിയത്. പതിവു ഗ്യാങ്സ്റ്റർ സിനിമകളുടെ ചട്ടക്കൂടിൽ നിന്നും തീവ്രമായൊരു സൗഹൃദത്തിന്റെയും വഞ്ചനയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മുറ. കപ്പേളയ്ക്കു ശേഷം, വേറിട്ടൊരു ഴോണറിൽ കയ്യൊപ്പു പതിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണാ, വിഘ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/02/03/madraskaaran-ott-release.jpg)
Madraskaaran OTT: മദ്രാസ്കാരൻ ഒടിടി
ഷെയ്ൻ നിഗത്തിനെ നായകനാക്കി വാലി മോഹൻ ദാസ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 'മദ്രാസ്കാരൻ.' ഷെയ്ൻ തമിഴിൽ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് മദ്രാസ്കാരൻ. ഷെയ്നൊപ്പം കലൈയരസൻ തെലുങ്ക് നടി നിഹാരിക കൊനിദേല ഐശ്വര്യ ദത്ത, കരുണാസ്, പാണ്ഡിരാജന്‍, സൂപ്പര്‍ സുബ്ബരയന്‍, ഗീത കൈലാസം, ലല്ലു, ദീപ ശങ്കര്‍, ഉദയരാജ് എന്നിവരും ചിത്രത്തിലുണ്ട്. ആഹാ തമിഴിൽ ഫെബ്രുവരി 7 മുതൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/01/28/R816D3NeTDSjRmDtln0L.jpg)
Marco OTT: മാർക്കോ
ഹനീഫ് അദേനി- ഉണ്ണി മുകുന്ദന് ടീമിന്റെ 'മാര്‍ക്കോ' ഒടിടി റിലീസിനൊരുങ്ങുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. തിയേറ്റർ റിലീസിനു മുന്നോടിയായി സെൻസർ ബോർഡ് ഡിലീറ്റ് ചെയ്തു മാറ്റിയ സീനുകൾ കൂടി ഉള്‍പ്പെടുത്തിയ പതിപ്പാണ് ഒടിടിയില്‍ എത്തുക. ഫെബ്രുവരി 14 മുതൽ സോണി ലിവിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും
/indian-express-malayalam/media/media_files/2025/02/03/kobali-ott.jpg)
Kobali OTT: കോബാലി ഒടിടി
രവി പ്രകാശ് അഭിനയിച്ച തെലുങ്ക് ത്രില്ലർ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാണാം.
/indian-express-malayalam/media/media_files/2025/02/03/mrs-ott.jpg)
Mrs. OTT: മിസ്സിസ് ഒടിടി
മലയാളചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ്റെ ഹിന്ദി റീമേക്കായ 'മിസ്സിസ്' ഒടിടിയിലേക്ക്. സന്യ മൽഹോത്രയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 7-ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ Zee5-ൽ 'മിസ്സിസ്' സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/02/03/chaalchitro-the-frame-fatale-ott.jpg)
Chaalchitro: The Frame Fatale OTT: ചാൽചിത്രോ: ദി ഫ്രെയിം ഫാറ്റേൽ ഒടിടി
പ്രതിം ഡി ഗുപ്ത സംവിധാനം ചെയ്ത ബംഗാളി ക്രൈം ത്രില്ലറായ ചാൽചിത്രോ: ദി ഫ്രെയിം ഫാറ്റേൽ ഒടിടിയിലേകക്. കൊൽക്കത്ത നഗരത്തെ പിടിച്ചുകുലുക്കിയ ഒരു കൊലപാതക പരമ്പര അന്വേഷിക്കുന്ന നാല് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. 2025 ഫെബ്രുവരി 7 മുതൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഹോയ്ചോയിൽ (Hoichoi) സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/02/03/bada-naam-karenge-ott.jpg)
Bada Naam Karenge OTT: ബദാ നാം കരേംഗെ ഒടിടി
റിതിക് ഘൻഷാനിയും ആയിഷ കദുസ്കറും അഭിനയിച്ച സൂരജ് ബർജാത്യയുടെ ആദ്യ ഡിജിറ്റൽ സംരംഭം ബദാ നാം കരേംഗെ ഒടിടിയിലേക്ക്. ഫെബ്രുവരി 7 മുതൽ സോണിലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/02/03/anuja-ott.jpg)
Anuja OTT: അനുജ
പ്രിയങ്ക ചോപ്രയുടെയും ഗുണീത് മോംഗയുടെയും പിന്തുണയോടെ എത്തിയ ഓസ്കാർ നോമിനേറ്റഡ് ലൈവ്-ആക്ഷൻ ഷോർട്ട് ഫിലിം അനുജ നെറ്റ്ഫ്ലിക്സിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.