scorecardresearch

ട്രഷർഹണ്ട് ഗെയിമുകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ സീരീസ് മിസ്സ് ചെയ്യരുത്

The Secret of the Shiledars OTT: ചരിത്രവും ഫാന്റസിയുമെല്ലാം കൈകോർക്കുന്ന ട്രഷർ ഹണ്ട് പ്രമേയമായി വരുന്ന ത്രില്ലർ വെബ് സീരീസാണ് 'ദി സീക്രട്ട് ഓഫ് ദി ഷിലേദാർസ്' 

The Secret of the Shiledars OTT: ചരിത്രവും ഫാന്റസിയുമെല്ലാം കൈകോർക്കുന്ന ട്രഷർ ഹണ്ട് പ്രമേയമായി വരുന്ന ത്രില്ലർ വെബ് സീരീസാണ് 'ദി സീക്രട്ട് ഓഫ് ദി ഷിലേദാർസ്' 

author-image
Entertainment Desk
New Update
The Secret of the Shiledars OTT

The Secret of the Shiledars OTT, Where to watch

The Secret of the Shiledars OTT: ട്രഷർ ഹണ്ട് പോലുള്ള രസകരമായ പ്ലോട്ടുകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത  'ദി സീക്രട്ട് ഓഫ് ദി ഷിലേദാർസ്' എന്ന വെബ് സീരീസ്. 

Advertisment

ചരിത്രാന്വേഷിയായ ഡോ. രവിയാണ് ഈ സീരീസിലെ നായകൻ. ഒരു ദിവസം ഒരു ജഡ്ജിനെ കണ്ടുമുട്ടുന്നതോടെ രവിയുടെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് എത്തുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു രഹസ്യത്തിന്റെ താക്കോലാണ് ജഡ്ജിയിൽ നിന്നും രവിയ്ക്ക് ലഭിക്കുന്നത്. ഒരു പസിൽ ഗെയിം പൂരിപ്പിക്കുന്നതുപോലെ, തനിക്കു മുന്നിലെത്തുന്ന ക്ലൂ ഡീകോഡ് ചെയ്ത് ഡോ. രവി,  ഛത്രപതി ശിവാജി മഹാരാജിൻ്റെ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്നതാണ് ഈ സീരീസിന്റെ പ്രമേയം. 

രാജീവ് ഖണ്ഡേൽവാൾ, ദിലീപ് പ്രഭാവൽക്കർ, കാനൻ അരുണാചലം, ഗൗരവ് അംലാനി, സായ് തംഹങ്കർ, ആശിഷ് വിദ്യാർത്ഥി എന്നിവരാണ് ഈ പരമ്പരയിലെ പ്രധാന അഭിനേതാക്കൾ.

ചരിത്രവും ഫാൻ്റസിയും ഗൂഢാലോചനയും സമന്വയിപ്പിക്കുന്ന ഈ പരമ്പര ആവേശകരമായൊരു കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. ശിവാജിയുടെ നിധി സംരക്ഷിക്കാൻ ശിലേദർക്ക് കഴിയുമോ, അതോ എതിരാളികൾ അവരുടെ ദൗത്യം തടയുമോ? ആദ്യം മുതൽ അവസാനം വരെ സസ്പെൻസ് നിലനിർത്തി കൊണ്ടാണ് ഈ സീരീസ് മുന്നോട്ടുപോവുന്നത്.  ഡോ. പ്രകാശ് കോയാഡെയുടെ മറാത്തി നോവലായ പ്രതിപശ്ചന്ദ്രയിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് ഈ സീരീസ് നിർമ്മിച്ചിരിക്കുന്നത്. മനോഹരമായ ലൊക്കേഷനുകളും  ഫോട്ടോഗ്രാഫിയും മികച്ച കാഴ്ചാനുഭവം സമ്മാനിക്കുന്നു. 

Advertisment

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ്  'ദി സീക്രട്ട് ഓഫ് ദി ഷിലേദാർസ്' സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ആറു എപ്പിസോഡുകളാണ് ഈ പരമ്പരയിൽ ഉള്ളത്. 

Read More

Web Series Disney Hotstar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: