scorecardresearch

Delhi Crime Season 3 OTT Release: ഇത്തവണ കേസ് അൽപ്പം കോംപ്ലിക്കേറ്റഡ് ആണ്; ഡൽഹി ക്രൈം 3 ഒടിടിയിലേക്ക്

Delhi Crime Season 3 OTT Release Date & Platform: നെറ്റ്ഫ്ളിക്സിന്റെ ജനപ്രിയ വെബ് സീരിസുകളിൽ ഒന്നായ ഡൽഹി ക്രൈം മൂന്നാമത്തെ സീസൺ റിലീസിനൊരുങ്ങുന്നു

Delhi Crime Season 3 OTT Release Date & Platform: നെറ്റ്ഫ്ളിക്സിന്റെ ജനപ്രിയ വെബ് സീരിസുകളിൽ ഒന്നായ ഡൽഹി ക്രൈം മൂന്നാമത്തെ സീസൺ റിലീസിനൊരുങ്ങുന്നു

author-image
Entertainment Desk
New Update
Delhi Crime Season 3 OTT Release

Delhi Crime Season 3 OTT Release

Delhi Crime Season 3 OTT Release Date & Platform: നെറ്റ്ഫ്ളിക്സിലെ ജനപ്രിയ വെബ് സീരിസുകളിൽ ഒന്നായ ഡൽഹി ക്രൈമിന്റെ മൂന്നാമത്തെ സീസൺ റിലീസിനൊരുങ്ങുന്നു. ഇത്തവണ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകൾക്കു പിന്നാലെയാണ് ഡിഐജി വർത്തികയും സംഘവും. ഇന്ത്യയുടെ അതിർത്തിക്കപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന വലിയൊരു മനുഷ്യക്കടത്തു ശൃംഖലയെക്കുറിച്ചുള്ള അന്വേഷണമാണ് മൂന്നാം സീസണിന്റെ പ്രമേയം എന്നാണ് സൂചന. 

Advertisment

ഡൽഹി ക്രൈമിന്റെ സീസൺ 1, 2 എന്നിവ വൻവിജയമായിരുന്നു. അതിനെ തുടർന്നാണ് മൂന്നാമത്തെ സീസണും എത്തുന്നത്. ഷെഫാലി ഷാ പ്രധാന കഥാപാത്രമായി എത്തുന്ന ഡൽഹി ക്രൈമിൻ്റെ മൂന്നാം സീസൺ പ്രഖ്യാപിച്ച നെറ്റ്ഫ്ളിക്സ് അടുത്തിടെ ഒരു ടീസർ പുറത്തുവിട്ടിരുന്നു.

"കേസ് ഫയലുകൾ തുറക്കുക. മാഡം സാറും ടീമും തിരിച്ചെത്തി! എമ്മി അവാർഡ് നേടിയ ഫ്രാഞ്ചൈസി അവരുടെ ഏറ്റവും കഠിനമായ കേസുമായി തിരിച്ചെത്തുന്നു," എന്നാണ് നെറ്റ്ഫ്ലിക്സ് എക്സിൽ പങ്കിട്ട കുറിപ്പിൽ പറയുന്നത്. 

യഥാർത്ഥവും സാങ്കൽപ്പികവുമായ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ പരമ്പര, ഡൽഹിയിലെ ഉയർന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പോലീസ് സേനയുടെ യാത്രയാണ് കാണിക്കുന്നത്.  ആദ്യസീസൺ, 2012ലെ ഡൽഹി കൂട്ടബലാത്സംഗം വിഷയമാക്കിയപ്പോൾ രണ്ടാം സീസണിന്റെ ഇതിവൃത്തം ചദ്ദി ബനിയൻ സംഘത്തെ കേന്ദ്രീകരിച്ചായിരുന്നു.

Advertisment

തനൂജ്, അനു സിംഗ് ചൗധരി, അപൂർവ ബക്ഷി, മൈക്കൽ ഹോഗൻ, മായങ്ക് തിവാരി, ശുഭ്ര സ്വരൂപ് എന്നിവർ ചേർന്ന് എഴുതിയ ഈ സീരീസ് നിർമ്മിക്കുന്നത് ഗോൾഡൻ കാരവൻ, എസ് കെ ഗ്ലോബൽ എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്നാണ്. ഷെഫാലി ഷാ, രസിക ദുഗൽ, രാജേഷ് തൈലാംഗ്, ഹുമ ഖുറേഷി, സയാനി ഗുപ്ത, മിത വസിഷ്ത്, ജയ ഭട്ടാചാര്യ തുടങ്ങിയ പ്രമുഖ താരങ്ങൾ ഷോയിൽ അഭിനയിക്കുന്നു.

Read More



New Release Web Series OTT Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: