scorecardresearch

Vidaamuyarchi full movie leaked: ഫസ്റ്റ് ഷോ പൂർത്തിയാകും മുൻപേ അജിത്തിന്റെ 'വിടാമുയര്‍ച്ചി' ഓണ്‍ലൈനില്‍

Vidaamuyarchi full movie leaked online: ഒന്നിലേറെ വെബ്‌സൈറ്റികളിൽ ചിത്രത്തിന്റെ ഹൈ ക്വാളിറ്റിയിലുള്ള വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

Vidaamuyarchi full movie leaked online: ഒന്നിലേറെ വെബ്‌സൈറ്റികളിൽ ചിത്രത്തിന്റെ ഹൈ ക്വാളിറ്റിയിലുള്ള വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vidaamuyarchi

Vidaamuyarchi full movie leaked online

Vidaamuyarchi full movie leaked online to download: തമിഴ് സൂപ്പർതാരം അജിത് കുമാർ നായകനായ ഏറ്റവും പുതിയ ചിത്രമാണ് 'വിടാമുയർച്ചി'. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. റിലീസായി മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Advertisment

ഒന്നിലധികം വെബ്‌സൈറ്റുകളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് ലഭ്യമാണ്. ഹൈ ക്വാളിറ്റിയിലുള്ള ചിത്രത്തിന്റെ പൂർണ രൂപമാണ് സൈറ്റുകളിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. അതേസമയം, വിടാമുയര്‍ച്ചി തിയേറ്ററുകളിൽ തന്നെ കാണണമെന്നും വ്യാജ പതിപ്പുകളെ അവഗണിക്കണമെന്നും റിലീസിന് ഒരു ദിവസം മുൻപേ നിർമ്മാതാക്കൾ അഭ്യർത്ഥിച്ചിരുന്നു.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അജിത് കുമാർ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'വിടാമുയാർച്ചി' . സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം 19 കോടിയോളും രൂപയുടെ ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കുമെന്നാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

Advertisment

വേൾഡ് വൈഡ് പ്രീ-സെയിലായി വിടാമുയര്‍ച്ചി ഇതിനകം 29 കോടിയിലധികം രൂപ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അർജുൻ സർജ, തൃഷ, റെജീന കസാന്ദ്ര, ആരവ്, വിജയ് രമ്യ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Read More

Ajith kumar Piracy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: