scorecardresearch

Vallyettan 4K OTT: അറയ്ക്കൽ മാധവനുണ്ണിയെ 4കെയിൽ കാണാം; 'വല്യേട്ടൻ' ഒടിടിയിലേക്ക്

Vallyettan 4K Ott Release: 4കെ ഡോൾബി അറ്റ്‌മോസ് ശബ്ദ ദൃശ്യ മികവോടെ വല്യേട്ടൻ ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?

Vallyettan 4K Ott Release: 4കെ ഡോൾബി അറ്റ്‌മോസ് ശബ്ദ ദൃശ്യ മികവോടെ വല്യേട്ടൻ ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?

author-image
Entertainment Desk
New Update
Vallyettan 4K Ott

Vallyettan 4K Ott Release Date

Vallyettan 4K Ott Release Date, Platform: രഞ്ജിത്തിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു 'വല്യേട്ടൻ'. അറക്കൽ മാധവനുണ്ണിയായി മമ്മൂട്ടി നിറഞ്ഞാടിയ സിനിമ 4കെ ഡോൾബി അറ്റ്‌മോസ് സിസ്റ്റത്തിൽ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ വീണ്ടും തിയേറ്ററുകളിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം 4കെ മികവിൽ ഒടിടിയിലേക്കും എത്തുകയാണ്.

Advertisment

ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയത്.  അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. മാറ്റിനി നൗ എന്ന കമ്പനിയാണ് ചിത്രം 4കെ ഡോൾബി അറ്റ്‌മോസ് സിസ്റ്റത്തിൽ അവതരിപ്പിച്ചത്. അമേരിക്കയിലായിരുന്നു ചിത്രത്തിന്റെ 4കെ വിഷ്യൽ ട്രാൻസ്ഫർ നടത്തിയത്.

ശോഭന, സായ്കുമാർ, മനോജ്. കെ. ജയൻ എൽ.എഫ്. വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങിയ പ്രമുഖതാരങ്ങളെല്ലാം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരിയാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയത്. സംഗീതം രാജാമണി, ഛായാഗ്രഹണം  രവിവർമ്മൻ, എഡിറ്റിങ് എൽ. ഭൂമിനാഥൻ എന്നിവരാണ് കൈകാര്യം ചെയ്തത്.

Vallyettan 4K Ott: വല്യേട്ടൻ 4കെ ഒടിടി

മനോരമ മാക്സിലൂടെയാണ് 'വല്യേട്ടൻ 4കെ' ഒടിടിയിലെത്തുന്നത്. ചിത്രം ഫെബ്രുവരി 7 മുതൽ സ്ട്രീമിങ് ആരംഭിക്കും.

Advertisment

Read More

OTT Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: