scorecardresearch

ബെഡ് ഷീറ്റ് കൊണ്ട് തയ്ച്ച ഷർട്ട്, കർട്ടൻ തുണി കൊണ്ടുള്ള ഉടുപ്പുകൾ

സമ്മർ ഇൻ ബത്ലഹേമിലെ കോസ്റ്റ്യൂമുകൾ പിറന്ന കഥ പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനർ സതീഷ് എസ് ബി

സമ്മർ ഇൻ ബത്ലഹേമിലെ കോസ്റ്റ്യൂമുകൾ പിറന്ന കഥ പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനർ സതീഷ് എസ് ബി

author-image
Entertainment Desk
New Update
Manju Warrier in Summer in Bethlehem costumes

മലയാളികൾക്ക് ഏറെയിഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണ് സമ്മർ ഇൻ ബത്ലഹേം. ചിത്രത്തിലെ രംഗങ്ങളും പാട്ടുസീനുകളുമൊക്കെ നമ്മളിൽ പലർക്കും കാണാപാഠമാവും. ആ ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനിംഗുമായി ബന്ധപ്പെട്ട ചില രസകരമായ കഥകൾ പങ്കിടുകയാണ് സതീഷ് എസ് ബി.

Advertisment

ചില ചിത്രങ്ങളിൽ പാട്ടുസീനുകൾ ഷൂട്ട് ചെയ്യുന്ന സമയത്ത് പെട്ടെന്ന് ഡ്രസ്സുകളുടെ ആവശ്യം വരുമെന്നും ആ സമയത്ത് കൈയിൽ കിട്ടുന്ന മെറ്റീരിയൽസ് വച്ച് ഡ്രസ്സ് ഡിസൈൻ ചെയ്ത അനുഭവമുണ്ടെന്നും സതീഷ് പറഞ്ഞു. അത്തരം അനുഭവമുണ്ടായ ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം എന്നും സതീഷ് കൂട്ടിച്ചേർത്തു.

Manju Warrier in Summer in Bethlehem

സമ്മർ ഇൻ ബത്ലഹേമിൽ ബെഡ് ഷീറ്റ് കൊണ്ട് ജയറാമിനു ഷർട്ട് വരെ അടിച്ചിട്ടുണ്ടെന്നും സതീഷ് വെളിപ്പെടുത്തി.  

Advertisment

"പെട്ടെന്ന് പെട്ടെന്ന് പല ചേഞ്ചുകളും വരുത്തിയിട്ടുള്ള പടമാണ് സമ്മർ ഇൻ ബത്ലഹേം. പെട്ടെന്നാണ് പറയുക, എല്ലാവർക്കും ഒരുപോലത്തെ കോസ്റ്റ്യൂം വേണമെന്നൊക്കെ. കുട്ടികളും കൂടി ഡാൻസേഴ്സായി വരുമ്പോൾ എല്ലാവരും കൂടി പന്ത്രണ്ടോളം പേരുണ്ട്. പെട്ടെന്ന് തന്നെ അവർക്കെല്ലാം ഒരുപോലെയുള്ള ഡ്രസ്സ് വേണം, മെറ്റീരിയിലൊക്കെ  ഊട്ടിയിൽ കിട്ടാൻ പാടല്ലേ... ഫർണിഷിംഗ് ക്ലോത്തും കർട്ടൻ ക്ലോത്തുമൊക്കെ ഉപയോഗിച്ച് ഫ്രോക്ക് തുന്നിയിട്ടുണ്ട്. ഒരു പാട്ടുസീനിൽ എല്ലാവരും വെള്ളയും മഞ്ഞയും ഡ്രസ്സ് അണിഞ്ഞുവരുന്നുണ്ട്, അതൊക്കെ കർട്ടൻ ക്ലോത്ത് വച്ച് തയ്ച്ച ഫ്രോക്കാണ്. ഡിസൈനും ചില അലങ്കാരപ്പണികളുമൊക്കെ നടത്തിയതുകൊണ്ട്   അതൊന്നും ആർക്കും മനസ്സിലായില്ല. അതിൽ  ബെഡ് ഷീറ്റൊക്കെ വട്ട്  ഷർട്ട് തുന്നിയിട്ടുണ്ട് , ജയറാമേട്ടൻ ധരിച്ച ഷർട്ട് അങ്ങനെ ഉണ്ടാക്കിയതാണ്. ആർക്കും പെട്ടെന്ന് മനസ്സിലാവില്ല,  നല്ല ഡിസൈനിൽ അതു പ്രസന്റ് ചെയ്യുമെന്നു മാത്രം. ഇനി കാണുമ്പോൾ  നിങ്ങൾക്കതു മനസ്സിലാവും."

അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷനിലൂടെ വസ്ത്രാലങ്കാര മേഖലയിലേക്ക് എത്തിയ വ്യക്തിയാണ് സതീഷ് എസ് ബി. ഗുരു എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് സംസ്ഥാന പുരസ്കാരവും സതീഷ് സ്വന്തമാക്കിയിരുന്നു.

Read More



Jayaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: