/indian-express-malayalam/media/media_files/2025/01/14/hvAJRw4rzGtL5YWElPkJ.jpg)
ഉണ്ണി മുകുന്ദൻ
മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാര്ക്കോ 100 കോടി ക്ലബിലെത്തിയിരുന്നു. സിനിമ തിയേറ്ററിൽ മികച്ച വിജയം നേടി മുന്നേറുകയാണ്.
ഇപ്പോഴിതാ, തിരക്കുകൾക്കിടയിൽ തന്റെ ചില ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാൻ സാധിക്കുന്നില്ലെന്നാണ് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അമ്മ സംഘടനയുടെ ട്രഷറർ സ്ഥാനത്തു നിന്നും രാജി വച്ചിരിക്കുകയാണ് ഉണ്ണി ഇപ്പോൾ.
ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഉണ്ണി ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ വളരെ ബുദ്ധിമുട്ടേറിയൊരു തീരുമാനം എടുക്കുകയാണ്, അമ്മയുടെ ട്രഷറർ സ്ഥാനത്തു നിന്നും ഇറങ്ങുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ജോലി തിരക്കുകൾ കാരണം സിനിമാജോലികളും മറ്റു ഉത്തരവാദിത്വങ്ങളും ബാലൻസ് ചെയ്തു കൊണ്ടുപോകാനാവുന്നില്ല. ട്രഷറർ എന്ന രീതിയിലുള്ള എന്റെ കമിറ്റ്മെന്റുകൾ പൂർണമായും നടപ്പിലാക്കാൻ ഈ സാഹചര്യത്തിൽ കഴിയാത്തതിനാൽ ഞാൻ എന്റെ രാജി സമർപ്പിക്കുന്നു. എന്നിരുന്നാലും പുതിയൊരു മെമ്പർ ആ സ്ഥാനത്ത് അപ്പോയിന്റ് ചെയ്യപ്പെടുന്നതുവരെ ഞാൻ തുടരുന്നതായിരിക്കും എന്നും ഉണ്ണി മുകുന്ദൻ കുറിപ്പിൽ പറയുന്നു.
Read More
- ഒരു പക്കാ നായികാ പ്രോഡക്റ്റ്; അനശ്വരയെക്കുറിച്ച് മനോജ് കെ ജയൻ
- അച്ഛന്റെ ആ ഉറപ്പിൽ സിനിമയിലെത്തി; ഇന്ന് രേഖാചിത്രം കാണാൻ അച്ഛനില്ല; വൈകാരിക കുറിപ്പുമായി ജോഫിൻ
- ഇങ്ങനൊരു ദുരന്തത്തിന് സാക്ഷിയാകുമെന്ന് കരുതിയില്ല; സുരക്ഷിതയെന്ന് പ്രീതി സിന്റ
- 'ചേച്ചി ഇനി കരയരുത്, അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും;' ഹൃദയം കവർന്ന് ആസിഫ് അലി
- സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review
- Ennu Swantham Punyalan Review: കോമഡിയും സസ്പെൻസും അടങ്ങിയൊരു ഡീസന്റ് ത്രില്ലർ; എന്ന് സ്വന്തം പുണ്യാളൻ റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.