scorecardresearch

ജോർജിയ യാത്രാചിത്രങ്ങളുമായി ടൊവിനോ; ഇതു ഞങ്ങളുടെ ടിനോവ രാജയല്ലേ എന്ന് ആരാധകർ

ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരനും സഹോദരിയും അവരുടെ കുടുംബവുമൊക്കെയായി സകുടുംബം ജോർജിയയിൽ വെക്കേഷൻ ആഘോഷിക്കുകയാണ് ടൊവിനോ തോമസ്

ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരനും സഹോദരിയും അവരുടെ കുടുംബവുമൊക്കെയായി സകുടുംബം ജോർജിയയിൽ വെക്കേഷൻ ആഘോഷിക്കുകയാണ് ടൊവിനോ തോമസ്

author-image
Entertainment Desk
New Update
Tovino Thomas Georgia travel pics

ടൊവിനോ തോമസ്

സിനിമ തിരക്കുകളിൽ നിന്നും ബ്രേക്ക്  എടുത്ത് ഇടയ്ക്ക് കുടുംബത്തോടൊപ്പം യാത്രകൾ നടത്താൻ സമയം കണ്ടെത്തുന്ന താരമാണ് ടൊവിനോ തോമസ്. ഭാര്യയും മക്കളും മാത്രമല്ല,  മാതാപിതാക്കളും സഹോദരനും സഹോദരിയും അവരുടെ കുടുംബവുമൊക്കെയായി  സകുടുംബമാണ് ടൊവിനോയുടെ യാത്രകൾ.

Advertisment

ജോർജിയയിലാണ് ഈ വെക്കേഷൻ കാലം ടൊവിനോയും കുടുംബവും ആഘോഷിക്കുന്നത്. ഇപ്പോഴിതാ, ജോർജിയയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം.

അതേസമയം, ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കുന്ന  'നരിവേട്ട' റിലീസിന് ഒരുങ്ങുകയാണ്. മേയ് 16നാണ് ചിത്രം റിലീസിനെത്തുന്നത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യുഎഇയിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് 'നരിവേട്ട' നിര്‍മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ. കേരള ചരിത്രത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണിതെന്നാണ് സൂചന.

Advertisment

നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടൻ ചേരന്‍ ആദ്യമായി മലയാളത്തിലേക്ക് എത്തുകയാണ്. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഛായാഗ്രഹണം: വിജയ്, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്,  സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി എന്നിവരും നിർവ്വഹിക്കുന്നു.

Read More

Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: