/indian-express-malayalam/media/media_files/2025/01/03/WULzkWUiWsxYawrX7z9f.jpg)
ഈ കുട്ടിയെ മനസ്സിലായോ?
അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കുന്ന ഒരു കൊച്ചുമിടുക്കി. ഇന്ന് മലയാളസിനിമയിലെ ശ്രദ്ധേയയായൊരു നടിയാണ് കക്ഷി. ആരാണ് ഈ പെൺകുട്ടി എന്നല്ലേ?
ബാലതാരമായെത്തി മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നമിത പ്രമോദിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയുടെയും അച്ഛന്റെയും കൈകളിൽ കൈകുഞ്ഞായി ഇരിക്കുന്ന നമിതയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ 'വേളാങ്കണ്ണി മാതാവ്' എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്ത് കൊണ്ടായിരുന്നു നമിതയുടെ അരങ്ങേറ്റം. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്' എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലും തുടക്കം കുറിച്ചു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'പുതിയ തീരങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്. തുടർന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി, അൽ മല്ലു, എ രഞ്ജിത്ത് ഫിലിം തുടങ്ങി നിരവധി ചിത്രങ്ങളിൽ നമിത വേഷമിട്ടു.
അഭിനേത്രി എന്നതിനൊപ്പം ബിസിനസ് രംഗത്തും തിളങ്ങുകയാണ് നമിത. കൊച്ചി പനമ്പിള്ളി നഗറിൽ സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫെ എന്ന പേരിൽ ഒരു വിന്റേജ് കഫേ നടത്തുന്നുമുണ്ട് നടി.
Read More
- Marco OTT: 'മാര്‍ക്കോ' ഒടിടിയിൽ എവിടെ കാണാം?
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
- New OTT Release: ഒടിടിയിൽ പുതിയ സിനിമകൾ തിരയുന്നവരാണോ? ഇപ്പോൾ കാണാം 20 ചിത്രങ്ങൾ
- ഞാനൊരു വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സായി, ഡിപ്രഷനായി, ഇപ്പോൾ തിരിച്ചെത്തി: അർച്ചന കവി
- Identity Review: ട്വിസ്റ്റും ടേണും സസ്പെൻസും അൺലിമിറ്റഡ്; ത്രില്ലടിപ്പിച്ച് ഐഡന്റിറ്റി, റിവ്യൂ
- എൻ്റെ സ്വപ്നങ്ങളാണ് പ്രണവ് സാക്ഷാത്കരിക്കുന്നത്: മോഹൻലാൽ
- ആരായിരുന്നു ഞങ്ങൾക്ക് എംടി? അവർ പറയുന്നു
- അന്നാണ് റാണ ആദ്യമായി വീട്ടിൽ വന്നത്, ഉമ്മച്ചിയ്ക്ക് ആളെ ഒരുപാട് ഇഷ്ടമായി; ദുൽഖർ
- വിവാഹം, ഡിവോഴ്സ്; വീണ്ടും രഞ്ജിത്തിനെ ജീവിതത്തിലേക്ക് കൂടെ കൂട്ടി പ്രിയാരാമൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us