scorecardresearch

Theeppori Benny OTT: തീപ്പൊരി ബെന്നി ഒടിടിയിൽ

Theeppori Benny OTT: രാഷ്ട്രീയത്തെ ചൊല്ലി അച്ഛനും മകനും തമ്മിലുള്ള വടംവലിയുടെ കഥയാണ് ചിത്രം പറയുന്നത്. ജഗദീഷും അർജുൻ അശോകനുമാണ് ചിത്രത്തിൽ അച്ഛനും മകനുമായി എത്തുന്നത്

Theeppori Benny OTT: രാഷ്ട്രീയത്തെ ചൊല്ലി അച്ഛനും മകനും തമ്മിലുള്ള വടംവലിയുടെ കഥയാണ് ചിത്രം പറയുന്നത്. ജഗദീഷും അർജുൻ അശോകനുമാണ് ചിത്രത്തിൽ അച്ഛനും മകനുമായി എത്തുന്നത്

author-image
Entertainment Desk
New Update
Theeppori Benny | OTT Release

Theeppori Benny out on OTT: Where to watch

Theeppori Benny OTT: അർജ്ജുൻ അശോകൻ നായകനായ 'തീപ്പൊരി ബെന്നി' ഒടിടിയിലെത്തി.  'വെള്ളിമൂങ്ങ', 'ജോണി ജോണി യെസ് അപ്പാ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് തീപ്പൊരി ബെന്നി സംവിധാനം ചെയ്തത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കറാണ് ചിത്രം നിർമ്മിച്ചത്. 

Advertisment

തികഞ്ഞ കമ്മ്യൂണിസ്റ്റായ വട്ടക്കുട്ടായിൽ ചേട്ടായിയുടെ രാഷ്ട്രീയത്തെ നഖശിഖാന്തം എതിർക്കുന്ന മകൻ ബെന്നിയുടെ കഥയാണ് ചിത്രം പറയുന്നത്.  ജഗദീഷും അർജുൻ അശോകനുമാണ് ചിത്രത്തിൽ അച്ഛനും മകനുമായെത്തുന്നത്. രാഷ്ട്രീയത്തെ ചൊല്ലി അച്ഛനും മകനും തമ്മിലുള്ള വടംവലിയാണ് ചിത്രത്തെ രസകരമാക്കുന്നത്. 'മിന്നൽ മുരളി'യിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ് ചിത്രത്തിൽ നായിക. 

ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് മറ്റ് താരങ്ങൾ. അജയ് ഫ്രാൻസിസ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു.  വിനായക് ശശികുമാറിന്റെ വരികൾക്ക് ശ്രീരാഗ് സജി സംഗീതം നൽകി. എഡിറ്റർ: സൂരജ് ഇ എസ്. സ്റ്റണ്ട്: മാഫിയ ശശി. 

Advertisment

Theeppori Benny OTT |  Theeppori Benny  Amazon Prime

ആമസോൺ പ്രൈം വീഡിയോയിലാണ്  തീപ്പൊരി ബെന്നി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Check out More Entertainment Stories Here 

Amazon OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: