scorecardresearch

ആര് എന്തൊക്കെ പറഞ്ഞാലും പ്രസവം കഴിഞ്ഞാല്‍ സ്ത്രീകളുടെ ശരീരം മാറും: ആലിയ ഭട്ട്

താന്‍ ഇപ്പോഴും ആ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ് എന്നും ആലിയ ഭട്ട് പറഞ്ഞു

താന്‍ ഇപ്പോഴും ആ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ് എന്നും ആലിയ ഭട്ട് പറഞ്ഞു

author-image
Entertainment Desk
New Update
Alia Bhatt | Ranbeer Kapoor

ആലിയ ഭട്ട്, രൺബീർ കപൂർ

പാരന്റിംഗിനൊപ്പം തന്നെ തന്റെ കരിയറിനും വലിയ പ്രാധാന്യം നൽകികൊണ്ട് മുന്നോട്ടു പോവുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ആലിയയുടെയും രൺബീറിന്റെയും മകൾ റാഹയ്ക്ക് ഒരു വയസ്സു തികഞ്ഞതേയുള്ളൂ. രൺബീറിനെ കുഞ്ഞിനെയേൽപ്പിച്ച് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ആലിയ ഇപ്പോൾ.

Advertisment

റാഹയുടെ മുഖം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്താതിരിക്കാൻ ആലിയയും രൺബീറും വളരെ ശ്രദ്ധാലുക്കളാണ്. ഈ തീരുമാനത്തിനു പിന്നിലെ കാരണങ്ങളെ കുറിച്ചും ഇരുവരും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ കരീന കപൂറിനൊപ്പം കോഫി വിത്ത് കരൺ ഷോയിൽ പങ്കെടുത്തപ്പോൾ മകളെ കുറിച്ചു ആലിയ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. 

സോഷ്യൽ മീഡിയയിൽ റാഹയുടെ ചിത്രം കണ്ടതിന് ശേഷം താൻ തകർന്നുപോയ ഒരു സമയമുണ്ടെന്നും ആലിയ തുറന്നുപറഞ്ഞു. ഒപ്പം റാഹയ്ക്ക് ജന്മം നൽകിയ ശേഷം ഷൂട്ടിംഗിന് പോയപ്പോൾ രൺബീർ എങ്ങനെയാണ് തന്നെ പിന്തുണച്ചതെന്നും താരം വെളിപ്പെടുത്തി. 

കോഫി വിത്ത് കരൺ  ഷോയ്ക്കിടയിൽ കരൺ ജോഹർ, " മകൾ റാഹയെ  വളരെ തീവ്രമായി സംരക്ഷിക്കുന്നുവെന്ന് ഞാൻ കരുതുന്നു. എന്തുകൊണ്ടാണത്?" എന്നു ചോദിച്ചപ്പോഴായിരുന്നു ആലിയയുടെ മറുപടി. “റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ കശ്മീരിലെ  ഷെഡ്യൂളിനിടയിലായിരുന്നു എന്നു തോന്നുന്നു, റാഹയുടെ ഒരു ചിത്രം പുറത്തുവന്നു.  എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു ഷെഡ്യൂളായിരുന്നു അത്.  പ്രസവശേഷമുള്ള ആദ്യത്തെ ഷൂട്ട് ആയിരുന്നു അത്. ആരെന്തു പറഞ്ഞാലും, പ്രസവശേഷം നിങ്ങളുടെ ശരീരം തിരിച്ചുവരാൻ വളരെ സമയമെടുക്കും."

Advertisment

തനിക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതായി ആ സമയം തനിക്കു തോന്നിയിരുന്നെന്നും റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ അഭിനയിക്കുമ്പോൾ തനിക്ക് രാത്രി ഉറക്കം പോലുമില്ലായിരുന്നുവെന്നും ആലിയ പറയുന്നു.  “ഞാൻ ഭക്ഷണം കൊടുക്കുകയായിരുന്നു. ഷൂട്ടും മറ്റു കാര്യങ്ങളുമായി ഞാൻ ഓട്ടത്തിലായിരുന്നു.  രൺബീറിനെ വിളിച്ച് 'ഞാൻ പറയുന്നത് ശരിക്കും കേൾക്കൂ... എനിക്ക് വളരെ ബുദ്ധിമുട്ടാണ്' എന്നൊക്കെ പറഞ്ഞത് എനിക്കോർമ്മയുണ്ട്. അതുകേട്ട് രൺബീർ തന്റെ ജോലി മാറ്റിവച്ചു.  'വിഷമിക്കേണ്ട. ഞാൻ അവളെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നു. ഞാൻ എന്റെ ജോലി നീക്കി വച്ചു.  അവൾ എന്റെ കൂടെയുണ്ടാകും," എന്നു പറഞ്ഞു. അതെനിക്ക് ശരിക്കും ആശ്വാസകരമായിരുന്നു. ”

റാഹയുടെ ചിത്രങ്ങൾ ഓൺലൈനിൽ കണ്ടപ്പോൾ താൻ വളരെയധികം അസ്വസ്ഥയായതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് ആലിയ പറഞ്ഞു, "രൺബീർ റാഹയുടെ കാര്യങ്ങൾ ഏറ്റെടുത്തെങ്കിലും  ആ കുറ്റബോധം എന്റെയുള്ളിൽ ഉണ്ടായിരുന്നു.  ഒന്നര ദിവസം കഴിഞ്ഞപ്പോൾ അവളുടെ മുഖത്തിന്റെ ഒരു വശം കാണുന്ന ചിത്രം ഞാൻ കണ്ടു. ഞാൻ ആകെ തകർന്നു.  പിന്നെ മനസ്സിലായി, ഞാൻ തകർന്നതല്ല, സത്യത്തിൽ ആളുകൾ അവളുടെ മുഖം കാണണമെന്ന് ഞാനാഗ്രഹിച്ചിരുന്നില്ല എന്നതാണ് കാരണമെന്ന്. സത്യസന്ധമായി പറഞ്ഞാൽ, ഞാനും രൺബീറും ആളുകളെ കാണുമ്പോൾ നിരന്തരം ഇതുപോലെയാണ്, 'ദയവായി അവൾക്ക് നിങ്ങളുടെ അനുഗ്രഹം നൽകുക. രാഹാ ദോ നമസ്തേ’. ഞങ്ങളുടെ കുഞ്ഞിനെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു. ”

തന്റെ പ്രിയപ്പെട്ടവരെ വളരെയധികം സംരക്ഷിക്കുന്ന ആളാണ് താനെന്നും ഈ സംഭവം നടന്നപ്പോൾ താൻ ആകെ തളർന്നുപോയെന്നും ആലിയ കൂട്ടിച്ചേർത്തു. ജിഗ്ര എന്ന ചിത്രത്തിലാണ് ആലിയ ഇപ്പോൾ അഭിനയിക്കുന്നത്. 

Check out More Entertainment Stories Here 

Alia Bhatt Ranbeer Kapur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: