/indian-express-malayalam/media/media_files/bcTLd65vY38ikWY6klc2.jpg)
അനുഷ്കയും വിരാടും
ലോകകപ്പിലെ താരങ്ങളുടെ പ്രകടനം പോലെ തന്നെ ആരാധകർ ആഘോഷിക്കുന്ന കാര്യമാണ്, സൂപ്പർ താരങ്ങളും അവരുടെ പങ്കാളികളുമായുള്ള കളിക്കിടയിലെ രസകരമായ നിമിഷങ്ങൾ. വിരാട് കോഹ്ലി കളിക്കുമ്പോൾ കളി കാണാൻ അനുഷ്ക ശർമ്മ ഗ്യാലറിയിൽ ഉണ്ടെങ്കിൽ കോഹ്ലി- അനുഷ്ക ആരാധകർക്കും അതൊരു ഉത്സവക്കാഴ്ചയാണ്. കോഹ്ലിയുടെയുടെ ഓരോ വിജയങ്ങളും ആഘോഷമാക്കിയും പ്രോത്സാഹിപ്പിച്ചും ഗ്യാലറിയിൽ സജീവമായിരിക്കും അനുഷ്ക. അതുപോലെ തന്നെ, കളിക്കിടയിലും അനുഷ്കയോട് ആംഗ്യങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന കോഹ്ലിയുടെ വീഡിയോകളും പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ, ആരാധകൾക്ക് ആഘോഷിക്കാൻ മറ്റൊരു അവസരം ഒരുക്കിയിരിക്കുകയാണ് കോഹ്ലി. അർദ്ധ സെഞ്ചുറി തികച്ചതിന്റെ സന്തോഷം ഗാലറിയിലിരുന്ന അനുഷ്കയ്ക്ക് ഫ്ലൈയിങ്ങ് കിസ്സ് നൽകിയാണ് വിരാട് ആഘോഷിച്ചത്. ന്യൂസിലാന്റിനെതിരെ വാംഗഡെ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം സെമിഫൈനലിൽ മിന്നുന്ന പ്രകടനമാണ് വിരാട് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. സെഞ്ചുറി നേടി ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോഹ്‌ലി. 50 സെഞ്ചുറി തികച്ച് സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് കോഹ്ലി മറികടന്നത്.
Virushka moment at Wankhede Stadium. 😭❤️@imVkohli • @AnushkaSharma • #ViratGangpic.twitter.com/hz38BZwjuX
— ViratGang.in (@ViratGangIN) November 15, 2023
കഴിഞ്ഞ ദിവസം താൻ സെഞ്ചുറി നേടിയപ്പോൾ അനുഷ്ക ശർമ്മയോട് കൈയ്യടിക്കാൻ ഗ്രൗണ്ടിൽ നിന്ന് അംഗ്യം കാണിക്കുന്ന കോഹ്ലിയുടെ വീഡിയോയും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.