scorecardresearch

നാവു പിഴച്ചതാണ്, ഐശ്വര്യയോട് ക്ഷമ ചോദിക്കുന്നു; ; വിവാദപരാമര്‍ശത്തില്‍ അബ്ദുല്‍ റസാക്ക്

'ഒരു സ്ത്രീയോടും ഇതു പോലെ അനാദരവ് കാണിക്കരുത്' എന്ന് ഷൊയ്ബ് അക്തർ ട്വീറ്റ് ചെയ്തു, കൂടാതെ റസാഖ് പറഞ്ഞത് കേട്ട് ചിരിച്ചതിനു ഗുല്ലിനെയും അഫ്രീദിയെയും വിമർശിക്കുകയും ചെയ്തു.

'ഒരു സ്ത്രീയോടും ഇതു പോലെ അനാദരവ് കാണിക്കരുത്' എന്ന് ഷൊയ്ബ് അക്തർ ട്വീറ്റ് ചെയ്തു, കൂടാതെ റസാഖ് പറഞ്ഞത് കേട്ട് ചിരിച്ചതിനു ഗുല്ലിനെയും അഫ്രീദിയെയും വിമർശിക്കുകയും ചെയ്തു.

author-image
Entertainment Desk
New Update
After disrespecting Aishwarya Rai publicly, Pakistan cricketer Abdul Razzaq

After disrespecting Aishwarya Rai publicly, Pakistan cricketer Abdul Razzaq

നടി ഐശ്വര്യ റായെ ചേര്‍ത്ത് 'ഇന്‍സെന്‍സിറ്റിവ്' അയ പരാമര്‍ശങ്ങള്‍ ഉന്നയിച്ചതുമായി ബന്ധപ്പെട്ടു മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം അബ്ദുൾ റസാഖ് ക്ഷമാപണം നടത്തി. മുൻ ക്രിക്കറ്റ് താരങ്ങളായ ഉമർ ഗുലും ഷാഹിദ് അഫ്രീദിയുമായി ചേർന്ന് ഒരു പൊതു പാനലിൽ ക്രിക്കറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യവേയാണ് അദ്ദേഹം അഭിപ്രായങ്ങൾ പറഞ്ഞത്. റസാഖിന്‍റെ പരാമർശങ്ങള്‍ കേട്ട് മറ്റിരുവരും ചിരിക്കുകയും ചെയ്തു.

Advertisment

ആരുടെയും വികാരം വ്രണപ്പെടുത്തുക എന്നത് തന്‍റെ ഉദ്ദേശ്യമല്ലെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മാപ്പപേക്ഷ വീഡിയോയിൽ റസാഖ് പറഞ്ഞു. 

"നേരത്തെ പറഞ്ഞതിനെ കുറിച്ച് ഞാന്‍ ലജ്ജിക്കുന്നു, വളരെ മോശമായ വാക്കുകൾ ആണ് പറഞ്ഞതെന്നു ഞാൻ മനസ്സിലാക്കുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു, ദയവായി എന്നോട് ക്ഷമിക്കൂ," അദ്ദേഹം എക്സില്‍ എഴുതി. യഥാർത്ഥത്തിൽ വ്യത്യസ്തമായ ഒരു സാമ്യം ഉപയോഗിക്കാനാണ് താൻ ആഗ്രഹിച്ചത്, എന്നാൽ നാക്ക് വഴുതി ഐശ്വര്യ റായിയുടെ പേര് വന്നു പോയതാണ് എന്നും അദ്ദേഹം തന്‍റെ പ്രസ്താവനയിൽ പറഞ്ഞു.

Advertisment

കഴിഞ്ഞ ആഴ്ച നടന്ന ഒരു പാനൽ ചര്‍ച്ചയില്‍, റസാഖ് നിലവിലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ വിമർശിക്കുകയും കളിക്കാരുടെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. അദ്ദേഹം ഉറുദുവിൽ പറഞ്ഞതിങ്ങനെ.

"ഐശ്വര്യ റായെ വിവാഹം കഴിച്ചിട്ട് ധർമ്മനിഷ്ഠയും സദ്ഗുണവുമുള്ള ഒരു കുട്ടി ജനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിൽ, അത് ഒരിക്കലും സംഭവിക്കില്ല." 

ഐശ്വര്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പരാമർശങ്ങളുടെ ഒരു ക്ലിപ്പ് ഓൺലൈനിൽ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തു. പ്രതിഷേധത്തെത്തുടർന്ന് അഫ്രീദി ടെലിവിഷൻ വാർത്തയിൽ പ്രത്യക്ഷപ്പെടുകയും റസാഖിന്‍റെ അഭിപ്രായത്തെ അപലപിക്കുകയും ചെയ്തു. റസാഖിന്‍റെ വാക്കുകൾ കേട്ട് താൻ ചിരിക്കുന്നതായി വൈറലായ വീഡിയോകൾ വന്നെങ്കിലും എന്താണ് പറഞ്ഞതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

"ഇത് തെറ്റായ തമാശയായിരുന്നു, അത്തരം തമാശകൾ ഉണ്ടാക്കരുത്," അദ്ദേഹം സമാ ടിവിയിൽ പറഞ്ഞു.

മുൻ ക്രിക്കറ്റ് താരം മുഹമ്മദ് യൂസഫും റസാക്കിന്‍റെ അഭിപ്രായങ്ങളെ അപലപിക്കച്ച് ട്വിറ്റെറില്‍ എഴുതി, 'തന്‍റെ വാക്കുകളില്‍ അദ്ദേഹം ലജ്ജിക്കുകയും മാപ്പ് പറയുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'

'ഒരു സ്ത്രീയോടും ഇതു പോലെ അനാദരവ് കാണിക്കരുത്' എന്ന് ഷൊയ്ബ് അക്തർ ട്വീറ്റ് ചെയ്തു, കൂടാതെ റസാഖ് പറഞ്ഞത് കേട്ട് ചിരിച്ചതിനു ഗുല്ലിനെയും അഫ്രീദിയെയും വിമർശിക്കുകയും ചെയ്തു. 

എംപി പ്രിയങ്ക ചതുർവേദിയും റസാഖിന്‍റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. 

'ഈ ദയനീയമായ പരാമർശങ്ങൾക്കിടയിലും ഐശ്വര്യ തലയുയർത്തി നിൽക്കുന്നു,' അവര്‍ എഴുതി.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: