scorecardresearch

നാനാ പടേക്കർ ആരെയും തല്ലിയിട്ടില്ല, അത് സിനിമയിലെ രംഗം: വിവാദ വീഡിയോയ്ക്ക് മറുപടി പറഞ്ഞ് സംവിധായകൻ

"ഷൂട്ടിംഗ് കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതും. സൈബറിടങ്ങളിൽ നാനയെ തെറ്റുകാരനായാണ് ചിത്രീകരിക്കുന്നത്. ജനങ്ങൾ സത്യാവസ്ഥ മനസിലാക്കണം"

"ഷൂട്ടിംഗ് കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതും. സൈബറിടങ്ങളിൽ നാനയെ തെറ്റുകാരനായാണ് ചിത്രീകരിക്കുന്നത്. ജനങ്ങൾ സത്യാവസ്ഥ മനസിലാക്കണം"

author-image
Entertainment Desk
New Update
Nana Patekar | Anil Sharma

നാനാ പടേക്കർക്കൊപ്പം അനിൽ ശർമ്മ | Photo: Nana Patekar/Instagram

സെൽഫി എടുക്കാനെത്തിയ ആരാധകന്റെ തലയ്ക്ക് അടിക്കുന്ന നാനാ പടേക്കറുടെ വീഡിയോ മണിക്കൂറുകൾക്ക് മുൻപ് സൈബറിടങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ വീഡിയോയ്ക്ക് പിന്നിലെ കഥ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്, ചിത്രത്തിന്റെ സംവിധായകനായ അനിൽ ശർമ്മ. സിനിമയിലെ ഒരു രംഗമാണിതെന്നും നാന ആരെയും തല്ലിയിട്ടില്ലെന്നുമാണ് സംവിധായകൻ പറയുന്നത്. 

Advertisment

കോസ്റ്റ്യൂമിൽ നിൽക്കുന്ന നാനയുടെ അടുത്തേക്ക് ടീ-ഷർട്ടിട്ട ഒരാൾ ഫോണുമായി സെൽഫിയെടുക്കാൻ  സമീപിക്കുന്നു, അയാളെ കൈകൊണ്ട് തലയ്ക്ക് ഇടിച്ച് രംഗത്തു നിന്നും ഒഴിവാക്കുന്ന നാനയെ ആണ് വീഡിയോയിൽ കാണാനാവുക. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥൻ ആരാധകനെ കഴുത്തിന് പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം, 

അനിൽ ഇപ്പോൾ നാനയ്‌ക്കൊപ്പമുള്ള 'യാത്ര' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്, "ഞാൻ ഈ വാർത്തയെക്കുറിച്ച് ഇപ്പോഴാണ് കേട്ടത്. നാന ആരെയും അടിച്ചിട്ടില്ല, മറിച്ച് എന്റെ സിനിമയിൽ നിന്നുള്ള ഒരു ഷോട്ട് മാത്രമാണ് അത്. ബനാറസിലെ റോഡിൽ വച്ചുള്ള സീനിൽ, നാനയുടെ അടുത്തേക്ക്  വരുന്ന പയ്യന്റെ തലയിൽ അടിക്കുന്ന ഷോട്ട് ചിത്രീകരിക്കുകയായിരുന്നു ഞങ്ങൾ," സംവിധായകൻ അനിൽ ശർമ്മ ആജ് തക്കിനോട് പറഞ്ഞു.

Advertisment

"ഷൂട്ടിംഗ് കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതും. സൈബറിടങ്ങളിൽ നാനയെ തെറ്റുകാരനായാണ് ചിത്രീകരിക്കുന്നത്, ഇത് തികച്ചും തെറ്റായ പ്രവർത്തിയാണ്. ജനങ്ങൾ സത്യാവസ്ഥ മനസിലാക്കണം, അദ്ദേഹം ആരെയും തല്ലിയിട്ടില്ല," അനിൽ ശർമ്മ കൂട്ടിച്ചേർത്തു.

ബോളിവുഡിലെ മികച്ച നടന്മാരിലൊരാളാണ് നാനാ പടേക്കർ. ഏറെ നാൾ സിനിമയിൽനിന്ന് വിട്ടുനിന്ന അദ്ദേഹം ഈയിടെ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'വാക്സിൻ വാറി'ലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരുന്നു. 2018-ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രമായ 'കാല' എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് നാനാ പടേക്കർ ഇതിനുമുൻപ് അവസാനമായി ചെയ്തത്. 2018-ൽ നടി തനുശ്രീ ദത്ത ഉന്നയിച്ച മീടൂ ആരോപണത്തിന് ശേഷം താരം സിനിമയിൽനിന്ന് വിട്ടുനിന്നിരുന്നു. ആരോപണമുന്നയിച്ചതിന് തൊട്ടുപിന്നാലെ നാനാ പടേക്കർക്കെതിരെ നടി പരാതി നൽകുകയും ചെയ്തിരുന്നു. 

Check out More Entertainment Stories Here 

Controversy Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: