/indian-express-malayalam/media/media_files/ejycq1pCQlAZaU3vTDf6.jpg)
കരീനയും സെയ്ഫ് അലി ഖാനും
താനും സെയ്ഫ് അലിഖാനുമായി വിവാഹം കഴിക്കാൻ തീരുമാനിച്ചത് കുട്ടികൾ വേണമെന്ന ആഗ്രഹം കൊണ്ടാണെന്ന് ബോളിവുഡ് താരം കരീന കപൂർ. അഞ്ച് വർഷത്തോളം വിവാഹം കഴിക്കാതെ സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കുകയായിരുന്നുവെന്നും കുട്ടികൾ വേണമെന്ന ആഗ്രഹമാണ് തങ്ങളുടെ ബന്ധത്തെ വിവാഹത്തിലേക്ക് കൊണ്ടുപോയതെന്നും കരീന വെളിപ്പെടുത്തി. ദ ഡേർട്ടി മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
കരീന കപൂറും സെയ്ഫ് അലി ഖാനും വിവാഹിതരായിട്ട് ഒരു പതിറ്റാണ്ടിലേറെയായി. എന്നാൽ വിവാഹത്തിന് മുമ്പ്, ദമ്പതികൾ ഏകദേശം അഞ്ച് വർഷത്തോളം ഒരുമിച്ച് ജീവിച്ചിരുന്നു.
“നിങ്ങൾ ഇപ്പോൾ വിവാഹിതരാകാൻ കാരണം നിങ്ങൾക്ക് ഒരു കുട്ടിയുണ്ടാകണം, എന്നതല്ലേ? ഞാൻ ഉദ്ദേശിക്കുന്നത് ഇന്ന് അല്ലാത്തപക്ഷം, നിങ്ങൾക്ക് ഒരുമിച്ച് ജീവിക്കാം. സെയ്ഫും ഞാനും അഞ്ച് വർഷത്തോളം ഒരുമിച്ചു ജീവിച്ചു, ഞങ്ങൾക്ക് കുട്ടികൾ വേണമെന്ന് ആഗ്രഹം തോന്നിയപ്പോൾ ഞങ്ങൾ അടുത്ത ഘട്ടം സ്വീകരിച്ചു."
വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം, 2016 ൽ ആണ് കരീനയ്ക്കും സെയ്ഫിനും തൈമൂർ ജനിച്ചത്. 2021ൽ രണ്ടാമത്തെ മകൻ ജഹാംഗീറും ജനിച്ചു. മക്കളായ തൈമൂറിനെയും ജെഹിനെയും വളർത്തുമ്പോൾ തങ്ങൾ പിന്തുടരുന്ന നിയമങ്ങളെ കുറിച്ചും കരീന മനസ്സു തുറന്നു.
'പാരന്റിംഗിൽ ശരി, തെറ്റ് എന്നൊന്നില്ല' എന്നാണ് കരീന വിശ്വസിക്കുന്നത്. മക്കളുടെ മുന്നിൽ മാതാപിതാക്കൾ അവരുടെ ജീവിതം പൂർണ്ണമായി ജീവിക്കണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അതിൽ നിന്നും കുട്ടികൾ പഠിക്കുമെന്നും കരീന പറയുന്നു.
താനും സെയ്ഫും ജെഹിനെയും തൈമൂറിനെയും വളർത്തുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിക്കൊണ്ട് കരീന പറഞ്ഞു, “ഞങ്ങൾ അവരെ വ്യക്തികളെപ്പോലെയാണ് പരിഗണിക്കുന്നത്, ഞങ്ങൾ അവരെ ബഹുമാനിക്കുന്നു, അവരെ അവരായിരിക്കാൻ അനുവദിക്കുന്നു. അവർ അവരുടെ വഴി സ്വന്തം കണ്ടുപിടിച്ചുകൊള്ളും. കുട്ടികൾ വളരെ പ്രതിരോധശേഷിയുള്ളവരാണ്. ”
“എന്റെ ജീവിതം എന്റെ മക്കളുടെ മുന്നിൽ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാം അവരോടൊപ്പം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ സന്തുഷ്ടരായിരിക്കണം, അപ്പോൾ അവരും നന്നായി വളരും. എന്റെ മാനസികാരോഗ്യത്തിന് ഞാൻ ഉത്തരവാദിയാണ്. അത് വളരെ പ്രധാനമാണ്."
തൊഴിൽപരമായി കരീനയ്ക്ക് നല്ല വർഷമാണ്. കരീനയുടെ ഒടിടി അരങ്ങേറ്റ ചിത്രമായ 'ജാനെ ജാൻ' ഏറെ നിരൂപക പ്രശംസ നേടിക്കൊടുത്തു. ഹൻസൽ മേത്തയുടെ ദി ബക്കിംഗ്ഹാം മർഡേഴ്‌സിന്റെ പ്രീമിയർ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു. ഇന്ത്യയിലെ ആരാധകർ ചിത്രം കാണാൻ കാത്തിരിക്കുകയാണ്.
Check out More Entertainment Stories Here
- അതാണ് ഷാരൂഖും അജയ് ദേവ്ഗണും തമ്മിലുള്ള വ്യത്യാസം: കാജോൾ പറയുന്നു
- ബോളിവുഡിലെ നെപ്പോട്ടിസം തുടക്കത്തിൽ എന്നെയും ബുദ്ധിമുട്ടിച്ചിരുന്നു: ദീപിക പദുകോൺ
- സിവനേ ഇതേത് ജില്ല?; ചെന്നൈയില് പടക്കം കത്തിച്ച് കേരളം വരെ ഓടി ശോഭന, വീഡിയോ
- എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, ചേച്ചി പക്ഷേ അടുത്തൊന്നും കെട്ടുന്ന ലക്ഷണം കാണുന്നില്ല: ദിയ കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.