scorecardresearch

സെൽഫി എടുക്കാനെത്തിയ ആരാധകന്റെ തലയ്ക്കടിച്ച് നാനാ പടേക്കർ; വീഡിയോ

വാരാണസിയിൽ അനിൽ ശർമ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം

വാരാണസിയിൽ അനിൽ ശർമ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nana Patekar | Nana Patekar Latest video viral

ആരാധകനെ തല്ലുന്ന വീഡിയേ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ വലിയ രീതിയിലുള്ള വിമർശനമാണ് നാനാ പടേക്കർക്ക് എതിരെ ഉയരുന്നത്

സെൽഫി എടുക്കാനെത്തിയ ആരാധകന്റെ തലയ്ക്കടിച്ച് ബോളിവുഡ് താരം നാനാ പടേക്കർ. ആരാധകനെ തല്ലുന്ന വീഡിയേ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ വലിയ രീതിയിലുള്ള വിമർശനമാണ് നാനാ പടേക്കർക്ക് എതിരെ ഉയരുന്നത്. 

Advertisment

വാരാണസിയിലാണ് സംഭവം, അനിൽ ശർമ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കോസ്റ്റ്യൂമിൽ നിൽക്കുന്ന നാനാ പടേക്കറുടെ അടുത്തേക്ക് ടീ-ഷർട്ടിട്ട ഒരാൾ ഫോണുമായി സെൽഫിയെടുക്കാൻ  സമീപിക്കുകയാണ്. എന്നാൽ വന്നയാളുടെ തലയ്ക്ക് കൈകൊണ്ടടിച്ചാണ് താരം ഇയാളെ ഒഴിവാക്കുന്നത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥൻ ആരാധകനെ കഴുത്തിന് പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് താഴെ താരത്തെ  കുറ്റപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

ബോളിവുഡിലെ മികച്ച നടന്മാരിലൊരാളാണ് നാനാ പടേക്കർ. മീടൂ ആരോപണത്തെ തുടർന്ന് 2018 മുതൽ ചലച്ചിത്രമേഖലയിൽ നിന്ന് വിട്ടുനിന്ന താരം 'വാക്സിൻ വാർ' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് തിരിച്ചുവരവ് നടത്തിയത്.  2018-ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രമായ 'കാല' എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് നാനാ പടേക്കർ ഇതിനുമുൻപ് അവസാനമായി ചെയ്തത്. 2018-ൽ നടി തനുശ്രീ ദത്ത ഉന്നയിച്ച മീടൂ ആരോപണത്തിന് ശേഷമാണ് താരം സിനിമയിൽനിന്ന് വിട്ടുനിന്നത്. ആരോപണമുന്നയിച്ചതിന് തൊട്ടുപിന്നാലെ നാനാ പടേക്കർക്കെതിരെ നടി പരാതി നൽകുകയും ചെയ്തിരുന്നു. 

Check out More Entertainment Stories Here 

Advertisment

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: