/indian-express-malayalam/media/media_files/KLB2ApJcJQ1H0t1tomXE.jpg)
ഫോബ്സ് മാസികയുടെ കണക്കു പ്രകാരം ഏറ്റവും ധനികനായ മലയാളിയാണ് ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 27-ാം സ്ഥാനത്താണ് യൂസഫലി. 7.1 ബില്യൺ ഡോളറാണ് യൂസഫലിയുടെ ആസ്തി. എന്നാൽ സമ്പത്തുകൊണ്ടു മാത്രമല്ല, സൗഹൃദം കൊണ്ടും അതിസമ്പന്നനാണ് എം എ യൂസഫലി.
സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന യൂസഫലിയുടെ സൗഹൃദവലയത്തിൽ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ മുതൽ മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വരെ ഉൾപ്പെടുന്നു.
യൂസഫലിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടിയും മോഹൻലാലും പങ്കുവച്ച കുറിപ്പുകളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
"പ്രിയപ്പെട്ട സഹോദരന് ജന്മദിനാശംസകൾ. ഈ വർഷം നിങ്ങൾക്ക് സമാനതകളില്ലാത്ത വിജയവും അനന്തമായ സന്തോഷവും നല്ല ആരോഗ്യത്തിന്റെ ശാശ്വതമായ അനുഗ്രഹങ്ങളും കൊണ്ടുവരട്ടെ," എന്നാണ് മമ്മൂട്ടി കുറിച്ചത്.
"എന്റെ പ്രിയപ്പെട്ട യൂസഫലി ഇക്കയ്ക്ക് ജന്മദിനാശംസകൾ. സന്തോഷം കൊണ്ട് താങ്കളുടെ ദിവസം നിറയട്ടെ, വരും വർഷങ്ങൾ നല്ല ആരോഗ്യവും സന്തോഷവും കൂടുതൽ വിജയങ്ങളും കൊണ്ടുവരട്ടെ," എന്ന് മോഹൻലാലും കുറിക്കുന്നു.
എം എ യൂസഫലിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. അടുത്തിടെ യൂസഫലിയുടെ സഹോദരൻ എം.എ.അഷ്റഫലിയുടെ മകളുടെ വിവാഹത്തിനും ഇരുവരും കുടുംബസമേതം പങ്കെടുത്തിരുന്നു.
യുഎഇ യുടെ ഗോൾഡൻ വിസ ആദ്യമായി ലഭിച്ച മലയാള താരങ്ങളിൽ ഒരാളായിരുന്നു മമ്മൂട്ടി. ഇതിന് കാരണക്കാരനായത് യൂസഫലി ആണെന്ന സൂചനകളുണ്ടായിരുന്നു. ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ മമ്മൂട്ടിയേയും മോഹൻലാലിനെയുമെല്ലാം സ്വീകരിക്കാനെത്തിയ യൂസഫലിയുടെ ചിത്രങ്ങളും ശ്രദ്ധ കവർന്നിരുന്നു.
ഏതാനും മാസങ്ങൾക്കു മുൻപ് ലണ്ടനിൽ വച്ച് മമ്മൂട്ടിയും യൂസഫലിയും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Check out More Entertainment Stories Here
- ലണ്ടൻ തെരുവിൽ ചുറ്റികറങ്ങി രണ്ടു കമ്പനിക്കാർ; മമ്മൂട്ടിയും യൂസഫലിയും, ചിത്രം വൈറൽ
- മകളെ കളിപ്പിക്കാൻ രൺബീറുമായി മത്സരമാണെന്ന് ആലിയ: പരിഹാരം നിർദ്ദേശിച്ച് നാത്തൂൻ കരീന
- കുട്ടികള്‍ വേണമായിരുന്നു, അത് കൊണ്ടാണ് വിവാഹം കഴിച്ചത്: കരീന കപൂർ
- ബോളിവുഡിലെ നെപ്പോട്ടിസം തുടക്കത്തിൽ എന്നെയും ബുദ്ധിമുട്ടിച്ചിരുന്നു: ദീപിക പദുകോൺ
- സിവനേ ഇതേത് ജില്ല?; ചെന്നൈയില്‍ പടക്കം കത്തിച്ച് കേരളം വരെ ഓടി ശോഭന, വീഡിയോ
- എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, ചേച്ചി പക്ഷേ അടുത്തൊന്നും കെട്ടുന്ന ലക്ഷണം കാണുന്നില്ല: ദിയ കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.