scorecardresearch

ആ ഗാനം ചിത്രീകരിച്ച 2 ദിവസവും ഷാരൂഖ് വെള്ളം കുടിച്ചതേയില്ല: ഫറാ ഖാൻ

ഏറ്റെടുക്കുന്ന എന്തും കഠിനാധ്വാനത്തിലൂടെ വിജയിപ്പിക്കുന്ന ഷാരൂഖ് ഖാന്റെ പ്രകൃതത്തെ കുറിച്ച് ഫറാ ഖാൻ

ഏറ്റെടുക്കുന്ന എന്തും കഠിനാധ്വാനത്തിലൂടെ വിജയിപ്പിക്കുന്ന ഷാരൂഖ് ഖാന്റെ പ്രകൃതത്തെ കുറിച്ച് ഫറാ ഖാൻ

author-image
Entertainment Desk
New Update
Shah Rukh Khan |  Dard-E-Disco Song

30 വർഷത്തിലേറെയായി ഷാരൂഖിന്റെ അടുത്ത സുഹൃത്താണ് ഫറാ ഖാൻ

ഷാരൂഖ് ഖാൻ എന്ന മാന്ത്രികൻ, ബോളിവുഡ് സാമ്രാജ്യത്തിൽ വെന്നിക്കൊടിപാറിച്ച് ഇന്ത്യൻ ചലച്ചിത്രമേഖലയുടെ നെറുകിൽ ചുവടുറപ്പിച്ചിട്ട് മുപ്പതോളം വർഷമായി. കിങ്ങ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് 2023. ഷാരൂഖിനെ ഇപ്പോഴും എല്ലാവരും സ്നേഹിക്കുന്നതിന്റെ കാരണങ്ങൾ പങ്കുവയ്ക്കുകയാണ് ഫറാ ഖാൻ. ഏറ്റെടുക്കുന്ന എന്തും കഠിനാധ്വാനത്തിലൂടെ വിജയിപ്പിക്കുന്നതാണ് അതിനു കാരണമെന്നാണ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ പറയുന്നത്. ജവാനിലെ 'ചലേയ' എന്ന ഗാനചിത്രീകരണത്തിനായി, സെറ്റിൽ വരുന്നതിന് മുമ്പ് റിഹേഴ്സൽ ചെയ്യണമെന്ന് ഷാരൂഖ് നിർബന്ധം പിടിച്ചതായും ഫറാ ഖാൻ ഓർമ്മിച്ചു.

Advertisment

"ജവാനിൽ ഞാനൊരു ഗാനം ചെയ്തിരുന്നു, ഇതിനിടയിലാണ് അദ്ദേഹം റിഹേഴ്സൽ ചെയ്യണമെന്ന കാര്യം പറഞ്ഞത്. 'നിനക്കെന്താ പറ്റിയത്? നിനക്ക് ഭ്രാന്താണോ?' എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത്. റിഹേഴ്‌സൽ ചെയ്താൽ എനിക്ക് ഇനിയും നന്നായി നൃത്തം ചെയ്യാൻ കഴിയുമെന്നാണ്, 32 വർഷത്തോളമായി അദ്ദേഹം സിനിമയിൽ എത്തിയിട്ട് എന്ന കാര്യം ഓർക്കണം," ഫറ പറഞ്ഞു. മെയിൻ ഹൂന, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ ഷാരൂഖ് ചിത്രങ്ങൾ ഒരുക്കിയ സംവിധായികയാണ് ഫറ. 'ഓം ശാന്തി ഓം' എന്ന ചിത്രത്തിലെ 'ദർഡ്-ഇ-ഡിസ്കോ'  എന്ന ഗാനത്തിന്റെ ഷൂട്ടിംഗ് സമയത്ത് രണ്ട് ദിവസം ഷാരൂഖ് വെള്ളം കുടിച്ചിട്ടില്ലെന്നതും ഫറ ഓർത്തെടുക്കുന്നു. 

'മെയ് ഹൂൻ നാ' എന്ന ചിത്രത്തിൽ എനിക്ക് ഷാരൂഖിനെ, ഷർട്ടില്ലാതെ ശരീരത്തിലെ മസിലുകൾ കാണുന്ന രീതിയിൽ ഷൂട്ടു ചെയ്യണമായിരുന്നു, എന്നാൽ അന്ന് അദ്ദേഹത്തിന്റ ബോഡി അത്ര ഫിറ്റായിരുന്നില്ല,  നട്ടെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു അത്. അന്ന് ആ ഷോട്ടുകൾ ചിത്രീകരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇനി ഞാൻ ബോഡി കാണിച്ച് കാമറയ്ക്ക് മുന്നിൽ എത്തുന്നത് നിങ്ങളുടെ ചിത്രത്തിലായിരിക്കുമെന്ന് ഷാരൂഖ് വാക്കു തന്നിരുന്നു. അതാണ് 'ഓം ശാന്തി ഓം' എന്ന ചിത്രത്തിലൂടെ അദ്ദേഹം പാലിച്ചത്. ശരീരത്തിലെ മസിലുകൾ തെളിഞ്ഞുനിൽക്കുന്നതിനായി ഷാരൂഖ് രണ്ട് ദിവസത്തോളം വെള്ളം കുടിച്ചില്ല. മസിൽ ക്രാമ്പ് കാരണം ഗാനരംഗത്തിൽ അദ്ദേഹത്തിന് കൃത്യമായി ഡാൻസ് ചെയ്യാൻ സാധിച്ചിരുന്നില്ല," എന്നും ഫറാ ഖാൻ പറയുന്നു.

Advertisment

ആദിത്യ ചോപ്ര സംവിധാനം ചെയ്ത ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ ഗാനരംഗത്തിലാണ് ഫറയും ഷാരൂഖും ആദ്യമായി ഒരുമിച്ച് പ്രവർത്തിച്ചത്. ഇരുവരും 30 വർഷത്തിലേറെയായി സുഹൃത്തുക്കളാണ്. ഷാരൂഖിന്റെ ചില മികച്ച ഗുണങ്ങൾ ഷാരൂഖിന്റെ മക്കൾക്ക് ലഭിച്ചിട്ടുണ്ടെന്നും, എസ്ആർകെയുടെ ഒരു സ്വഭാവം ആര്യനുണ്ടെന്നും ഫറ പറയുന്നു. "നിങ്ങൾ മന്നത്തിലേക്ക് പോകുമ്പോൾ, ആര്യൻ വന്ന്  ഷാരൂഖിനൊപ്പം നിങ്ങളെ കാറിനടുത്ത് ഡ്രോപ്പ് ചെയ്യും," 
സുഹാനയെയും ആര്യനെയും കുറിച്ച് പറയുമ്പോൾ, "അവർ വളരെ നല്ല പെരുമാറ്റമാണ്. ഒട്ടും അഹങ്കാരികളല്ല വളരെ എളിമയുളള കുട്ടികളാണ്, " ഫറ കൂട്ടിച്ചേർത്തു.

Check out More Entertainment Stories Here 

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: