/indian-express-malayalam/media/media_files/2025/01/14/MqpLFJJOla0PRdZTIyfY.jpg)
Thandel Release Date
Thandel Release, OTT Platform and More details: സായ് പല്ലവിയും നാഗ ചൈതന്യയും ഒരുമിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം തണ്ടേൽ തിയേറ്റർ റിലീസിനൊരുങ്ങുകയാണ്. ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. 2025 ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.
ഗീത ആര്‍ട്സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രണയം, ആക്ഷന്‍, ഡ്രാമ എന്നിവ കോര്‍ത്തിണക്കിയിരിക്കുന്നു. തെലുങ്ക്, തമിഴ്, കന്നഡ മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
'ലവ് സ്റ്റോറി' എന്ന ചിത്രത്തിനുശേഷം സായ് പല്ലവിയും നാഗചൈതന്യയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. രചന - ചന്ദു മൊണ്ടേട്ടി. ഛായാഗ്രഹണം - ഷാംദത്. സംഗീതം - ദേവി ശ്രീ പ്രസാദ്. എഡിറ്റര്‍ - നവീന്‍ നൂലി. കലാസംവിധാനം - ശ്രീനഗേന്ദ്ര തംഗല. നൃത്ത സംവിധാനം - ശേഖര്‍ മാസ്റ്റര്‍. ബാനര്‍ - ഗീത ആര്‍ട്സ്. നിര്‍മ്മാതാവ് - ബണ്ണി വാസ്. അവതരണം - അല്ലു അരവിന്ദ്. മാര്‍ക്കറ്റിംഗ് - ഫസ്റ്റ് ഷോ. പി.ആര്.ഒ. - ശബരി.
View this post on InstagramA post shared by Netflix india (@netflix_in)
ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. നെറ്റ്ഫ്ളിക്സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
Read More
- ഒരു പക്കാ നായികാ പ്രോഡക്റ്റ്; അനശ്വരയെക്കുറിച്ച് മനോജ് കെ ജയൻ
- അച്ഛന്റെ ആ ഉറപ്പിൽ സിനിമയിലെത്തി; ഇന്ന് രേഖാചിത്രം കാണാൻ അച്ഛനില്ല; വൈകാരിക കുറിപ്പുമായി ജോഫിൻ
- ഇങ്ങനൊരു ദുരന്തത്തിന് സാക്ഷിയാകുമെന്ന് കരുതിയില്ല; സുരക്ഷിതയെന്ന് പ്രീതി സിന്റ
- 'ചേച്ചി ഇനി കരയരുത്, അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും;' ഹൃദയം കവർന്ന് ആസിഫ് അലി
- സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review
- Ennu Swantham Punyalan Review: കോമഡിയും സസ്പെൻസും അടങ്ങിയൊരു ഡീസന്റ് ത്രില്ലർ; എന്ന് സ്വന്തം പുണ്യാളൻ റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.