scorecardresearch

സിനിമാകുടുംബത്തിൽ നിന്നും ഒരാൾ കൂടി അഭിനയത്തിൽ തിളങ്ങുമ്പോൾ

1000 ബേബീസ്, മാർക്കോ എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിൽ സജീവമാകുകയാണ് ടി ജി രവിയുടെ മരുമകളും ശ്രീജിത്ത് രവിയുടെ ഭാര്യയുമായ സജിത

1000 ബേബീസ്, മാർക്കോ എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിൽ സജീവമാകുകയാണ് ടി ജി രവിയുടെ മരുമകളും ശ്രീജിത്ത് രവിയുടെ ഭാര്യയുമായ സജിത

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sajitha Sreejith Ravi

മുതിർന്ന നടൻ ടി ജി രവിയ്ക്കും മകന്‍ ശ്രീജിത്ത് രവിയും പിന്നാലെ ആ സിനിമാകുടുംബത്തിൽ നിന്നും ഒരാൾ കൂടി സ്ക്രീനിൽ തിളങ്ങുകയാണ് ഇപ്പോൾ. മറ്റാരുമല്ല, ശ്രീജിത്ത് രവിയുടെ ഭാര്യയായ സജിതയാണ് ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാകുന്നത്.

Advertisment

വെള്ളിയാഴ്ച ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ച '1000 ബേബീസ്' എന്ന വെബ് സീരിസിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ സജിതയും അവതരിപ്പിച്ചിട്ടുണ്ട്.

Sajitha Sreejith
സജിത ശ്രീജിത്ത് 

കോവിഡ് കാലമാണ് തന്നെ നടിയാക്കിയതെന്നാണ് സജിത പറയുക. ലോക്ക്ഡൗൺ കാലത്ത് ശ്രീജിത്തിനൊപ്പം സജിത ചെയ്തൊരു ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ  തട്ടാന്‍ ഭാസ്കരനെയും സ്നേഹലതയേയും ചിത്രങ്ങളിലൂടെ റീക്രിയേറ്റ് ചെയ്യുകയായിരുന്നു സജിതയും ശ്രീജിത്തും. പിന്നാലെ ശ്രീജിത്തിനൊപ്പം ഏതാനും ഷോർട്ട് മൂവികളിലും സജിത അഭിനയിച്ചു. അവ ശ്രദ്ധിക്കപ്പെട്ടതോടെ സജിതയ്ക്ക് നിരവധി പരസ്യചിത്രങ്ങളിൽ നിന്നും ക്ഷണം വന്നു തുടങ്ങി. 

തൃശൂർ ദേവമാതാ സ്കൂളിൽ പ്ലസ് ടു അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു സജിത. മോഡലിംഗിൽ തിളങ്ങുന്നതിനൊപ്പം സിനിമാ അവസരങ്ങളും വന്നതോടെ ജോലി ഉപേക്ഷിച്ചു. ഇപ്പോൾ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സജിത.

Advertisment
Sreejith Ravi wife Sajitha 1000 Babies
1000 ബേബീസിൽ റഹ്മാനൊപ്പം

"ആട്ടം എന്ന ചിത്രത്തിൽ വിനയ് ഫോർട്ടിന്റെ ഭാര്യയുടെ വേഷം ചെയ്തു. 1000 ബേബീസിൽ റഹ്മാനൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഉണ്ണി മുകുന്ദൻ നായകനാവുന്ന 'മാർക്കോ' എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്," സജിത ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോടു പറഞ്ഞു. 

TG Ravi Sreejith Ravi wife Sajitha
ടിജി രവിയ്ക്ക് ഒപ്പം ശ്രീജിത്തും സജിതയും മക്കളും

സജിതയുടെയും ശ്രീജിത്തിന്റെയും മകൻ റിതുൻജെയ്നും സിനിമയിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിൽ ദിലീഷ് പോത്തന്റെ രണ്ടാമത്തെ മകനും മാത്യു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അനിയനുമായി അഭിനയിച്ചത് റിതുൻജെയ്ൻ ആയിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം യൂട്യൂബ് ചാനലിനു വേണ്ടി ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചാണ് റിതുനും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. 

"ഞങ്ങൾ രണ്ടും ലോക്ക്ഡൗൺ കാലത്ത് അഭിനയിച്ചു തുടങ്ങിയവരാണ്," സജിത പറയുന്നു. 

Read More

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: