/indian-express-malayalam/media/media_files/2024/12/23/qgo55rqpRIzNVuZ3EEkJ.jpg)
Swargathile Katturumbu OTT
Swargathile Katturumbu OTT: ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രം ജൂണ്‍ 21നായിരുന്നു തിയേറ്ററിലെത്തിയത്. ആറു മാസത്തിനിപ്പുറം ചിത്രത്തിന്റെ ഡിജിറ്റൽ റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ഒരു അധ്യാപകനായാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഗായത്രി അശോക് ആണ് നായിക. ജോയ് മാത്യു, ശ്രീകാന്ത് മുരളി, ഗൗരിനന്ദ, അംബികാ മോഹന്‍, മഹേശ്വരി അമ്മ, കെ.എന്‍.ശിവന്‍കുട്ടന്‍ , പാഷാണം ഷാജി,ഉല്ലാസ് പന്തളം,കോബ്രാ രാജേഷ്, ചാലി പാല, നാരായണന്‍കുട്ടി , പുന്നപ്ര അപ്പച്ചന്‍, രഞ്ജിത്ത് കലാഭവന്‍, കവിത,ചിഞ്ചുപോള്‍, റിയ രഞ്ജു,മനോഹരി ജോയി എന്നിവരും ചിത്രത്തിലുണ്ട്.
ജെസ്പാല്‍ ഷണ്‍മുഖം സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ കെ.എന്‍. ശിവന്‍കുട്ടന്റേതാണ്. തിരക്കഥ വിജു രാമചന്ദ്രൻ, ഛായാഗ്രഹണം അശ്വഘോഷൻ, സംഗീതം ബിജിബാൽ, എഡിറ്റർ കപിൽ കൃഷ്ണ.
ഒടിടി പ്ലാറ്റ്ഫോമിൽ അല്ല, യൂട്യൂബിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. ഡിസംബർ 22നാണ് ചിത്രം യൂട്യൂബിൽ അപ് ലോഡ് ചെയ്യപ്പെട്ടത്.
‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ഓൺലൈനായി ഇവിടെ കാണാം.
Read More
- 'ആശുപത്രിയിലുള്ള കുട്ടിയുടെ വിവരം ഓരോ നിമിഷവും തിരക്കുന്നു' ; അല്ലു അർജുൻ
- 'ഇനി സിനിമ ഹിറ്റായിക്കോളും;' സ്ത്രീ മരച്ചത് അറിഞ്ഞ് അല്ലു അർജുൻ പറഞ്ഞത് ഇങ്ങനെ; ആരോപണവുമായി എംഎൽഎ
- പൃഥ്വിയുടെ അല്ലിയും ഷാരൂഖിന്റെ അബ്രാമും ഐശ്വര്യയുടെ ആരാധ്യയും ഒരേ സ്കൂളിലോ? വൈറലായി വീഡിയോ
- മമ്മൂക്ക മാത്രമല്ല, ഞാനുമുണ്ട്: സ്വയം എയറിൽ കേറി പിഷാരടി
- ബേസിൽ യൂണിവേഴ്സിറ്റിയിലേക്ക് പുതിയ എൻട്രി; മമ്മൂക്കയെ കുടുക്കിയത് കൊച്ചുകുറുമ്പി
- ഇതിപ്പോ ട്രെൻഡായി മാറിയോ?; ബേസിൽ യൂണിവേഴ്സിൽ പുതിയ അഡ്മിഷനായി രമ്യ നമ്പീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.