/indian-express-malayalam/media/media_files/BktxVliWvOWPJS5JDBo9.jpg)
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും സിനിമാപാരമ്പര്യത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ് മകൾ ദിയ സൂര്യ. അച്ഛനും അമ്മയ്ക്കും പിന്നാലെ ദിയയും സിനിമയിലേക്ക് ചുവടു വെച്ചിരിക്കുകയാണ്. എന്നാൽ അഭിനയത്തിലല്ല, സംവിധാനത്തിലാണ് ദിയ തന്റെ കഴിവു തെളിയിച്ചിരിക്കുന്നത്. ‘ലീഡിങ് ലൈറ്റ്’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി ഒരുക്കിയിരിക്കുകയാണ് ദിയ.
ഡോക്യുമെന്ററി സംവിധാനം ചെയ്യുക മാത്രമല്ല, മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും ബെസ്റ്റ് സ്റ്റുഡന്റ് ഷോർട്ട് ഫിലിമിനുള്ള പുരസ്കാരവും ദിയ സ്വന്തമാക്കി കഴിഞ്ഞു.
"പ്രിയപ്പെട്ട ദിയാ, എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയ്ക്ക് പിന്നിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അർത്ഥവത്തായി സംസാരിക്കുന്ന ഈ ഡോക്യുമെന്ററി നിർമിച്ചതിൽ നിന്നെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു! നിന്റെ യാത്ര തുടരുക, ഈ പ്രശ്നത്തിലേക്ക് വെളിച്ചം വീശിയതിനു നന്ദി," എന്നാണ് ജ്യോതിക കുറിച്ചത്.
"പ്രിയ ദിയ, നീ ഈ ഡോക്യുമെന്ററി നിർമിച്ചതിൽ ഞാൻ അഭിമാനിക്കുന്നു! തിരശ്ശീലയ്ക്ക് പിന്നിലെ അതിശയപ്പെടുത്തുന്ന സ്ത്രീകൾക്ക് നീ എങ്ങനെയാണ് ശബ്ദം നൽകിയതെന്ന് കാണുന്നത് പ്രചോദനകരമാണ്, ഇത് നിന്റെ അദ്ഭുതകരമായ യാത്രയുടെ തുടക്കം മാത്രമാണെന്ന് എനിക്കറിയാം. നിന്റെ അഭിനിവേശം പിന്തുടരുക, നിന്റെ അപ്പയായതിൽ ഞാൻ അഭിമാനിക്കുന്നു, ഈ പാത നിന്നെ അടുത്തതായി എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാൻ ഞാൻ കാത്തിരിക്കുന്നു. എന്റെ സ്നേഹവും ആദരവും,"എന്നാണ് സൂര്യ കുറിച്ചത്.
മുംബൈയിലെ അസെൻഡ് ഇന്റർനാഷ്നൽ സ്കൂളിലാണ് ദിയയും സഹോദരൻ ദേവും പഠിക്കുന്നത്. പഠനത്തിലും കായിക മേഖലയിലുമൊക്കെ ഏറെ മികവു പുലർത്തുന്നവരാണഅ ഇരുവരും. പതിനൊന്നാം ക്ലാസുകാരിയായ ദിയ സ്‌കൂളിലെ ഹൗസ് ക്യാപ്റ്റൻ കൂടിയായിരുന്നു.
Read More
- ഭ്രമിപ്പിച്ച് ഭ്രമയുഗം; ഹൊറർ സിനിമകളുടെ പട്ടികയിൽ ലോകത്ത് രണ്ടാമത്
- എക്കാലത്തെയും മികച്ച 250 ഇന്ത്യൻ സിനിമകളിതാ; മലയാളത്തിൽ നിന്നും ലിസ്റ്റിൽ ഇടം പിടിച്ച ചിത്രങ്ങൾ ഏതെന്നറിയാമോ?
- ചെലവ് 45 കോടി, ആകെ നേടിയത് 70,000 രൂപ, ഒടിടിയും കൈവിട്ട ചിത്രം; ഇപ്പോൾ കാണാം യൂട്യൂബിൽ
- 150 കോടിയിലേക്കോ? തിയേറ്ററിൽ വിജയ കുതിപ്പുമായി 'എആർഎം;' ബുക്കിങ്ങിൽ മുന്നിൽ
- മോഡലായി വീണ്ടും കാവ്യ, എന്തൊരു ഭംഗിയെന്ന് ആരാധകർ
- സിദ്ദിഖിന് 62-ാം പിറന്നാൾ, വാപ്പച്ചിക്ക് പിറന്നാൾ ആശംസകളുമായി മകൻ
- 'ഇതാണ് നുമ്മ പറഞ്ഞ നടൻ;' വിനായകനൊപ്പം മമ്മൂട്ടി; ലൊക്കേഷൻ ചിത്രം ഏറ്റെടുത്ത് ആരാധകർ
- Thalapathy Vijay's 'Goat' OTT Release Date: ഗോട്ട് ഒടിടിയിലേക്ക്
- അന്ന് പ്രിയതാരത്തെ കാണാനെത്തിയ കുഞ്ഞ് ആരാധകൻ, ഇന്ന് ഷാരൂഖിനൊപ്പം നൃത്തച്ചുവടുകളുമായി വേദിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.