/indian-express-malayalam/media/media_files/Bcg5VMGa56QDsoJNAMeG.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
സംഗീത സംവിധായകൻ എ.ആർ. റഹ്മാന് ഓസ്കാർ നേടിക്കൊടുത്ത ജനപ്രിയ ഗാനമായിരുന്നു, 2008ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയറർ എന്ന ചിത്രത്തിലെ "ജയ് ഹോ". ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്കിപ്പുറം, ജയ് ഹോ ചിട്ടപ്പെടുത്തിയത് റഹ്മാൻ അല്ലെന്ന് സംവിധായകൻ രാം ​ഗോപാൽ വർമ്മ പ്രസ്ഥാവന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലായിരുന്നു സംഗീത ലോകത്ത് ഞെട്ടലുണ്ടാക്കിയ വെളിപ്പെടുത്തൽ സംവിധായകൻ നടത്തിയത്.
ജയ് ഹോ, യഥാർത്ഥത്തിൽ ചലച്ചിത്ര നിർമ്മാതാവ് സുബാഷ് ഘായിയുടെ 'യുവരാജ്' എന്ന ചിത്രത്തിന് വേണ്ടിയാണ് നിർമ്മിച്ചതെന്നും, ഗായകൻ സുഖ്‌വീന്ദറാണ് ഗാനം ചിട്ടപ്പെടുത്തിയതെന്നുമാണ് രാം ഗോപാൽ വർമ്മ പറഞ്ഞത്. എന്നാൽ ഗാനം ചിട്ടപ്പെടുത്തിയത് താനല്ലെന്നും താൻ ഗായകൻ മാത്രമാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്, സുഖ്‌വീന്ദര്‍.
'ഞാൻ 'ജയ് ഹോ' ആലപിക്കുക മാത്രമാണ് ചെയ്തത്. രാം ഗോപാൽ വർമ്മ തെറ്റിദ്ധരിച്ചിത് ആയിരക്കണം,' ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സുഖ്‌വീന്ദർ പറഞ്ഞു.
ഡാനി ബോയ്‌ൽ സംവിധാനം ചെയ്ത് സ്ലംഡോഗ് മില്യണയര്‍ 2008ൽ റിലീസു ചെയ്തെങ്കിലും 2009ലാണ് ആഗോള തലത്തിൽ പ്രദർശിപ്പിച്ചത്. ഗുല്‍സാര്‍, തന്‍വി എന്നിവരായിരുന്നു ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്. എ.ആര്‍.റഹ്‌മാന്‍, സുഖ്‌വീന്ദർ സിങ്, തന്‍വി, മഹാലക്ഷ്മി അയ്യര്‍, വിജയ് പ്രകാശ് എന്നിവര്‍ ചിത്രത്തിനായി ഗാനങ്ങൾ ആലപിച്ചു.
ഓസ്കാറിനായ പത്ത് വിഭാഗങ്ങളിലേക്ക് സ്ലംഡോഗ് മില്യണയര്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. ഇതിൽ മികച്ച സിനിമ, സംവിധാനം തുടങ്ങിയ എട്ട് വിഭാഗങ്ങളില്‍ ചിത്രം പുരസ്‌കാരം നേടി. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് എ.ആർ റഹ്‌മാനും ഗാനരചയിതാവ് ഗുല്‍സാറിനും പുരസ്‌കാരം ലഭിച്ചത്.
Read More Entertainment Stories Here
- ആരാധ്യക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും
- സൂപ്പർ കൂളാണ് ഈ നായിക; അനിയനൊപ്പം നിൽക്കുന്ന താരത്തെ മനസ്സിലായോ?
- ആവേശം കണ്ട് ആദ്യം അഭിനന്ദിച്ചത് ആ നടൻ
- ഓരില താളി ഞാൻ തേച്ചു തരാം; മിന്നാരം ഷൂട്ടിംഗ് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?
- വർഷങ്ങൾക്കു ശേഷം വീണ്ടും കുടജാദ്രി കയറി മോഹൻലാൽ; ചിത്രങ്ങൾ
- തോൽവിയിൽ കണ്ണീരണിഞ്ഞ് ഷാരൂഖ് ഖാൻ; പക്ഷെ സഞ്ചുവിന്റെ ടീമിനെ കണ്ടപ്പോൾ...
- എന്റെ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ പൃഥ്വിയേക്കാൾ മികച്ച എക്സാമ്പിളില്ല: പൂർണ്ണിമ ഇന്ദ്രജിത്ത്
- പ്രണവിന്റെ അമ്മ സുചിത്രയും ഞാനും കസിൻസാണ്, പക്ഷെ അവന് അറിയില്ലായിരുന്നു: വൈ.ജി. മഹേന്ദ്രൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.