scorecardresearch

ദാസ് ക്യാപിറ്റൽ വായിക്കുമ്പോൾ അവനു 12 വയസ്സ്; മകനെക്കുറിച്ച് വാചാലയായി സുഹാസിനി

മകൻ സിപിഎം-ൽ ചേർന്ന കഥപറഞ്ഞ് സുഹാസിനി മണിരത്നം

മകൻ സിപിഎം-ൽ ചേർന്ന കഥപറഞ്ഞ് സുഹാസിനി മണിരത്നം

author-image
Entertainment Desk
New Update
Suhasini Manirathnam 2

ചിത്രം: സ്ക്രീൻഗ്രാബ്

കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫിലിം ഫെസ്റ്റിവലിൽ, മകൻ നന്ദൻ മണിരത്നത്തെകുറിച്ച് വാചാലയായി സുഹാസിനി മണിരത്നം. ചെറുപ്പം മുതൽ ഫീലോസഫിക്കൽ പുസ്തകങ്ങളും രാഷ്ട്രീയ പുസ്തകങ്ങളുമാണ് നന്ദൻ വായിച്ചിരുന്നതെന്നും, സിപിഎം പാർട്ടി ഓഫിസിൽ ഒരിക്കൽ, അച്ഛന്റെ പേരു മാറ്റിപറഞ്ഞ് അകത്തുകയറിയെന്നും സുഹാസിനി പറഞ്ഞു.

Advertisment

"നന്ദൻ മറ്റ് കുട്ടികളെ പോലെ അല്ലായിരുന്നു. സ്കൂ‌ൾ വിട്ടശേഷം ടിവിയിൽ കാണുന്നത് പാർലമെന്റ് ചാനലായിരുന്നു. സാധാരണ കുട്ടികൾ കോമിക്കുകളും സൂപ്പർ ഹീറോ ചിത്രങ്ങളും മറ്റ് പരിപാടികളും കാണുമ്പോൾ അവൻ അതായിരുന്നു കണ്ടിരുന്നത്,

പതിയെ അവൻ ഫിലോസഫിക്കൽ പുസ്‌തകങ്ങളും പൊളിറ്റിക്കൽ പുസ്‌തകങ്ങളും വായിക്കാനും പഠിക്കാനും തുടങ്ങി. വെറും 12-ാം വയസ്സിലായിരുന്നു ദാസ് ക്യാപിറ്റൽ പഠിച്ചത്. ഒരിക്കൽ കൈയ്യിൽ ദാസ് ക്യാപിറ്റലും പിടിച്ച്, ടി നഗറിലെ സിപിഎം പാർട്ടി ഓഫീസിൽ കയറിചെന്നു. ദാസ് ക്യാപിറ്റൽ കണ്ട് ഭക്ഷണം കഴിച്ചോ എന്നാണ് അവിടുത്തെ ആളുകൾ ചോദിച്ചത്. അതാണ് ആ പാർട്ടിയുടെ മഹത്വം.

അവർ പേരെന്താണെന്ന് ചോദിച്ചില്ല, നീ എവിടെ നിന്ന് വരുന്നു എന്ന് ചോദിച്ചില്ല, നിനക്ക് എന്താ വേണ്ടത് എന്ന് ചോദിച്ചില്ല. വന്ന് ഭക്ഷണം കഴിക്ക് എന്ന് മാത്രമേ പറഞ്ഞുള്ളു. ഭക്ഷണം കഴിച്ച ശേഷം അവനോട് എന്താണ് നിന്റെ പേരെന്നും അച്ഛന്റെ പേരെന്തെന്നു ചോദിച്ചു.

Advertisment

എന്റെ പേര് നന്ദൻ എന്നു പറഞ്ഞു, അച്ഛന്റെ പേര് സുബ്രഹ്മണ്യൻ എന്ന് പറഞ്ഞു. മണിരത്നത്തിന്റെ പേര് പറഞ്ഞില്ല. അമ്മയുടെ പേര് ചോദിച്ചപ്പോൾ കള്ളം പറയഞ്ഞില്ല. സുഹാസിനി എന്ന് കേട്ടപ്പോൾ അത്ഭുതത്തോടെ, സുഹാസിനി മണിരത്നത്തിന്റെ മകനാണോ എന്ന് ചോദിച്ചു.

അവർക്ക് അറിയുമോ നീ ഇവിടെ വരുന്നതെന്ന് ചോദിച്ചപ്പോൾ, അവർ എന്തിനറിയണം ഇതെന്റെ തീരുമാനമല്ലേ എന്നാണ് അവൻ ചോദിച്ചത്. അതാണ് നന്ദൻ, അങ്ങനെയാണ് അവൻ തുടങ്ങിയത്," സുഹാസിനി പറഞ്ഞു.

Read More Entertainment Stories Here

Suhasini Maniratnam Maniratnam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: