/indian-express-malayalam/media/media_files/9qqYudNFHDDCZMHCsZXl.jpg)
അടുത്തിടെയാണ് സോയ അക്തർ സംവിധാനം ചെയ്ത ദി ആർച്ചീസ് നെറ്റ്ഫ്ലിക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, ബോണി കപൂർ- ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ എന്നിവരുടെ അരങ്ങേറ്റ ചിത്രമായിരുന്നു ആർച്ചിസ്. ഇവർക്കൊപ്പം ഡോട്ട്, വേദാങ് റെയ്ന, യുവരാജ് മെൻഡ തുടങ്ങിയ പുതുമുഖങ്ങളും ഈ നെറ്റ്ഫ്ലിക്സ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.
ഈ നവാഗതർക്ക് നൽകിയ പ്രതിഫലത്തെ കുറിച്ച് സോയ അക്തർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിയത്. മിഡ്-ഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, 'ഈ നവാഗതർക്ക് എത്ര പ്രതിഫലം നൽകി' എന്ന് സോയയോട് ചോദിച്ചപ്പോൾ, "എനിക്ക് അത് നിങ്ങളോട് പറയാൻ കഴിയില്ല" എന്നായിരുന്നു സോയയുടെ ആദ്യ മറുപടി. ഏഴുപേരെയും തുല്യമായി പരിഗണിച്ചുവെന്നും സോയ കൂട്ടിച്ചേർത്തു.
ദി ആർച്ചീസിലെ സോയയുടെ കാസ്റ്റിംഗ് തിരഞ്ഞെടുപ്പുകൾ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരുന്നു.
Read More Entertainment Stories Here
- ഷാരൂഖിന്റെ മകൾ, ശ്രീദേവിയുടെ മകൾ, അമിതാഭിന്റെ കൊച്ചു മകൻ; ഇല്ല, ബോളിവൂഡിൽ നെപോട്ടിസമേയില്ല
- ബാലേട്ടനും മക്കളും വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടപ്പോൾ; വീഡിയോ
- കാത്തിരുന്ന കല്യാണം കളറാക്കാൻ ജിപി: വിവാഹത്തിനായി ലോഗോയും തീം മ്യൂസിക്കും ഹാഷ് ടാഗും റെഡി
- ചാക്കോച്ചൻ പ്രിയയെ കെട്ടിയ ദിവസം കരഞ്ഞോണ്ടിരുന്ന ആളാണ് ഈ കല്യാണപെണ്ണ്: സുരേഷ് ഗോപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.