scorecardresearch

കിഡ്‌നി വേണമെങ്കിൽ എടുത്തോളൂ, പക്ഷേ ക്രീം ബൺ അത് ചിത്ര ചേച്ചി തരില്ല: വിധു പ്രതാപ്

ചിരിച്ചു കൊണ്ടിരിക്കുന്ന ചിത്രാമ്മയെ ദേഷ്യം പിടിപ്പിക്കാൻ അതുമാത്രം ചെയ്താൽ മതിയെന്നാണ് ഭാവന പറയുന്നത്

ചിരിച്ചു കൊണ്ടിരിക്കുന്ന ചിത്രാമ്മയെ ദേഷ്യം പിടിപ്പിക്കാൻ അതുമാത്രം ചെയ്താൽ മതിയെന്നാണ് ഭാവന പറയുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
KS Chithra Vidhu Prathap Star Singer Season 10

കെ എസ് ചിത്രയ്ക്ക് ക്രീം ബണ്ണിനോടുള്ള പ്രണയം സ്റ്റാർ സിംഗറിന്റെ വേദിയിലൊട്ടാകെ പാട്ടാണ്. സ്റ്റാർ സിംഗറിൽ വേദിയിൽ അതിഥിയായി എത്തിയപ്പോൾ സിതാര കൃഷ്ണകുമാറാണ് ആദ്യമായി ചിത്രാമ്മയ്ക്ക് ക്രീം ബൺ പരിചയപ്പെടുത്തിയത്. ആ രുചിയിൽ  വീണുപോയ ചിത്രാമ്മ അതോടെ ക്രീം ബണ്ണിന്റെ വലിയ ആരാധികയായി മാറി. അതോടെ, ബാഗിൽ എപ്പോഴും ക്രീം ബണ്ണുമായിട്ടാണ് കെ എസ് ചിത്രയുടെ നടപ്പ് എന്നാണ് സ്റ്റാർ സിംഗർ കുടുംബം അടിച്ചിറക്കിയ കഥ.

Advertisment

എപ്പോഴും ചിരിച്ചമുഖത്തോടെയാവും മലയാളികൾ ചിത്രയെ കണ്ടിട്ടുണ്ടാവുക. പക്ഷേ ചിത്രാമ്മയും ടെറർ ആവുന്ന ഒരു സമയമുണ്ട്, അതു തന്റെ പ്രിയപ്പെട്ട ക്രീം ബണ്ണിന്റെ കാര്യത്തിൽ മാത്രമാണ്. 

കെ എസ് ചിത്രയും ക്രീം ബണ്ണും തമ്മിലുള്ള സ്നേഹക്കഥ, സ്റ്റാർ സിംഗർ സീസണിന്റെ പത്താം സീസണിലും തുടരുകയാണ്. മെഗാലോഞ്ച് എപ്പിസോഡിൽ അതിഥിയായി എത്തിയ ഭാവനയാണ് ഈ കഥ വീണ്ടും വെളിച്ചത്തു കൊണ്ടുവന്നത്. 'താനിവിടെ ഒരു ഗൂഢ ഉദ്ദേശത്തോടെയാണ് വന്നതെന്നും, ചിത്ര ചേച്ചിയുടെ മോസ്റ്റ് ഫേവറേറ്റ് ക്രീം ബൺ ചോദിച്ചുവാങ്ങി കഴിക്കാൻ വന്നതാണ്,' എന്നായിരുന്നു ഭാവനയുടെ വാക്കുകൾ.

"കിഡ്‌നി വേണമെങ്കിൽ എടുത്തോളൂ, പക്ഷേ ക്രീം ബൺ അത് ചിത്ര ചേച്ചി തരില്ല," എന്നായിരുന്നു വിധു പ്രതാപിന്റെ മറുപടി.

Advertisment

സ്റ്റാർ സിംഗർ പത്താം സീസണിന്റെ  മെഗാലോഞ്ച് എപ്പിസോഡിന്റെ സംപ്രേഷണം ശനിയാഴ്ച ആരംഭിച്ചു. രണ്ടാം ഭാഗം മാർച്ച് 30 ഞായറാഴ്ച  രാത്രി 7 മണിയ്ക്ക് സംപ്രേഷണം ചെയ്യും. 

മഞ്ജു വാര്യരും ഭാവനയുമാണ് സ്റ്റാർ സിങ്ങർ സീസൺ 10ന്റെ മെഗാലോഞ്ചിൽ വിശിഷ്‌ടാഥിതികളായി എത്തിയത്. മെഗാലോഞ്ചിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ദീപം തെളിയിച്ച് സംഗീതസംവിധായകരായ ജെറി അമൽ ദേവും ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും സ്റ്റാർ സിങ്ങർ സീസൺ  ജഡ്ജസായ കെ എസ് ചിത്രയും വിധു പ്രതാപും സിതാരയും ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാറും ചേർന്ന് നിർവഹിച്ചു. മിഥുനും വർഷയുമായിരുന്നു മെഗാലോഞ്ച് ഇവെന്റിന്റെ അവതാരകർ.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000- ൽ അധികം പേരിൽ  നിന്നും തിരഞ്ഞെടുത്ത 35 പേരാണ് സ്റ്റാർ സിംഗർ സിങ്ങർ സീസൺ പത്തിൽ മത്സരാർത്ഥികളായി എത്തുന്നത്. 

സ്റ്റാർ സിംഗർ സീസൺ പത്തിന്റെ എപ്പിസോഡുകൾ ഏപ്രിൽ 5 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കാണ്  സംപ്രേക്ഷണം ചെയ്യുക. " സ്റ്റാർ സിങ്ങർ സീസൺ 10 കേരളം പാടുന്നു,"  എന്നതാണ് ഈ സീസണിന്റെ ടാഗ് ലൈൻ.

Read More

ks chithra Bhavana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: