scorecardresearch

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇവർ മികച്ച പ്രണയജോഡി: അജിത്തിനും ശാലിനിക്കും വിവാഹവാർഷിക ആശംസകൾ നേർന്ന് ആരാധകർ

ഏറെ ആഘോഷിക്കപ്പെട്ട താരവിവാഹമായിരുന്നു അജിത്തിൻ്റെയും ശാലിനിയുടെയും.

ഏറെ ആഘോഷിക്കപ്പെട്ട താരവിവാഹമായിരുന്നു അജിത്തിൻ്റെയും ശാലിനിയുടെയും.

author-image
Entertainment Desk
New Update
Shalini Ajith

അജിത്ത് ശാലിനി

തെന്നിന്ത്യൻ സിനിമാലോകത്തെ വമ്പൻ താരവിവാഹങ്ങളിൽ ഒന്നായിരുന്നു അജിത്തിൻ്റെയും ശാലിനിയുടെയും. 'അമർക്കളം' എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരുടെയും പ്രണയം തുടങ്ങിയത്. 

Advertisment

മലയാളത്തിലും മറ്റ് തെന്നിന്ത്യൻ സിനിമകളിലും തിളങ്ങി നിന്ന സമയത്താണ് ശാലിനിയെ അജിത്ത് സ്വന്തമാക്കിയത്. ഏറെ എതിർപ്പുകൾക്കൊടുവിൽ ബന്ധുക്കളുടെ സമ്മതത്തോടെയായിരുന്നു വിവാഹം. ശേഷം ശാലിനി അഭിനയത്തോട് വിടപറഞ്ഞ് സിനിമ ബന്ധങ്ങളിൽ നിന്നു വിട്ടു നിന്ന് തീർത്തും സാധാരണക്കാരിയായ കുടുംബിനിയായി മാറി. 

Ajith Shalini
അജിത്ത് ശാലിനി (Photo: Express Archive)

25 വർഷങ്ങൾക്കു മുമ്പ് ഏപ്രിൽ 24നായിരുന്ന ഇരുവരുടെയും വിവാഹം. ഇരുവരും വിവാഹ വാർഷികം ആഘോഷിക്കുന്നതിൻ്റെ വീഡിയോ ശാലിനിയാണ് പങ്കുവച്ചിരിക്കുന്നത്. 

Advertisment

കേക്ക് മുറച്ച് പരസ്പരം പങ്കുവയ്ക്കുന്ന ഇരുവരുടെയും വീഡിയോയിൽ ആരാധകരുടെ ആശംസ കമൻ്റുകളും വന്നിട്ടുണ്ട്. കൂടാതെ ഒട്ടേറെ താരങ്ങളും ആശംസകൾ നേർന്നിട്ടുണ്ട്. 

റേസിങ് പാഷനായി കൊണ്ടു നടക്കുന്ന അജിത്തിന് പ്രാക്ടീസ് ചെയ്യുമ്പോൾ അടുത്തിടെ അപകടം പറ്റിയിരുന്നു. അജിത് ശാലിനി ദമ്പതികളുടെ ഇളയ മകനും റേസിങ്ങിനോടാണ് കമ്പം. മാസങ്ങൾക്കു മുമ്പാണ് താരം 'അജിത്ത് കുമാർ റേസിങ്' എന്ന പേരിൽ ഒരു സ്വന്തം ടീമിനെ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും ജീവിത്തിലെ സന്തോഷ നിമിഷങ്ങൾ അതിൽ പങ്കുവയ്ക്കാറുണ്ട് ശാലിനി. 

Read More

Shalini Ajith kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: