/indian-express-malayalam/media/media_files/2024/10/21/OPB0OiwPEnBrOfJUxDO3.jpg)
തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ്. തന്റെ ഗോധുമ റായി പശുപു ദഞ്ചത്തിൽ നിന്നുള്ള ഫോട്ടോകൾ ശോഭിത സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു. തെലുങ്ക് ജനതയുടെ പരമ്പരാഗതമായ ചടങ്ങുകളിൽ ഒന്നാണ് ഇത്.
മനോഹരമായ പിങ്ക് സിൽക്ക് സാരിയായിരുന്നു ശോഭിതയുടെ വേഷം. സ്വർണ്ണാഭരണങ്ങൾ ധരിച്ചു, മുല്ലപ്പൂക്കൾ കൊണ്ട് മുടി അലങ്കരിച്ചു ട്രെഡീഷണൽ ലുക്കിലായിരുന്നു ശോഭിത. "അങ്ങനെ അത് ആരംഭിക്കുന്നു," എന്നാണ് ചിത്രങ്ങൾ പങ്കിട്ട് ശോഭിത കുറിച്ചത്.
ഗലാറ്റ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, തന്റെ വിവാഹസങ്കൽപ്പങ്ങളെ കുറിച്ച് ശോഭിത മനസ്സു തുറന്നിരുന്നു: “നിങ്ങൾ ചില വിവാഹങ്ങളുടെ ഫോട്ടോഗ്രാഫുകൾ നോക്കുമ്പോൾ അത് എവിടെ നിന്നുള്ളതാണെന്ന് നിങ്ങൾക്ക് പറയാൻ കഴിയും. പല വിവാഹങ്ങളും ഒരു പ്രത്യേക സംസ്കാരത്തെ പ്രതിനിധീകരിക്കുന്നു. അത് അവരുടെ വേരുകളായിരിക്കണം, അല്ലെങ്കിൽ ഈ ആഭരണങ്ങൾ ഒരു പ്രദേശത്ത് നിന്നുള്ളതാണ്, നിങ്ങൾക്ക് ഒരു കഥ പറയാനുണ്ടാവും. ഒരു പൈതൃകം. അത് വളരെ മനോഹരമാണ്." ശോഭിതയുടെ വാക്കുകളിങ്ങനെ.
ഏറെ നാളുകളായി ശോഭിതയും നാഗചൈതന്യയും ഡേറ്റിംഗിൽ ആയിരുന്നു. ഓഗസ്റ്റ് 8ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിശേഷം നാഗ ചൈതന്യയുടെ പിതാവ് നാഗാർജുനയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ, എന്നാണ് വിവാഹമെന്ന കാര്യം ദമ്പതികൾ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
Read More
- New OTT Release: വാരാന്ത്യത്തിൽ കാണാം ഏറ്റവും പുതിയ 14 ഒടിടി റിലീസുകൾ
- Gaganachari OTT: ഗഗനചാരി ഒടിടിയിൽ എപ്പോൾ എത്തും?
- 1000 Babies Review: രഹസ്യങ്ങളുടെ തൊട്ടിൽകൂമ്പാരം, 1000 ബേബീസ് റിവ്യൂ
- Bougainvillea Movie Film Review Rating: ജ്യോതിർമയിയുടെ ഗംഭീര തിരിച്ചുവരവ്, ത്രില്ലടിപ്പിക്കും 'ബൊഗെയ്ൻവില്ല'; റിവ്യൂ
- ഞാൻ ചെയ്തില്ലെങ്കിൽ ഈ സിനിമ തന്നെ വിടും; 'ബോഗയ്ന്വില്ല'യിലേക്ക് എത്തിയതിനെക്കുറിച്ച് ജ്യോതിർമയി
- Vettaiyan Box Office Collection: 'മിക്സഡ് റിവ്യൂസ്' ബാധിച്ചില്ല; ബോക്സ് ഓഫീസിൽ കുതിച്ച് തലൈവരുടെ 'വേട്ടയ്യൻ'
- Vettaiyan OTT: രജനീകാന്തിന്റെ വേട്ടയ്യൻ ഒടിടിയിലേക്ക്, എവിടെ കാണാം?
- Bullet Diaries OTT: ധ്യാന് ശ്രീനിവാസനൊപ്പം പ്രയാഗാ മാര്ട്ടിൻ; ബുള്ളറ്റ് ഡയറീസ് ഇനി ഒടിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.