scorecardresearch

12 വർഷമായി എന്റെ കൂടെ, വിട്ടു കളയാൻ വയ്യ: ഡ്രീം കാറിനെ കുറിച്ച് സിദ്ധാർത്ഥ്

" വർഷാവർഷം എല്ലാ കമ്പനികളും വന്നു വണ്ടി മാറ്റുന്നില്ലേ എന്നു ചോദിക്കും. ഞാൻ അമ്മയ്ക്ക് വേറെ വണ്ടി വാങ്ങി കൊടുത്തു, അപ്പയ്ക്കു വാങ്ങി കൊടുത്തു. പക്ഷേ എന്റെ വണ്ടി മാറ്റിയിട്ടില്ല"

" വർഷാവർഷം എല്ലാ കമ്പനികളും വന്നു വണ്ടി മാറ്റുന്നില്ലേ എന്നു ചോദിക്കും. ഞാൻ അമ്മയ്ക്ക് വേറെ വണ്ടി വാങ്ങി കൊടുത്തു, അപ്പയ്ക്കു വാങ്ങി കൊടുത്തു. പക്ഷേ എന്റെ വണ്ടി മാറ്റിയിട്ടില്ല"

author-image
Entertainment Desk
New Update
Siddharth

ഓരോ വർഷവും പുതിയ മോഡലിലുള്ള ആഢംബര കാറുകൾ സ്വന്തമാക്കുന്നതിൽ സെലിബ്രിറ്റികളെല്ലാം ബഹുദൂരം മുന്നിലാണ്. എന്നാൽ കഴിഞ്ഞ 12 വർഷമായി തന്റെ കാറിനെ പൊന്നുപോലെ പരിപാലിക്കുകയാണ് നടൻ സിദ്ധാർത്ഥ്. തന്റെ പ്രിയപ്പെട്ട മെഴ്സിഡസ് ബെൻസിന് ബീസ്റ്റ് എന്നാണ് സിദ്ധാർത്ഥ് പേരു നൽകിയത്. 

Advertisment

"12 വർഷമായി എന്റെ കൂടെയുണ്ട്. 2015ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്നു, അന്ന് ഇൻഷുറൻസ് കിട്ടിയില്ല. ഞാൻ ജർമ്മനിയിൽ പോയി രണ്ടു എഞ്ചിൻ വാങ്ങി വന്നു. ബീസ്റ്റ് എന്നാണ് കാറിന്റെ പേര്.  12-ാം പിറന്നാളോടു അനുബന്ധിച്ച് ആളെ പെയിന്റൊക്കെ ചെയ്യിപ്പിച്ച് സുന്ദരനാക്കി. ഈ കാറ് വാങ്ങണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അതു തന്നെ വാങ്ങി. ഇപ്പോൾ, വർഷാവർഷം എല്ലാ കമ്പനികളും വന്നു വണ്ടി മാറ്റുന്നില്ലേ എന്നു ചോദിക്കും. ഞാൻ അമ്മയ്ക്ക് വേറെ വണ്ടി വാങ്ങി കൊടുത്തു, അപ്പയ്ക്കു വാങ്ങി കൊടുത്തു. പക്ഷേ എന്റെ വണ്ടി മാറ്റിയിട്ടില്ല," തന്റെ ബെൻസുമായുള്ള ആത്മബന്ധത്തെ കുറിച്ച് സിദ്ധാർത്ഥ് പറയുന്നു.

അടുത്തിടെയായിരുന്നു സിദ്ധാർത്ഥ് ബോളിവുഡ് താരം അദിതി റാവു ഹൈദരിയെ വിവാഹം ചെയ്തത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. സിദ്ധാർത്ഥും അദിതി റാവു ഹൈദരിയും 2021-ൽ പുറത്തിറങ്ങിയ തമിഴ്-തെലുങ്ക് ദ്വിഭാഷയായ 'മഹാ സമുദ്രം' എന്ന ചിത്രത്തിനായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

Advertisment

ചിറ്റയിലാണ് സിദ്ധാർത്ഥ് അവസാനം അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായിരുന്നു. അദിതി റാവു ഹൈദാരി കഴിഞ്ഞ രണ്ട് വർഷമായി പുതിയ ചിത്രങ്ങളിലൊന്നിലും അഭിനയിച്ചിട്ടില്ല. 'ഗാന്ധി ടോക്‌സ്', ഇംഗ്ലീഷ് സിനിമയായ 'ലയണസ്' എന്നിവയാണ് അദിതിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Read More

Sidharth Aditi Rao Hydari

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: