/indian-express-malayalam/media/media_files/Kz4hOJfTT8xyziostzRT.jpg)
കലാഭവൻ അബിയും കലാഭവൻ ഹനീഫും
മലയാള സിനിമാ ലോകത്തേക്ക് ഒട്ടനവധി മികച്ച കലാകാരന്മാരെ സംഭാവന ചെയ്ത സ്ഥാപനമാണ് കൊച്ചിൻ കലാഭവൻ. സിഎംഐ സഭ വൈദികനായ അബേൽ അച്ഛൻ ആരംഭിച്ച കലാഭവൻ മിമിക്സ് പരേഡുകളിലൂടെയും ഗാനമേളകളിലൂടെയുമാണ് പ്രശസ്തമായത്. ആദ്യ കാലത്ത് കലാഭവന്റെ സ്റ്റേജ് ഷോകളിലൂടെ ആരാധകരെ കയ്യിലെടുത്തവർ പിൽകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറിയെന്നത് ചരിത്രം. അതിൽ രണ്ടുപേരായിരുന്നു കലാഭവൻ അബിയും കലാഭവൻ ഹനീഫും, പ്രതിഭയ്ക്ക് ഒത്തുള്ള അവസരങ്ങൾ ലഭിക്കാതെ വിട പറഞ്ഞുപോയ രണ്ടു പേർ.
ഏതു മലയാളിയും കണ്ടാൽ തിരിച്ചറിയുന്ന രീതിയിൽ സുപരിചിതമായിരുന്നുവെങ്കിലും രണ്ടുപേർക്കും അഭിനയ പ്രാധാന്യമുള്ള വലിയ കഥാപാത്രങ്ങളും ലഭിച്ചിരുന്നില്ല എന്നതാണ് വേദനിപ്പിക്കുന്ന ഒരു വസ്തുത. ഹനീഫിനെ സംബന്ധിച്ചും ചെറിയ വേഷങ്ങളിലാണ് കൂടുതൽ പ്രത്യക്ഷപ്പെട്ടതെങ്കിലും, ആ കലാജീവിതം വലുതായിരുന്നു. 150ഓളം സിനിമകളിലാണ് ഹനീഫ് വേഷമിട്ടത്. നിരവധി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കലാഭവൻ ഹനീഫിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് നടനും കലാഭവൻ അബിയുടെ മകനുമായ ഷെയ്ൻ നിഗം പങ്കുവച്ച ചിത്രവും ശ്രദ്ധ നേടുകയാണ്. വാപ്പച്ചിയ്ക്ക് അരികിലേക്ക് പോയ ഹനീഫ് ഇക്കയുടെ ഓർമകൾക്കു മുൻപിൽ ആദരം അർപ്പിക്കുകയാണ് ഷെയ്ൻ.
"ഏറ്റവും കൂടുതൽ സ്നേഹ സൗഹൃദം പുലർത്തിയിരുന്ന രണ്ടു അതുല്യപ്രതിഭകൾക്കും പ്രണാമം," എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കമന്റ് ചെയ്യുന്നത്. ഇനി രണ്ടാളും സ്വർഗ്ഗത്തിൽ ഒരുമിച്ച്, മനസിൽ നല്ല ഓർമ്മകൾ സമ്മാനിച്ച രണ്ട് മികച്ച കലാകാരന്മാർ, കഴിവുകൾ ഒരുപാട് ഉണ്ടായിട്ടും എവിടെയും എത്താതെ പോയ രണ്ട് കലാ പ്രതിഭകൾ, കലാഭവനിലെ രണ്ട് നക്ഷത്രങ്ങൾ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.
81- 86 കാലഘട്ടത്തിൽ കലാഭവനിൽ സജീവമായിരുന്നു ഹനീഫ്. അബിയ്ക്കൊപ്പം നിരവധി വേദികളിലും ഹനീഫും പെർഫോം ചെയ്തിട്ടുണ്ട്. "കലാഭവനിൽ നിന്ന് ആബേൽ അച്ചനുമായി നല്ല രീതിയിൽ പിരിഞ്ഞുപോന്നവരിൽ ഒരാൾ ഞാനായിരിക്കും. ഹനീഫിന് ഫ്രീ ഉള്ള സമയം വരാൻ പറ്റുമെങ്കിൽ വരണമെന്നും പറഞ്ഞാണ് അച്ചൻ എന്നെ യാത്രയാക്കിയത്. പരേഡിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ വീട്ടുകാർ കല്യാണ ആലോചന തുടങ്ങിയിരുന്നു. വിവാഹ ജീവിതത്തിലേക്ക് കടക്കണമെങ്കിൽ ഒരു ജോലി ഉണ്ടായേപറ്റൂ. മിമിക്രി ഒരു ജോലി അല്ലല്ലോ. ഇതിനിടയിൽ താൽക്കാലിക ജോലികൾ പലതും ചെയ്തു," കലാഭവൻ വിട്ടതിനെ കുറിച്ച് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ഒരിക്കൽ ഹനീഫ് പറഞ്ഞതിങ്ങനെ.
Check out More Entertainment Stories Here
- നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു
- ചമയങ്ങളൊന്നുമില്ലാതെ; പൃഥിരാജിന്റെ ഈ ആദ്യകാല നായികയെ മനസിലായോ?
- ആരാധകർ എന്നേക്കാൾ ഇഷ്ടം കാർത്തിയെ എന്നുപറയുമ്പോൾ അസൂയ തോന്നാറുണ്ട്: സൂര്യ
- ലോകേഷും നെൽസനുമൊക്കെ പിൻഗാമികൾ മാത്രം; തമിഴകത്തെ വയലൻസ് പോസ്റ്റർ ബോയ് പട്ടം എക്കാലവും ഉലകനായകനു സ്വന്തം
- എങ്ങനെ സിനിമയ്ക്കു പേരിട്ടിരുന്ന ആളാ...; 'തഗ്ഗ് ലൈഫിനെ'ച്ചൊല്ലി ആരാധകര്ക്കിടയില് അഭിപ്രായ ഭിന്നത
- പ്രണയിനിയ്ക്ക് ഒപ്പം വേദിയിലെത്തി ഷൈൻ; ചിത്രങ്ങൾ വൈറൽ
- ഇനി ആഘോഷങ്ങളുടെ പൂക്കാലം; പ്രീ വെഡ്ഡിംഗ് ചിത്രങ്ങളുമായി ആമിർ ഖാന്റെ മകൾ ഇറ ഖാൻ
- കേക്കിലാണ് കുഞ്ഞു റാഹയുടെ നോട്ടം; മകളുടെ ജന്മദിനാഘോഷ ചിത്രങ്ങളുമായി ആലിയ ഭട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.