scorecardresearch

അന്ന് എന്തുകൊണ്ട് മമ്മൂട്ടിയ്ക്ക് ദേശീയ അവാർഡ് ലഭിച്ചില്ല; ഷാജി എൻ കരുൺ പറയുന്നു

മമ്മൂട്ടിയെ ഒഴിവാക്കി അമിതാഭ് ബച്ചനു ദേശീയ പുരസ്കാരം ലഭിച്ചു, 2010ലെ ദേശീയ പുരസ്കാരത്തിൽ സംഭവിച്ചതെന്ത്? സംവിധായകൻ ഷാജി കരുൺ പറയുന്നു

മമ്മൂട്ടിയെ ഒഴിവാക്കി അമിതാഭ് ബച്ചനു ദേശീയ പുരസ്കാരം ലഭിച്ചു, 2010ലെ ദേശീയ പുരസ്കാരത്തിൽ സംഭവിച്ചതെന്ത്? സംവിധായകൻ ഷാജി കരുൺ പറയുന്നു

author-image
Entertainment Desk
New Update
Mammootty  national award

മമ്മൂട്ടി കുട്ടിസ്രാങ്കിൽ

സംവിധായകൻ ഷാജി എൻ കരുണിൻ്റെ മലയാളം സിനിമകളും ദേശീയ അവാർഡും തമ്മിൽ രസകരമായൊരു ബന്ധമുണ്ട്. ആദ്യ ചിത്രമായ പിറവി (1988) മുതൽ, ഷാജി എൻ കരുണിന്റെ മിക്കവാറും എല്ലാ സിനിമകളും ഒരു ദേശീയ അവാർഡെങ്കിലും നേടിയിട്ടുണ്ട് എന്നതാണ് ആ കൗതുകം. പിറവി എന്ന ചിത്രത്തിനു ആകെ ലഭിച്ചത് നാലു ദേശീയ അവാർഡുകളാണ്. രണ്ടെണ്ണം ഷാജി എൻ കരുൺ നേടിയപ്പോൾ, മികച്ച നടനുള്ള പുരസ്കാരം പിറവിയിലെ അഭിനയത്തിലൂടെ പ്രേംജി നേടി.  സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളും ദേശീയ അവാർഡുകൾ സ്വന്തമാക്കിയവയാണ്. മികച്ച നടനുള്ള പുരസ്കാരം മോഹൻലാൽ നേടിയതടക്കം മൂന്നു ദേശീയ പുരസ്കാരങ്ങളാണ് വാനപ്രസ്ഥം സ്വന്തമാക്കിയത്. 2010ൽ ഷാജി എൻ കരുണിന്റെ  കുട്ടി സ്രാങ്കും ദേശീയ പുരസ്കാരവേദിയിൽ എത്തി. ഈ ചിത്രത്തിലൂടെ മമ്മൂട്ടി ദേശീയ പുരസ്കാരം സ്വന്തമാക്കുമെന്ന് ഏവരും കരുതി. 

Advertisment

എന്നാൽ, മികച്ച ഫീച്ചർ ഫിലിം, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വസ്ത്രാലങ്കാരം, മികച്ച എഡിറ്റിംഗിനുള്ള പ്രത്യേക ജൂറി അവാർഡ് എന്നിങ്ങനെ അഞ്ച് ദേശീയ അവാർഡുകൾ ചിത്രത്തിനു ലഭിച്ചിട്ടും മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിൽ നിന്നും മമ്മൂട്ടി ഒഴിവാക്കപ്പെട്ടു. പകരം ആ വർഷത്തെ മികച്ച നടനുള്ള അവാർഡ് അമിതാഭ് ബച്ചനു ലഭിച്ചു. ബാൽക്കിയുടെ പാ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ബച്ചൻ പുരസ്കാരം നേടിയത്. മികച്ച നടൻ (അമിതാഭ് ബച്ചൻ), മികച്ച സഹനടൻ (അരുന്ധതി നാഗ്), മികച്ച ഹിന്ദി ഫീച്ചർ ഫിലിം, മികച്ച മേക്കപ്പ് എന്നിവയ്ക്കുള്ള ദേശീയ അവാർഡുകൾ പാ നേടി.

"ഒരു ചിത്രത്തിന് 6-7 അവാർഡുകൾ ഒന്നിച്ചു നേടാനാവില്ലെന്ന് അവർ കരുതിയിരിക്കാം, അത് മറ്റ് മത്സരാർത്ഥികൾക്കിടയിൽ പങ്കിടാൻ തീരുമാനിച്ചു," മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിക്കാത്തതിൻ്റെ ഒരു കാരണം അതാവാം എന്നാണ് ഷാജി എൻ കരുൺ ചൂണ്ടി കാണിച്ചത്. 

അതേസമയം, 1990 (മതിലുകൾ, ഒരു വടക്കൻ വീരഗാഥ), 1994 (പൊന്തൻ മട, വിധേയൻ), 2000 (ഡോ. ബാബാസാഹെബ് അംബേദ്കർ) എന്നിവയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നാല് വിജയങ്ങളുമായി അമിതാഭ് ബച്ചൻ പട്ടികയിൽ മുന്നിലെത്തിയപ്പോൾ മൂന്ന് വിജയങ്ങളുമായി മമ്മൂട്ടിയും കമൽഹാസനും അജയ് ദേവ്ഗണും ഒപ്പമുണ്ട്. 

Read More

Advertisment

Mammootty National Film Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: