/indian-express-malayalam/media/media_files/2025/03/10/NEPoYuJkVXqNBAYJyAZz.jpg)
ശനിയാഴ്ച ജയ്പൂരിൽ നടന്ന ഐഐഎഫ്എ 2025 പത്രസമ്മേളനത്തിനെത്തിയപ്പോൾ ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂറും കരീന കപൂർ ഖാനും പരസ്പരം കെട്ടിപ്പിടിച്ച് കുശലാന്വേഷണം നടത്തുന്ന വീഡിയോ ഇരുവരുടെയും ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്. മുൻപ്, പ്രണയിതാക്കളായിരുന്ന ഇരുവരും ഏറെ വർഷങ്ങൾക്കു ശേഷമാണ് ഒരു പൊതുവേദിയിൽ ഊഷ്മളമായ സൗഹൃദം പങ്കിടുന്നത് എന്നതു തന്നെയാണ് ആ വീഡിയോയെ ആരാധകർക്കിടയിൽ വൈറലാക്കിയത്.
കരീനയുമായുള്ള കണ്ടുമുട്ടലിനെ കുറിച്ചും ഊഷ്മളമായ നിമിഷങ്ങളെ കുറിച്ചും ഷാഹിദ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇത് തങ്ങളെ സംബന്ധിച്ച് വളരെ സാധാരണമായൊരു സംഭവമാണെന്നും അസാധാരണമായ ഒന്നുമല്ലെന്നുമാണ് ഷാഹിദ് പറയുന്നത്.
“ഞങ്ങൾക്ക് ഇത് പുതിയ കാര്യമല്ല. ഇന്ന് ഞങ്ങൾ വേദിയിൽ കണ്ടുമുട്ടി, പക്ഷേ ഞങ്ങൾ ഇവിടെയും അവിടെയുമൊക്കെ വച്ചു കാണാറുണ്ട്. ഞങ്ങൾക്ക് ഇത് തികച്ചും സാധാരണമാണ്... ആളുകൾക്ക് നല്ലതായി തോന്നിയാൽ, അത് നല്ലതാണ്.” ഷാഹിദിന്റെ വാക്കുകളിങ്ങനെ. ഐഐഎഫ്എ ഡിജിറ്റൽ അവാർഡ്സിന്റെ ഗ്രീൻ കാർപെറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഹിദ്.
വേർപിരിഞ്ഞതിനു ശേഷം, ഷാഹിദ് കപൂറും കരീന കപൂർ ഖാനും ഒന്നിച്ച് വേദി പങ്കിടുന്നത് ഇതാദ്യമല്ല. 2024ലെ ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. എന്നാൽ അന്ന് ഷാഹിദിനെ ഗൗനിക്കാതെ രാജ് & ഡികെ എന്നറിയപ്പെടുന്ന സംവിധായകരായ കൃഷ്ണ ഡികെ, രാജ് നിദിമോരു എന്നിവരോടൊപ്പം പോസ് ചെയ്യുകയായിരുന്നു കരീന. ഷാഹിദിനെ അവഗണിച്ച് കരീന നടന്നുപോയത് അന്ന് ആരാധകർ വിമർശിച്ചിരുന്നു.
2000 കാലഘട്ടത്തിൽ ഷാഹിദ് കപൂറും കരീന കപൂറും പ്രണയ ബന്ധത്തിലായിരുന്നു. വർഷങ്ങളോളം അവർ പ്രണയത്തിലായിരുന്നു. പിന്നീട് 2007-ൽ ഇരുവരും വേർപിരിഞ്ഞു. ഫിദ, ചുപ് ചുപ് കെ, 36 ചൈന ടൗൺ, മിലേംഗെ മിലേംഗെ, ജബ് വി മെറ്റ് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച ഈ ജോഡികൾക്ക് വലിയ ഫാൻ ബേസും ഉണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ, ജബ് വി മെറ്റിന്റെ ഷൂട്ടിംഗ് ഷെഡ്യൂളിന്റെ അവസാനത്തോടെയാണ് ഷാഹിദും കരീനയും വേർപിരിഞ്ഞതെന്ന് സംവിധായകൻ ഇംതിയാസ് അലി വെളിപ്പെടുത്തിയിരുന്നു.
വേർപിരിയലിനുശേഷം, കരീന സെയ്ഫ് അലി ഖാനുമായി പ്രണയത്തിലായി. 2012ൽ സെയ്ഫും കരീനയും വിവാഹിതയാവുകയും ചെയ്തു. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ (ജെഹ്) എന്നിങ്ങനെ രണ്ടുമക്കളാണ് സെയ്ഫ്- കരീന ദമ്പതികൾക്ക്. അതേസമയം, മീര രജ്പുതിനെയാണ് ഷാഹിദ് വിവാഹം ചെയ്തത്. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്, മിഷ കപൂറും സൈൻ കപൂറും.
Read More
- നടി അഭിനയ വിവാഹിതയാകുന്നു; വിവാഹം ഏപ്രിലിൽ
- കാർത്തിക മുതൽ വിന്ദുജ വരെ; ഒത്തുകൂടി പ്രിയനായികമാർ
- Ponman & Oru Jaathi Jathakam OTT: പൊന്മാനും ഒരു ജാതി ജാതകവും എവിടെ കാണാം?
- Dragon OTT: ബോക്സ് ഓഫീസിൽ 127 കോടി; ഡ്രാഗൺ ഇനി ഒടിടിയിലേക്ക്
- Ponman OTT: പൊൻമാൻ ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.