/indian-express-malayalam/media/media_files/jzJCDbUfxyBUSfmHJSDB.jpg)
Sangeeth Sivan passes away
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ യോദ്ധ, ഗാന്ധർവം, നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.
സിനിമാകുടുംബത്തിൽ നിന്നുമാണ് സംഗീത് ശിവൻ്റെ വരവ്. പ്രശസ്ത ഫോട്ടോഗ്രാഫറായ ശിവന്റെ മകനാണ്.സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻസഹോദരനാണ്. സംവിധായകനായ സഞ്ജീവ് ശിവനാണ് മറ്റൊരു സഹോദരൻ. 2021ൽ ആയിരുന്നു അച്ഛനായ ശിവൻ അന്തരിച്ചത്.
അച്ഛനും സഹോദരനുമാണ് സംഗീതിന്റെ ചലച്ചിത്ര ലോകത്തെ ഗുരുക്കന്മാർ. അച്ഛൻ ശിവനൊപ്പം പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്തുകൊണ്ടാണ് സംഗീത് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സഹോദരൻ സന്തോഷ് ശിവനൊപ്പം ഒരു പരസ്യ കമ്പനി തുടങ്ങി.
1990ൽ രഘുവരനേയും സുകുമാരനേയും പ്രധാന കഥാപാത്രങ്ങളാക്കി വ്യൂഹം എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് സംഗീതിന്റെ 27-ാം വയസ്സിലാണ് മോഹൻ ലാലിനെ നായകനാക്കി യോദ്ധ സംവിധാനം ചെയ്യുന്നത്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങൾ മലയാളത്തിൽ ഒരുക്കി.
മലയാളത്തിനപ്പുറത്തേക്കും വളർന്ന സംവിധായകനായിരുന്നു സംഗീത്. സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രം ഒരുക്കികൊണ്ട് ബോളിവുഡിൽ എത്തി. രോമാഞ്ചം ഹിന്ദിയിൽ ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് സംഗീതിന്റെ അപ്രതീക്ഷിത വിയോഗം.
Read More Entertainment Stories Here
- ജീവിച്ചു മതിയായി, ഉണരരുതെന്ന് പ്രാർത്ഥിച്ചാണ് കിടക്കുന്നത്; എന്റെ മണിയുണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ: മീന ഗണേഷ്
- ചക്കിയുടെ കല്യാണം കൂടാൻ കാർത്തിക എത്തിയപ്പോൾ; ആ വട്ടപ്പൊട്ടിനും ചിരിക്കും ഒരുമാറ്റവുമില്ലെന്ന് ആരാധകർ
- ബാഹുബലി പ്രെമോഷ​ൻ ചെയ്തത് 'സീറോ ബഡ്ജറ്റിൽ;' വെളിപ്പെടുത്തി രാജമൗലി
- അവൾ ഒരു മരുമകളല്ല, അച്ഛനോടുള്ള സ്നേഹത്തെപ്പോലും ചിലർ പരിഹാസത്തോടെ കാണുന്നു: മനോജ് കെ. ജയൻ
- 45 വർഷമായി മാതൃകയായി തുടരുന്നവർ; വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി ദുൽഖർ
- 'പരം സുന്ദരി' പാടി മഞ്ജു; എയറിലാക്കി ആരാധകർ
- കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.