/indian-express-malayalam/media/media_files/gwjPb29xA00A9qEgXKhh.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. വിവാഹത്തിന് ശേഷം അഭിനയം അവസാനിപ്പിച്ച സംയുക്തയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ ഉടൻതന്നെ വെറലാകാറുണ്ട്. താരങ്ങൾ അടുത്തിടെ നടത്തിയ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്റെ വീഡിയോകളാണ് ഇപ്പോൾ ഓൺലൈനിൽ ശ്രദ്ധനേടുന്നത്.
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ, വിഗ്രഹങ്ങൾ വിൽക്കുന്ന കടയിൽ എത്തിയ താരങ്ങളുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. കേരള സാരിയിൽ കേരളത്തനിമയോടെയാണ് സംയുക്ത എത്തിയത്. വെള്ളമുണ്ടും നേരിയതുമാണ് ബിജു മേനോന്റെ വേഷം.
‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനം കവരാൻ ഈ താരജോഡികൾക്കായി.
വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, നാടൻപെണ്ണും നാട്ടുപ്രമാണിയും, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപന്തൽ, തെങ്കാശിപ്പട്ടണം, മേഘസന്ദേശം എന്നിങ്ങനെ പതിനെട്ടോളം ചിത്രങ്ങളിലാണ് മൂന്നുവർഷത്തിനിടെ സംയുക്ത വേഷമിട്ടത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ നായിക സങ്കൽപ്പമായി മാറാൻ സംയുക്തയ്ക്ക് സാധിച്ചു.
തൃശൂർ സ്വദേശിയായ സംയുക്ത തൃശൂർ കേരള വർമ കോളേജിൽ പഠിക്കുമ്പോഴാണ് 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നാലുവർഷം മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രതിഭ തെളിയിക്കാനും പ്രേക്ഷകരുടെ ഇഷ്ടം കവരാനും സംയുക്തയ്ക്ക് കഴിഞ്ഞു.
തങ്കം, ഗരുഡൻ തുടങ്ങിയ വിജയ ചിത്രങ്ങളിൽ അഭിനയിച്ച ബുജു മേനോൻ ഈ വർഷം പുറത്തിറങ്ങിയ തുണ്ടിലും നായകനായി. വ്യത്യസ്ത കഥാഗതിയുള്ള ചിത്രമായിരുന്നെങ്കിലും പ്രതീക്ഷിച്ച വിജയം ഉറപ്പിക്കാൻ തുണ്ടിനായില്ല. നടന്ന സംഭവം എന്ന ചിത്രമാണ് ബിജു മേനോൻ നായകനാകുന്ന അടുത്ത സിനിമ.
Read More Related Stories
- ഓരോ വാക്ക് പറയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദന ഉണ്ടാകും: സൗഭാഗ്യ വെങ്കിടേഷ്
- ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടി ആരെന്നറിയാമോ?
- കൗമാരക്കാലം മുതൽ കണ്ട സ്വപ്നം മുന്നിൽ; സന്തോഷമടക്കാനാവാതെ സുചിത്ര മോഹൻലാൽ, വീഡിയോയുമായി മായ
- കുഞ്ഞാറ്റയെ ചേർത്തുപിടിച്ച് മീനാക്ഷി; ഇവർ തമ്മിൽ കൂട്ടായിരുന്നോ എന്ന് ആരാധകർ
- ഒടിടിയിൽ ഇപ്പോൾ ലഭ്യമായ ഏറ്റവും പുതിയ ചിത്രങ്ങൾ
- തിരുപ്പതിയിൽ ദർശനം നടത്തി മോഹൻലാൽ; വീഡിയോ
- ഉർവശിയേക്കാൾ മികച്ചതായി വരില്ല: അന്ന് കൽപ്പന പറഞ്ഞത്
- 99,000 രൂപയുടെ ഡെനിം ജാക്കറ്റ്, ക്രോപ്പ് ടോപ്പിന് 16,000 രൂപ: ആര്യന്റെ ബ്രാൻഡിന് തൊട്ടാൽ പൊള്ളുന്ന വില
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us